Kerala Gold Rate: യുദ്ധഭീതിയിൽ കത്തിക്കയറി സ്വർണം, റെക്കോർഡ് കുതിപ്പിൽ നിന്ന് ഇനി പിന്നോട്ടില്ല!

Kerala Gold Silver Rate Today: ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് നിലവിലെ കുതിപ്പിന് പ്രധാനകാരണം.

Kerala Gold Rate: യുദ്ധഭീതിയിൽ കത്തിക്കയറി സ്വർണം, റെക്കോർഡ് കുതിപ്പിൽ നിന്ന് ഇനി പിന്നോട്ടില്ല!

Gold Rate

Updated On: 

02 Mar 2026 | 09:39 AM

തിരുവനന്തപുരം: യുദ്ധഭീതിയിൽ ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില. അവധി ദിവസമായ ഇന്നലെ പവന് 1,26,920 രൂപ നിരക്കാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 28ന് രേഖപ്പെടുത്തിയ 120800 രൂപയിൽ നിന്നും മണിക്കൂറുകളുടെ വ്യത്യാസത്തിൽ 6,120 രൂപയാണ് വർദ്ധിച്ചത്. എന്നാൽ ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവിൽ പവന് 1,24,520 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 15,565 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയും മുന്നേറുന്നുണ്ട്. ​ഗ്രാമിന് 325.10 രൂപയും കിലോ​ഗ്രാമിന് 3,25,100 രൂപ നിരക്കിലുമാണ് വ്യാപാരം.

ഇന്ന് വില താഴ്ന്നുവെങ്കിലും അമിത പ്രതീക്ഷ വേണ്ടെന്ന് തന്നെയാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. പവന് 1,24,520 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ സ്വർണവില ഏകദേശം 1.40 ലക്ഷത്തിന് അടുത്തെത്തും. യുഎസ്- ഇറാൻ- ഇസ്രായേൽ സംഘർഷമാണ് സ്വർണവിലയിലെ കുതിച്ച് ചാട്ടത്തിന് കാരണം. ഈ സാഹചര്യം തുടരുകയാണെങ്കിൽ വില ഇനിയും റെക്കോർഡ് ഭേദിക്കുമെന്നാണ് സൂചന.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ സാധാരണക്കാർ‌ക്ക് തിരിച്ചടിയായിരിക്കുകയാണ്. ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് നിലവിലെ കുതിപ്പിന് പ്രധാനകാരണം. ഔൺസിന് 5,594 ഡോളറാണ് നിലവിൽ സ്വർണ വിലയിലെ റെക്കാർഡ്. എന്നാൽ ഈ സാഹചര്യം തുടരുകയാണെങ്കിൽ വില 6,000 ഡോളർ വരെ ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.

ALSO READ: നാളെ സ്വര്‍ണത്തിന് 2 ലക്ഷം; ഒന്നരലക്ഷത്തിനരികെ പൊന്ന്‌

ജനുവരി മാസത്തെ അപേക്ഷിച്ച് ഭേ​ദപ്പെട്ട നിലയിലായിരുന്നു ഫെബ്രുവരിയിൽ സ്വർണത്തിന്റെ സഞ്ചാരം. ജനുവരി ഒന്നിന് പവന് 99,040 രൂപയായിരുന്നു വില. എന്നാൽ തുടർന്ന് വൻ കുതിപ്പാണ് കാഴ്ച വച്ചത് ജനുവരി 29ന് ചരിത്രത്തിലെ ഉയർന്ന വിലയായ 1,31,160 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ സാധാരണക്കാ‍ർക്ക് ആശ്വാസമായി വില വീണ്ടും താഴ്ന്നു. ജനുവരി 31ന് പവന് 117760 രൂപയായി വില ഇടിഞ്ഞു.

ഫെബ്രുവരിയിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണത്തിന്റെ പ്രകടനം. ഫെബ്രുവരി  2ാം തീയതി രേഖപ്പെടുത്തിയ 1,07,920 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന വില. ഫെബ്രുവരി 25ന് പവന് 1,18,720 രൂപയായി വില ഉയർന്നു. എന്നിരുന്നാലും വില താഴുമെന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാർ. എന്നാൽ അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ട യുദ്ധം കഥയാകെ മാറ്റി. ഇനി സ്വർണവിലയിലും വിപണിയിലും എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

Follow Us
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌