AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വേനലിൽ ദാഹജലത്തിന് നെട്ടോട്ടം, മഴക്കാലത്ത് പ്രളയത്തിൽ മുങ്ങി നഗരം

ഈ തടാകങ്ങൾ കേവലം കാഴ്ചയ്ക്കുള്ള ഇടങ്ങളായിരുന്നില്ല. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയെ ഉൾക്കൊണ്ട് തെരുവുകളിലേക്ക് വെള്ളം കയറാതെ തടയുന്ന 'നാച്വറൽ ബഫറുകൾ ആയിരുന്നു അവ. അതോടൊപ്പം തന്നെ വേനൽക്കാലത്തേക്ക് ഭൂഗർഭജലം റീചാർജ് ചെയ്ത് സൂക്ഷിക്കുന്ന പ്രകൃതിദത്ത കലവറകളും. വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സ്വാഭാവിക ഇടങ്ങളില്ലാതായതാണ് യഥാർത്ഥ പ്രതിസന്ധി. ഓരോ തണ്ണീർത്തടവും പാർക്കിംഗ് ഗ്രൗണ്ടുകളായും, തുറസ്സായ ഇടങ്ങൾ ഷോപ്പിംഗ് മാളുകളായും മാറുമ്പോൾ മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വഴികളില്ലാതാകുന്നു.

വേനലിൽ ദാഹജലത്തിന് നെട്ടോട്ടം, മഴക്കാലത്ത് പ്രളയത്തിൽ മുങ്ങി നഗരം
City FloodImage Credit source: PTI / Photos
Santosh Nair
Santosh Nair | Edited By: Arun Nair | Updated On: 25 Oct 2026 | 10:58 PM

വേനൽക്കാലത്ത് വാട്ടർ ടാങ്കറുകൾക്ക് മുന്നിൽ നീണ്ട ക്യൂവും വിലപേശലും നടക്കുന്ന അതേ സ്ഥലത്ത് ഏതാനും മാസങ്ങൾക്കപ്പുറം പെയ്ത പെരുമഴയിൽ അതേ കടയ്ക്കുള്ളിലേക്ക് കുത്തിയൊലിച്ചെത്തിയ വെള്ളപ്പൊക്കം എന്തൊരു വിരോധാഭാസം.

ബംഗളൂരു നഗരത്തിലെ ഒരു സാധാരണ വ്യാപാരി ഒരൊറ്റ വർഷത്തിനുള്ളിൽ അനുഭവിച്ചറിഞ്ഞ രണ്ട് വിപരീത ദുരന്തങ്ങളാണിത്. പ്രഥമദൃഷ്ട്യാ പരസ്പരവിരുദ്ധമെന്ന് തോന്നാമെങ്കിലും, ഒരേ പാരിസ്ഥിതിക പ്രശ്നം രണ്ട് വ്യത്യസ്ത മുഖങ്ങളോടെ പ്രത്യക്ഷപ്പെടുന്നതാണെന്നതാണ് യാഥാർത്ഥ്യം.

കൊളോണിയൽ ഡ്രെയിനേജും ഇരട്ടിച്ച മഴയും

മുംബൈ നഗരത്തിന്റെ ഡ്രെയിനേജ് സംവിധാനം ബ്രിട്ടീഷ് ഭരണകാലത്ത് രൂപകൽപ്പന ചെയ്തത് മണിക്കൂറിൽ ശരാശരി 25 മില്ലിമീറ്റർ മഴവെള്ളം ഉൾക്കൊള്ളാനാണ്. എന്നാൽ ഇന്ന്, മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം മഴയാണ് അതിതീവ്ര വർഷപാതത്തിൽ നഗരത്തിൽ രേഖപ്പെടുത്തുന്നത്. അതായത്, അടിത്തട്ടിലെ ഓവുചാലുകൾക്ക് താങ്ങാവുന്നതിന്റെ നാലിരട്ടിയിലധികം ജലം.

2024-ൽ ഡൽഹിയിൽ ഒരൊറ്റ 24 മണിക്കൂറിനുള്ളിൽ പെയ്തത് 228.1 മില്ലിമീറ്റർ മഴയായിരുന്നു—ജൂൺ മാസത്തിലെ ആകെ ശരാശരിയെക്കാൾ കൂടുതൽ. രാജ്യത്തെ നഗരങ്ങളിൽ 70 ശതമാനത്തിലധികവും ഇന്നും ശാസ്ത്രീയമായ മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്.

തടാകങ്ങൾ നഷ്ടപ്പെട്ട ബംഗളൂരു: ഇരട്ട പ്രഹരം

നഗരങ്ങളിലെ വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബംഗളൂരുവിന്റെ അനുഭവം. ഒരുകാലത്ത് പരസ്പരം ബന്ധിപ്പിക്കപ്പെട്ട ആയിരത്തിലധികം തടാകങ്ങളുണ്ടായിരുന്ന നഗരമായിരുന്നു ബംഗളൂരു. എന്നാൽ ഇന്ന് 65 ശതമാനത്തിലധികം തടാകങ്ങളും ചരിത്രപരമായ ജലാശയങ്ങളുടെ 80 ശതമാനവും കയ്യേറ്റങ്ങൾ മൂലവും നിർമ്മാണ പ്രവർത്തനങ്ങൾ മൂലവും തകർക്കപ്പെടുകയോ നികത്തപ്പെടുകയോ ചെയ്തു.

ഈ തടാകങ്ങൾ കേവലം കാഴ്ചയ്ക്കുള്ള ഇടങ്ങളായിരുന്നില്ല. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയെ ഉൾക്കൊണ്ട് തെരുവുകളിലേക്ക് വെള്ളം കയറാതെ തടയുന്ന ‘നാച്വറൽ ബഫറുകൾ’ (Natural Buffers) ആയിരുന്നു അവ. അതോടൊപ്പം തന്നെ വേനൽക്കാലത്തേക്ക് ഭൂഗർഭജലം റീചാർജ് ചെയ്ത് സൂക്ഷിക്കുന്ന പ്രകൃതിദത്ത കലവറകളും. ജലാശയങ്ങൾ ഇല്ലാതായതോടെ നഗരത്തിന് നഷ്ടമായത് ഈ രണ്ട് സുരക്ഷാ കവചങ്ങളുമാണ്: മഴ പെയ്യുമ്പോൾ അതിവേഗം മുങ്ങുകയും, മഴ നിലയ്ക്കുമ്പോൾ അതിവേഗം വറ്റിവരളുകയും ചെയ്യുന്ന പ്രതിസന്ധി.

കോൺക്രീറ്റ് വൽക്കരണവും വഴിമാറുന്ന ഭൂമിശാസ്ത്രവും

വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സ്വാഭാവിക ഇടങ്ങളില്ലാതായതാണ് യഥാർത്ഥ പ്രതിസന്ധി. ഓരോ തണ്ണീർത്തടവും പാർക്കിംഗ് ഗ്രൗണ്ടുകളായും, തുറസ്സായ ഇടങ്ങൾ ഷോപ്പിംഗ് മാളുകളായും മാറുമ്പോൾ മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വഴികളില്ലാതാകുന്നു. മണ്ണിലേക്ക് താഴേണ്ട ജലം ടാറിട്ട റോഡുകളിലൂടെയും കോൺക്രീറ്റിലൂടെയും അതിവേഗം താഴേക്ക് ഒഴുകി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെ തുടർച്ചയായി മുക്കുന്നു.

2021 ലെ നാശനഷ്ടം

രാജ്യത്ത് പ്രളയം ബാധിച്ചത് 3.85 കോടിയിലധികം (38.56 ദശലക്ഷം) ജനങ്ങളെ; കൃഷി, ഭവന, അടിസ്ഥാന സൗകര്യ നാശനഷ്ടം 49,617 കോടി രൂപയിലധികം.ചെന്നൈ പ്രളയം (2015): ഒരൊറ്റ ദുരന്തത്തിൽ സംഭവിച്ച നഷ്ടം 15,000 കോടിയിലധികം രൂപ.മരണനിരക്ക്: 2017-ൽ 2,063 മരണങ്ങളും, 2019-ൽ 2,754 മരണങ്ങളും പ്രളയക്കെടുതികളിൽ രാജ്യത്ത് രേഖപ്പെടുത്തി.ഇവ പ്രകൃതിക്ഷോഭങ്ങൾ മാത്രം സൃഷ്ടിച്ചതല്ല, മറിച്ച് ‘വികസനം’ എന്ന പേരിൽ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ നിയമപരമായിത്തന്നെ ഇല്ലാതാക്കിയതിന്റെ അനന്തരഫലമാണ്.പരിഹാരശ്രമങ്ങളും ബാക്കിനിൽക്കുന്ന ആശങ്കകളുംകേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി വഴി വിവിധ സംസ്ഥാനങ്ങളിലായി 1,883 കോടി രൂപയുടെ 750 സ്റ്റോം വാട്ടർ ഡ്രെയിനേജ് പദ്ധതികൾ പൂർത്തിയാക്കുകയും, സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന 3,445 പോയിന്റുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഡ്രെയിനേജുകൾ നിർമ്മിക്കുന്നത് കൊണ്ട് മാത്രം നഷ്ടപ്പെട്ട തടാകങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംഭരണശേഷി തിരിച്ചുപിടിക്കാനാകില്ല.നഗരങ്ങളിൽ പുതിയ ഫ്ലാറ്റുകളോ ഭൂമിയോ വാങ്ങാൻ ഒരുങ്ങുന്നവർക്ക് മുന്നിൽ ഇത് വലിയൊരു മുന്നറിയിപ്പാണ്. മുൻപ് ജലാശയങ്ങളോ തണ്ണീർത്തടങ്ങളോ ആയിരുന്ന സ്ഥലങ്ങളിൽ ഉയർന്നുവന്ന നിർമ്മാണങ്ങൾ കനത്തൊരു മഴയിൽ വീണ്ടും വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഏറെയാണ്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ഉൾക്കൊള്ളുന്ന നഗരാസൂത്രണമാണോ, അതോ പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള നിർമ്മാണങ്ങളാണോ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന ചോദ്യമാണ് ഓരോ നഗരവും ഇന്ന് അഭിമുഖീകരിക്കുന്നത്.

Follow Us