Karkidaka Vavu 2026: കർക്കിടക വാവിന് ബലിതർപ്പണം നടത്താൻ ‘ഒരിക്കൽ’ വ്രതം എടുക്കേണ്ടത് എന്നാണ്?
Karkidaka Vavu Orikkal Vratham Importance: ഈ ദിവസം പിതൃക്കൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് പരലോകത്ത് മോക്ഷം നൽകുമെന്നും ജീവിച്ചിരിക്കുന്നവർക്ക് അവരുടെ അനുഗ്രഹം അതുവഴി നേടാമെന്നും വിശ്വസിക്കപ്പെടുന്നു കർക്കിടക മാസത്തിലെ അമാവാസി ദിനത്തിലാണ് കർക്കിടക വാവ് ആചരിക്കുന്നത്. ദക്ഷിണായന കാലത്താണ് ഈ അമാവാസി വരുന്നത്.അത്തരത്തിൽ ഈ വർഷത്തെ കർക്കിടകവാവ് വരുന്നത് ഓഗസ്റ്റ് 12 ബുധനാഴ്ചയാണ്...........
ഹിന്ദുമത വിശ്വാസത്തിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മിൽ നിന്നും മൺമറഞ്ഞുപോയ പിതൃക്കളെ ഓർക്കുന്നതിനും അവരോടുള്ള നമ്മുടെ സ്നേഹവും ബഹുമാനവും ഇപ്പോഴും നിലനിർത്തുന്നുണ്ട് എന്ന ആദരസൂചകമായാണ് വർഷാവർഷങ്ങളിൽ ബലിതർപ്പണം നടത്തുന്നത്. അതിൽ തന്നെ കർക്കിടക മാസത്തിലെ വാവ് അഥവാ അമാവാസി നാളിൽ വരുന്ന കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നത് വളരെയധികം ശുഭകരവും പുണ്യവുമായി കണക്കാക്കുന്നു.
കർക്കിടക മാസത്തിലെ അമാവാസി ദിനത്തിലാണ് കർക്കിടക വാവ് ആചരിക്കുന്നത്. ദക്ഷിണായന കാലത്താണ് ഈ അമാവാസി വരുന്നത്. ഈ ദിവസം പിതൃക്കൾക്ക് വേണ്ടി ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് പരലോകത്ത് മോക്ഷം നൽകുമെന്നും ജീവിച്ചിരിക്കുന്നവർക്ക് അവരുടെ അനുഗ്രഹം അതുവഴി നേടാമെന്നും വിശ്വസിക്കപ്പെടുന്നു അത്തരത്തിൽ ഈ വർഷത്തെ കർക്കിടകവാവ് വരുന്നത് ഓഗസ്റ്റ് 12 ബുധനാഴ്ചയാണ്.
ALSO READ:കർക്കിടക വാവുബലിയുടെ ആചാരങ്ങളും പ്രാധാന്യവും അറിയാം!
ഒരിക്കൽ ആചരിക്കേണ്ടത് നിർബന്ധം…
ബലിതർപ്പണം നടത്തുന്നതിന് വേണ്ടി തലേദിവസം തന്നെ വ്രതാനുഷ്ഠാനം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനെ ഒരിക്കൽ എടുക്കുക എന്നാണ് പറയാറുള്ളത്. അതായത് പല ബലിതർപ്പണം നടത്തുന്നതിന് വേണ്ടി തലേദിവസം തന്നെ നമ്മൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം എന്നത് താരം. തലേദിവസം പകൽ ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിഭക്ഷണം കഴിക്കുന്നതിനെയാണ് ഒരിക്കൽ എന്ന് പറയുന്നത്.
മാത്രമല്ല വ്രതം അനുഷ്ഠിക്കുന്ന ദിവസം നാം പൂർണമായും സസ്യഭുക്ക് ആയിരിക്കണം. വെളുത്തുള്ളി, സവാള, പെരുങ്കായം, അമിത എണ്ണ, വെളിച്ചെണ്ണ എന്നിവ ഒഴിവാക്കുക എരിവ് എന്നിവയും വർജിക്കണം. അന്ന് രാത്രിയിലും അമിതമായി ഭക്ഷണം കഴിക്കരുത് ലഘുവായ ഭക്ഷണമാണ് പിന്തുടരേണ്ടത്. പാലോ പഴവർഗ്ഗങ്ങളോ എന്തെങ്കിലും ധാന്യങ്ങൾ പുഴുങ്ങിയതോ കഴിക്കുന്നതും കൂടുതൽ ഉചിതം. ശരീര ശുദ്ധിയും മനശുദ്ധിയും വ്രതം എടുക്കുന്ന വ്യക്തിക്ക് വളരെയധികം പ്രധാനമാണ്. ബലിയിടുന്നതിന് തലേ ദിവസവും ബലിതർപ്പണത്തിന് ദിവസവും പൂർണമായും ബ്രഹ്മചര്യം പാലിക്കേണ്ടതും പ്രധാനമാണ്. മദ്യം പുകയില തുടങ്ങിയ എല്ലാ വസ്തുക്കളിൽ നിന്നും അകന്നു നിൽക്കേണ്ടതും പ്രധാനമാണ്.
ENGLISH SUMMARY
Offering offerings to ancestors is of great importance in Hinduism. Offerings are made every year to remember our departed ancestors and to show that we still have love and respect for them. This year’s Karkidakavav falls on Wednesday, August 12.Performing Bali Tharpanam on the Karkidaka Vav day, which falls on the Vavu or Amavasya day of the Karkidaka month, is considered very auspicious and virtuous.