AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പൊന്ന് വാങ്ങാന്‍ പ്ലാനുണ്ടോ? നിരക്കറിഞ്ഞ് പോകാം; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on September 10 Thursday: അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന് അറിയാമോ? കേരളത്തില്‍ സാധാരണയായി 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ആഭരണങ്ങളുടെ അടിസ്ഥാന വില കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് അടിസ്ഥാനമാക്കിയാണ് പിന്നീട് ഒരു പവന്റെ വില കണക്കാക്കുന്നത്.

Kerala Gold Rate: പൊന്ന് വാങ്ങാന്‍ പ്ലാനുണ്ടോ? നിരക്കറിഞ്ഞ് പോകാം; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 10 Sep 2026 | 08:13 AM

സ്വര്‍ണം വാങ്ങുന്നവരുടെ പ്രധാന ശ്രദ്ധ എപ്പോഴും വിലയിലായിരിക്കും. ഒരു ദിവസം വില ഉയരുകയും അടുത്ത ദിവസം താഴുകയും ചെയ്യുന്നത് സാധാരണമാണെങ്കിലും ഒന്നരവര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഉപഭോക്താക്കളെ മുള്‍മുനയില്‍ നിര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമെല്ലാമാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണങ്ങളായത്. ഇതോടൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന തീരുവകളും തിരിച്ചടി സൃഷ്ടിച്ചു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന് അറിയാമോ? കേരളത്തില്‍ സാധാരണയായി 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ആഭരണങ്ങളുടെ അടിസ്ഥാന വില കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിരക്ക് അടിസ്ഥാനമാക്കിയാണ് പിന്നീട് ഒരു പവന്റെ വില കണക്കാക്കുന്നത്. എട്ട് ഗ്രാം സ്വര്‍ണമാണ് ഒരു പവന്‍. അതുകൊണ്ടുതന്നെ ഗ്രാമിന്റെ വിലയില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും ഒരു പവന്റെ വിലയില്‍ വലിയ വ്യത്യാസം വരാം. ആഭരണത്തിന്റെ അന്തിമ വിലയില്‍ എന്തൊക്കെ ഘടകങ്ങളാണ് ഉള്‍പ്പെടുന്നത്? നോക്കാം.

അന്താരാഷ്ട്ര വില

ആഗോള വിപണിയിലെ സ്വര്‍ണവിലയാണ് ആഭ്യന്തര വിപണിയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം, യുഎസ് പലിശനിരക്ക്, പണപ്പെരുപ്പം, ആഗോള സാമ്പത്തിക വളര്‍ച്ച, ഓഹരി വിപണിയിലെ ചലനങ്ങള്‍ തുടങ്ങിയവ സ്വര്‍ണവിലയെ ബാധിക്കുന്നു. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും സ്വര്‍ണത്തിലേക്ക് തിരിയുന്നു. ഇത് സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ത്തുകയും വില കൂടാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും. അതേസമയം, ഡോളര്‍ ശക്തമാകുകയോ പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ മാറുകയോ ചെയ്താല്‍ സ്വര്‍ണവിലയില്‍ സമ്മര്‍ദമുണ്ടാകാം.

Also Read: Gold Rate: സ്വര്‍ണം വാങ്ങാനിതാ മക്കളേ അവസരം…ഇന്ന് തന്നെ പോകാം; ഇതുപോരേ നിങ്ങള്‍ക്ക്?

രൂപയുടെ മൂല്യം

ഇന്ത്യയില്‍ സ്വര്‍ണം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ രൂപയുടെ മൂല്യവും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെലവ് ഉയരുന്നു. ഇതിന്റെ പ്രതിഫലനം ആഭ്യന്തര സ്വര്‍ണവിലയിലും ഉണ്ടാകുന്നതാണ് വിലയില്‍ മാറ്റം സംഭവിക്കുന്നതിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വലിയ മാറ്റമില്ലാതെ നിന്നാലും രൂപയുടെ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ടായാല്‍ ഇന്ത്യയിലെ സ്വര്‍ണവില മാറാന്‍ സാധ്യതയുണ്ട്.

ആവശ്യകതയും വില ബാധിക്കും

വിവാഹ സീസണ്‍, ഉത്സവകാലം തുടങ്ങിയ സമയങ്ങളില്‍ സ്വര്‍ണത്തിന് ആവശ്യകത വര്‍ധിക്കാറുണ്ട്. കേരളത്തില്‍ വിവാഹങ്ങളും ആഘോഷങ്ങളും സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയുമായി അടുത്ത ബന്ധമുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ? ഇതോടൊപ്പം കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, ആഗോള നിക്ഷേപകരുടെ താല്‍പര്യം, സ്വര്‍ണത്തിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങളും വിപണിയിലെ വില മാറ്റത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

Follow Us