AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

7000mAh ബാറ്ററിയോടെ എത്തിയ വൺപ്ലസ് ഫോൺ; ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ താരം!

OnePlus N6x 5G Amazon Discount: വൺപ്ലസ് N സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് N6x 5ജി മോഡലിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിൽ ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് ആമസോൺ ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വൺപ്ലസ് N6x 5ജി അ‌ടിസ്ഥാന മോഡൽ 18499 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

7000mAh ബാറ്ററിയോടെ എത്തിയ വൺപ്ലസ് ഫോൺ; ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ താരം!
Oneplus N6x 5g Amazon DiscountImage Credit source: Oneplus
Prasanth Kumar
Prasanth Kumar | Published: 25 Oct 2026 | 09:34 PM

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അ‌വസാനിച്ചതിന് പിന്നാലെ ദീപാവലി വരെയുള്ള ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിൽ ആമസോൺ ആരംഭിച്ചിട്ടുണ്ട്. ഈ ഓഫർ സെയിലിന്റെ ഭാഗമായി വൺപ്ലസ് N സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് N6x 5ജി മോഡലിന് ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് ആമസോൺ ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വൺപ്ലസ് N6x 5ജി അ‌ടിസ്ഥാന മോഡൽ 18499 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വൺപ്ലസ് N6x 5ജിയുടെ 4GB+64GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 4GB+128GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില. ഈ വർഷം ജൂ​ലൈയിലാണ് വൺപ്ലസ് ഈ എൻ സീരീസ് ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് തന്നെ ഉപയോക്താവിന് നേട്ടമാണ്.

Also Read: 56 ദിവസവും 84 ദിവസവും വാലിഡിറ്റി; പുതിയ രണ്ട് റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ വൺപ്ലസ് N6x 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ 17499 രൂപ വിലയിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്. ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ വൺപ്ലസ് ഡീലും പരിഗണിക്കാം.

ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് N6x 5G ലഭ്യമായിട്ടുള്ളത്. 5,300mm² വേപ്പർ ചേംബർ (VC) കൂളിംഗ് സിസ്റ്റം, 48 മാസത്തെ ഫ്ലുവൻസി സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡ് ബേസിക് ഇമേജിംഗ് സെൻസറുകൾ, MIL-STD-810H ഡ്യൂറബിലിറ്റി റേറ്റിംഗ് തുടങ്ങി മികച്ച ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ, 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ.

15W ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി, സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ട് സ്പീക്കറുകൾ, ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OxygenOS 16, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്, 5G SA / NSA, ഡ്യുവൽ 4G VoLTE.

English Summary

Following the conclusion of the Amazon Great Indian Festival, Amazon has launched the ‘Great Indian Festival Reloaded’ sale, keeping the festive season leading up to Diwali in mind. As part of this sale, a discount is available on the OnePlus N6x 5G- the second smartphone from the OnePlus ‘N’ series to be introduced in India. The offer includes a direct discount, supplemented by an additional bank discount of Rs 1,000.

Follow Us