കോഴിക്കോട് വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരുക്ക്, അഞ്ചുപേരുടെ നില ഗുരുതരം
Jeep accident- One person dead, seven injured: കക്കാടംപൊയിലിൽ വിനോദയാത്രയ്ക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ഓപ്പൺ ജീപ്പിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ആണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇറക്കവും കൊടുംവളവുമുള്ള പീടികപ്പാറ പള്ളിക്ക് സമീപത്തുവച്ച് ജീപ്പിന് നിയന്ത്രണംവിട്ടു എന്നാണ് വിവരം.
കോഴിക്കോട്: വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. കക്കാടംപൊയിലിൽ വിനോദയാത്രയ്ക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ഓപ്പൺ ജീപ്പിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ആണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇറക്കവും കൊടുംവളവുമുള്ള പീടികപ്പാറ പള്ളിക്ക് സമീപത്തുവച്ച് ജീപ്പിന് നിയന്ത്രണംവിട്ടു എന്നാണ് വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചേരാനല്ലൂർ അപകടം: 17 വയസുകാരനെതിരെ നരഹത്യാ വകുപ്പ് കൂടി ചേർത്തു
കൊച്ചി: ചേരാനല്ലൂരിൽ 17 വയസുകാരൻ ഓടിച്ച ബെൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) എന്നയാൾ മരിച്ച കേസിൽ പോലീസ് നടപടികൾ കടുപ്പിച്ചു. നേരത്തെ വണ്ടി ഓടിച്ച കൗമാരക്കാരനെതിരേ ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധം ശക്തമായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടുകയും വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ നരഹത്യാ വകുപ്പ് കൂടി ചേർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ALSO READ: ചേരാനെല്ലൂർ അപകടം: വാഹനമോടിച്ച 17 വയസുകാരന് സ്റ്റേഷൻ ജാമ്യം, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും
പ്രായപൂർത്തിയാകാതെ വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരേ വിവിധ കോണുകളിൽനിന്ന് സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഇടപെടൽ. എന്തുകൊണ്ട് ഇത്തരത്തിൽ സംഭവിച്ചുവെന്ന് ഡിജിപിയോട് മന്ത്രി നേരിട്ട് വിളിച്ച് അന്വേഷിച്ചു എന്നാണ് വിവരം. തുടർന്ന് ഡിജിപിയും കൊച്ചി കമ്മിഷണറും തമ്മിൽ സംസാരിക്കുകയും കൂടുതൽ വകുപ്പുകൾ ചുമത്തുകയുമായിരുന്നു.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയും വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവുമായ ജഡ്ജിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യം കിട്ടിയതിന് പിന്നിൽ ഏതെങ്കിലും തരത്തിൽ സമ്മർദം ഉണ്ടായിട്ടുണ്ടോ? സമ്മർദത്തിന് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ വഴങ്ങിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഡിജിപിക്ക് രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല എന്ന കർശന നിർദേശം മന്ത്രി ഡിജിപിക്ക് നൽകി.
പ്രതിക്കെതിരേ പോലീസ് കാര്യക്ഷമമായി നടപടിയെടുത്തില്ല എന്നാരോപിച്ച് വലിയ തോതിലുള്ള പ്രതിഷേധം ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്നു. മന്ത്രി അടക്കം ഇടപെട്ടതോടെ, പ്രതിയായ 17 വയസുകാരനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. തുടർന്ന് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും.
English Summary
One person died and seven others were injured after a tourist jeep overturned in Kozhikode. Five of the injured are in critical condition. Reports indicate that the victims, who are from Marad, were returning from a trip to Kakkadampoyil. They were traveling in an open-top jeep when it overturned and plunged down a slope along the Koodaranji–Kakkadampoyil route.