AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: ദേ പോയി… 1.13 ലക്ഷം കടന്ന് സ്വർണം; വില കുതിപ്പിന് കാരണം എന്ത്?

Kerala Gold Rate Today: ചിങ്ങം മാസം പൊതുവെ, വിവാഹങ്ങളുടെ സീസണാണ്. അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും. 3 ശതമാനം ജിഎസ്ടിയും 3 മുതൽ 30 ശതമാനം വരെയൊക്കെയുള്ള പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേരുമ്പോൾ സ്വർണവില കഠിനമാകും,

Kerala Gold Rate: ദേ പോയി… 1.13 ലക്ഷം കടന്ന് സ്വർണം; വില കുതിപ്പിന് കാരണം എന്ത്?
പ്രതീകാത്മക ചിത്രംImage Credit source: gulfimages/Getty Images
Nithya Vinu
Nithya Vinu | Updated On: 11 Aug 2026 | 09:40 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. റെക്കോർഡ് കുതിപ്പാണ് ഇന്നുണ്ടായത്. ഇന്നലെ പവന് 1,11,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,930 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ ഇന്ന് 2320 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണവില 1,13,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് വില. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 250.10 രൂപയും കിലോയ്ക്ക് 2,50,100 രൂപയുമാണ് നൽകേണ്ടത്.

ഓഗസ്റ്റ് 8ന് റെക്കോർഡ് കുതിപ്പായിരുന്നു സ്വർണത്തിൽ രേഖപ്പെടുത്തിയത്. 1,11,720 രൂപ നിരക്കിലായിരുന്നു വ്യാപാരം. സമീപദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ഇന്നലെ വില താഴേക്കിറങ്ങി. 1,11,440 രൂപ നിരക്കാണ് പവന് രേഖപ്പെടുത്തിയത്. 4 ദിവസംകൊണ്ട് 6000 രൂപയിലധികം കുതിച്ചശേഷമാണ് സംസ്ഥാനത്ത് സ്വർണവില അൽപം താഴ്ന്നത്. സ്വർണവില ഇടിഞ്ഞത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാകുന്നുണ്ട്.

സ്വർണവിലയിൽ സംഭവിക്കുന്നതെന്ത്?

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും വില മാറിമറിയുന്നത്. പശ്ചിമേഷ്യൻ സംഘർഷവും വിലയിൽ നിർണായകമാണ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഉടനെങ്ങും അവസാനിക്കില്ലെന്ന വിലയിരുത്തലുകൾ ക്രൂഡ് ഓയിൽ വില കുതിക്കാൻ കാരണമായിട്ടുണ്ട്. ഇത് ഡോളറിന്റെ മൂല്യവും ഉയർത്തി. ഇതോടെയാണ് കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും കഥ മാറി, സ്വർണം കുതിച്ചു.

ALSO READ: പൊന്ന് വാങ്ങണമെങ്കില്‍ അല്‍പം വിയര്‍ക്കും; ഇന്നത്തെ സ്വര്‍ണവില

ഓഗസ്റ്റ് 12 നിർണായകം

പശ്ചിമേഷ്യൻ സംഘർഷവും യു.എസ് തൊഴിൽ കണക്കുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം. കഴിഞ്ഞ ദിവസം പുറത്ത് വന്ന തൊഴിൽ കണക്ക് വില ഉയർത്തുകയാണ് ചെയ്തത്.യുഎസിൽ കഴിഞ്ഞമാസം 23,000 പേർക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതാണ് സ്വർണത്തിന് കരുത്തേകിയത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്, അമേരിക്കയിൽ പുതുതായി 83,000 പേർക്കെങ്കിലും ജൂലൈയിൽ തൊഴിൽ കിട്ടുമെന്നായിരുന്നു. എന്നാൽ അതുണ്ടായില്ല. തൊഴിൽ പ്രവചനങ്ങൾ തകർന്നതോടെ, യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടുത്തെങ്ങും അടിസ്ഥാന പലിശനിരക്ക് കൂട്ടില്ല.

യുഎസ് സർക്കാരിന്റെ ട്രഷറി യീൽഡ് ഇതോടെ ഇടിഞ്ഞു. യുഎസ് ഡോളർ സൂചിക 0.33% ഇടിഞ്ഞ് 99.60ൽ എത്തി. പിന്നാലെ സ്വർണവില കുതിക്കുകയായിരുന്നു. ഇനി, ഓഗസ്റ്റ് 12ന്, അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും പുറത്തുവരും. പണപ്പെരുപ്പം കൂടിയാൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയേക്കും . പലിശ കൂടുന്നത് ഡോളറിന് കൂടുതൽ ശക്തിപ്പെടുത്തും. ഇത് സ്വർണത്തിന് തിരിച്ചടിയാകും. വില കുറഞ്ഞേക്കും.

സ്വർണം എങ്ങനെ വാങ്ങാം?

ചിങ്ങം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ചിങ്ങം മാസം പൊതുവെ, വിവാഹങ്ങളുടെ സീസണാണ്. അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും. 3 ശതമാനം ജിഎസ്ടിയും 3 മുതൽ 30 ശതമാനം വരെയൊക്കെയുള്ള പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേരുമ്പോൾ നല്ലൊരു തുക കൊടുക്കേണ്ടി വരും.  സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.

Follow Us