AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Today: ചിങ്ങ തിളക്കത്തിൽ പൊന്നും, ഇന്ന് സ്വർണവില താഴുമോ?

Kerala Gold Rate Today, August 18: കഴിഞ്ഞ ജൂൺ 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡോളർ സൂചിക താഴ്ന്നതോടെ സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വീകാര്യത വർധിച്ചതാണ് വില കുതിപ്പിന് കാരണമായത്. യു.എസ് സമ്പദ് വ്യവസ്ഥ തളർന്നതോടെ തൊഴിൽ വിപണി ദുർബലമായതി.

Kerala Gold Rate Today: ചിങ്ങ തിളക്കത്തിൽ പൊന്നും, ഇന്ന് സ്വർണവില താഴുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Aug 2026 | 08:40 AM

ചിങ്ങം പിറന്നതോടെ സ്വർണവിലയിൽ റെക്കോർഡ്, കുതിപ്പാണ് ഉണ്ടായത്. നിലവിൽ പവന് 1,14,160 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,270 രൂപയാണ് നൽകേണ്ടത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 254.90 രൂപയും കിലോയ്ക്ക് 2,54,900 രൂപയുമാണ് നൽകേണ്ടത്.

കുതിച്ചുയർന്ന് സ്വർണം

കഴിഞ്ഞ ജൂൺ 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡോളർ സൂചിക താഴ്ന്നതോടെ സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വീകാര്യത വർധിച്ചതാണ് വില കുതിപ്പിന് കാരണമായത്. യു.എസ് സമ്പദ് വ്യവസ്ഥ തളർന്നതോടെ തൊഴിൽ വിപണി ദുർബലമായതി. ഈ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്ക് കൂട്ടാൻ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് തയാറാവില്ലെന്ന വിലയിരുത്തലാണ് ഡോളറിന് തിരിച്ചടിയായത്.

സ്വർണവില കുറയുമോ?

ചിങ്ങം പിറന്നതോടെ വിവാഹ സീസണും ആരംഭിച്ചു. ഈ നാളിലെ ഡിമാൻഡ് സ്വർണത്തിന് അനുകൂലമാണ്. വില ഇടിയാൻ സാധ്യതയുണ്ടോ എന്നാണ് സാധാരണക്കാർ അന്വേഷിക്കുന്നത്. സെപ്റ്റംബറിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത പണനയ നിർണയ യോഗം. നിലവിൽ ഈ യോഗത്തിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മുപ്പത് ശതമാനം മാത്രമാണ്. ഇത് സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തരവില ഉടൻ 4500 ഡോളറിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ പവൻവില 1,15,000 രൂപയാകും.

ALSO READ: ചിങ്ങം ഒന്നിനും പൊന്നില്‍ രക്ഷയില്ലാ; ഇന്നത്തെ സ്വര്‍ണവില

പലിശ നിരക്ക് കൂട്ടിയാൽ സ്വർണവിലയിൽ എന്ത് സംഭവിക്കും?

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചാൽ സ്വർണവില കുറയാനാണ് സാധ്യത കൂടുതൽ.  സ്വർണം കൈവശം വെക്കുന്നതിലൂടെ നിക്ഷേപകർക്ക് പ്രത്യേകമായി പലിശയോ മറ്റ് ലാഭവിഹിതങ്ങളോ ലഭിക്കില്ല. എന്നാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമ്പോൾ, അമേരിക്കൻ ട്രഷറി ബോണ്ടുകൾ, മറ്റ് ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനം വർദ്ധിക്കുന്നു. അതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ച് ഗ്യാരണ്ടിയുള്ള പലിശ ലഭിക്കുന്ന ബോണ്ടുകളിലേക്ക് മാറ്റാൻ താല്പര്യപ്പെടുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്യും.

പലിശ നിരക്ക് കൂടുമ്പോൾ കൂടുതൽ വിദേശ നിക്ഷേപങ്ങൾ അമേരിക്കൻ വിപണിയിലേക്ക് എത്തുകയും അതുവഴി യു.എസ് ഡോളറിന്റെ മൂല്യം വർദ്ധിക്കുകയും ചെയ്യും. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഡോളറിലാണ് കണക്കാക്കുന്നത്. അതിനാൽ ഡോളർ കരുത്താർജ്ജിക്കുമ്പോൾ ഇന്ത്യൻ രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ ചിലവേറിയതാകും. സ്വാഭാവികമായും ഇത് ആഗോള തലത്തിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയ്ക്കുന്നു.

സ്വർണം ഇങ്ങനെ വാങ്ങാം

സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Follow Us