Coconut Oil Price: കൊപ്ര ലഭ്യതയിൽ കുറവ്, ഓണത്തിന് വെളിച്ചെണ്ണ വില പൊള്ളിക്കും!
Coconut Oil Price Hike in Kerala: മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. ഓണക്കാലത്ത് വെളിച്ചെണ്ണ ഡിമാൻഡ് വളരെയധികം ഉയരാറുണ്ട്. ഇതും വിലയെ ബാധിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ റെക്കോർഡുകൾ തകർത്താണ് വില കുതിച്ചത്. ഇത്തവണയും ആ കുതിപ്പ് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
ഓണത്തിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, വെളിച്ചെണ്ണ വില കത്തിക്കയറുകയാണ്. ലിറ്ററിന് മുന്നൂറ് രൂപ കടന്നാണ് നിലവിലെ വ്യാപാരം. കൊപ്രയുടെ ലഭ്യതയിലെ കുറവാണ് വെളിച്ചെണ്ണ വില കൂടാൻ കാരണമായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊപ്ര വന്നാൽ വെളിച്ചെണ്ണ വിലയിൽ ആശ്വാസം ഉണ്ടാകും. എന്നിരുന്നാലും ഓണക്കാലത്ത് വെളിച്ചെണ്ണ ഡിമാൻഡ് വളരെയധികം ഉയരാറുണ്ട്. ഇതും വിലയെ ബാധിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ റെക്കോർഡുകൾ തകർത്താണ് വില കുതിച്ചത്. ഇത്തവണയും ആ കുതിപ്പ് ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
മാർക്കറ്റിൽ വെളിച്ചെണ്ണ വില കാൽ ലക്ഷം രൂപയിലേയ്‌ക്ക് ഉയർന്നു, കൊച്ചിയിൽ എണ്ണ വില ക്വിൻറ്റലിന് 200 രൂപ വർധിച്ച് 25,000 രൂപയായി. അതേസമയം, നിരക്ക് ഉയർന്നെങ്കിലും പ്രദേശിക ഡിമാന്റില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കൊപ്ര ഒരേ കൊപ്ര ഒരേ വിലയായ 16,200 രൂപയിലാണ്.
വില കൂടുന്നത് എന്തുകൊണ്ട്?
കൊപ്രയുടെ ലഭ്യതയിൽ കുറവുണ്ടാകുമ്പോൾ വെളിച്ചെണ്ണ വില ഉയരും. നാഫെഡിന്റെ കൊപ്ര സംഭരണം പാളിയതും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പല വിദേശ രാജ്യങ്ങളും ബയോഡീസലിലേക്ക് മാറിയതുമാണ് വെളിച്ചെണ്ണയുടെ വിലയെ സ്വാധീനിക്കുന്നത്. കൊപ്രയുടെ ലഭ്യത കൂടിയില്ലെങ്കിൽ ഓണക്കാലത്തെ ഡിമാൻഡ് ഉയരുന്നതോടെ വെളിച്ചെണ്ണ വില ഇനിയും ഉയരും. പച്ചത്തേങ്ങ വിലയും കൂടുന്നുണ്ട്. ഓണം, ദീപാവലി പോലുള്ള ഉത്സവ സീസൺ അടുത്തതിനാൽ അതും വിലയെ സ്വാധീനിക്കും.
ALSO READ: ഓഗസ്റ്റിലെ റേഷൻ ഇന്ന് മുതൽ; മണ്ണെണ്ണ ഉണ്ട്, അരി വിഹിതം ഉയർത്തി!
താങ്ങുവില നൂറ്റിരുപത് രൂപയ്ക്കടുത്താണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നാഫെഡിന്റെ ഇടപെടൽ ഉണ്ടാകാൻ സാധ്യത കുറവാണ്. ബയോഡീസലിന് വേണ്ടി വെളിച്ചെണ്ണയുടെയും പാംഓയിലിന്റെയും ആവശ്യം അന്തർദേശിയ തലത്തിൽ കൂടുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതോടെ പല രാജ്യങ്ങളും ബയോഡീസലിന് മുൻഗണന നൽകി. ഇതും വെളിച്ചെണ്ണ വിലയെ ബാധിക്കുന്നുണ്ട്.
നൂറിൽ നിന്ന് അഞ്ഞൂറിലേക്ക്….
മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. വെറും അഞ്ച് വർഷം കൊണ്ടാണ് നൂറിൽ നിന്നും വെളിച്ചെണ്ണ വില അഞ്ഞൂറെത്തിയത്. 2021-ൽ ഏകദേശം 150-180 രൂപ നിരക്കിലുണ്ടായിരുന്ന വെളിച്ചെണ്ണ വില, 2025 പകുതിയോടെയാണ് 500 രൂപയും കടന്നത്. 2020 ല്‍ വെളിച്ചെണ്ണയ്ക്ക് കൊച്ചിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില, കിലോഗ്രാമിന് 155.50 രൂപയായിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും വില ഇരുന്നൂറ് കടന്നു.
2010 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 165.50 രൂപയായിരുന്നു കൊച്ചി മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൊത്ത വില്‍പന വില. 2021- 2023 കാലയളവിൽ വെളിച്ചെണ്ണ വില 140 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരുന്നു. മികച്ച ഉൽപ്പാദനം നടന്നതിനാൽ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നില്ല. 2024ൽ കൊപ്രയുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ വില 200 രൂപയ്ക്ക് മുകളിലേക്ക് സാവധാനം ഉയർന്നു. 2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ലിറ്ററിന് 529 രൂപ വരെ വില എത്തി.
കേരളത്തിലേക്ക് ആവശ്യത്തിനുള്ള തേങ്ങ ഏറെയും എത്തിക്കുന്നത് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ കരിക്കിൻ്റെ വിപണി വർധിച്ചതോടെ തേങ്ങയുടെ വരവ് കുറഞ്ഞു. ഇവയ്ക്ക് പുറമെ കാലാവസ്ഥ മാറ്റം, കീടങ്ങളുടെ ആക്രമണം എന്നിവയും തെങ്ങ് കൃഷിയെ ബാധിച്ചതുമാണ് തിരിച്ചടി നൽകിയത്.
English Summary:
The sharp rise in coconut oil prices is mainly due to a shortage of copra supply. Prices are expected to ease if more copra arrives from other states, improving availability in the market. However, demand for coconut oil typically increases significantly during the Onam festival season.