Kerala Gold Rate: സ്വർണം പിടിതരില്ല, വില കുതിപ്പിൽ തന്നെ; ഇന്ന് പവന് എത്ര?
Kerala Gold Rate Today: വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ ആശങ്ക സ്വർണ നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ പവന് 1,05,600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,200 രൂപയും. ഇന്ന് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. 1280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,880 രൂപയായി ഉയർന്നു. ഗ്രാമിന് 13,360 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില മാറിമറിയാൻ കാരണം
പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ ആശങ്ക സ്വർണ നിക്ഷേപകരെ ബാധിച്ചിട്ടുണ്ട്. യു.എസ് – ഇറാൻ സംഘർഷത്തിൽ സമാധാനം അകലുന്നതോടെ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഇതോടെയാണ് വില ഇടിഞ്ഞത്.
പണപ്പെരുപ്പ ഭീഷണിയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വരുന്ന മൂന്ന് യു.എസ് തൊഴിൽ കണക്കുകളും സ്വർണവിലയിൽ നിർണായകമാണ്. തൊഴിൽ കണക്കുകൾ പുറത്ത് വരുന്നതോടെ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം ഏതു ദിശയിലേക്ക് നീങ്ങുമെന്നതിൽ ഏകദേശ ധാരണ ലഭിക്കും.
ALSO READ: ഓണക്കാലം പോക്കറ്റ് കീറും; ആഘോഷം തുടങ്ങുംമുമ്പേ വിലയില്‍ കുതിച്ച് നേന്ത്രക്കായ
വില ഇനിയെങ്ങോട്ട്?
തൊഴിൽ കണക്കുകൾ മുൻ മാസത്തേക്കാൾ കുറഞ്ഞാൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറയും. ഇതോടെ സ്വർണവില കൂടും. എന്നാൽ തൊഴിൽ കണക്കുകൾ വർധിച്ചാൽ സാമ്പത്തിക മേഖല ശക്തമാണന്ന വിലയിരുത്തലിൽ പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കൂട്ടേണ്ടി വരും. ഇതോടെ സ്വർണവില കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് 17 ചിങ്ങം പിറക്കുന്നതോടെ വിവാഹ സീസണിന് തുടക്കമാകും. അതുകൊണ്ട് തന്നെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർ നിരവധിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് ഗുണം ചെയ്യും. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.
സ്വർണവില ഇതുവരെ
ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
വലിയ ചാഞ്ചാട്ടമാണ് ജൂലൈ മാസത്തിൽ സ്വർണവിലയിൽ ഉണ്ടായത്.ജൂലൈ 1ന് പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും വില കുതിച്ചു. മൂന്നാം തീയതി 1,07,800 രൂപയായിരുന്നു നൽകേണ്ടത്. തുടർന്ന് വില താഴ്ന്നുവെങ്കിലും സ്വർണം തിരിച്ചുകയറി. ഇരുപത്തിമൂന്നാം തീയതി 1,08,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഓഗസ്റ്റ് മാസത്തിൽ വില എങ്ങോട്ടാകും എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും.