Kerala Gold Rate: യുദ്ധത്തിനുണ്ടോ പൊന്നിനെ പേടി? ജൂലൈ 11-ലെ സ്വര്‍ണവില
One Pavan Gold Rate on July 11 Saturday: 2026 ന്റെ തുടക്കത്തില്‍ ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,600 ഡോളര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷം അവസാനിക്കും 6,000 കടക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും, നിലവില്‍ അങ്ങനൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരക്കില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ സ്വര്‍ണം മുന്നോട്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്.
2025ന്റെ അവസാനത്തോടെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് കടന്ന സ്വര്‍ണം, നിരക്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നേറുകയാണ്. എന്നാല്‍ ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ ആരംഭിച്ച പശ്ചിമേഷ്യന്‍ യുദ്ധം സ്വര്‍ണക്കുതിപ്പിന് തടയിട്ടു. യുദ്ധം ആരംഭിച്ചപ്പോള്‍ വിലയില്‍ വന്‍ വര്‍ധനവ് സംഭവിച്ചിരുന്നുവെങ്കിലും, പിന്നീട് പതുക്കെ താഴോട്ടിറങ്ങുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.
2026 ന്റെ തുടക്കത്തില്‍ ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,600 ഡോളര്‍ എന്ന നേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷം അവസാനിക്കും 6,000 കടക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും, നിലവില്‍ അങ്ങനൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരക്കില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ സ്വര്‍ണം മുന്നോട്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്.
സ്വര്‍ണവില വന്‍ തകര്‍ച്ചയില്‍
പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 1,600 ഡോളറാണ് സ്വര്‍ണത്തില്‍ കുറഞ്ഞത്. ജൂണ്‍ മാസത്തില്‍ 4,000 ഡോളറിന് താഴേക്കും സ്വര്‍ണമിറങ്ങി. അതിനാല്‍ തന്നെ ഈ വര്‍ഷം പരമാവധി 4,560 ഡോളര്‍ വരെയേ സ്വര്‍ണവില ഉയരാന്‍ സാധ്യതയുള്ളൂവെന്നാണ് എച്ച്എസ്ബിസി പറയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു പവന് 1.15 രൂപയോളം നല്‍കേണ്ടതായി വരും.
സ്വര്‍ണവില ഇനി കുറയുമോ?
അമേരിക്കയും ഇറാനും തമ്മില്‍ താത്കാലിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് പ്രകാരം യുദ്ധം അവസാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. യുദ്ധം അവസാനിച്ചതിന് ശേഷം സാധാരണനിലയിലേക്ക് താഴ്ന്ന ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ്, സ്വര്‍ണവില താഴാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.
Also Read: Kerala Gold Rate: അല്‍പമൊന്ന് കാത്തിരിക്കാം…പൊന്നിന്‍ തിളക്കം കുറയും; ഇന്നത്തെ സ്വര്‍ണവില
എന്നാല്‍ ക്രൂഡ് ഓയില്‍ വില വര്‍ധനവിനൊപ്പം യുഎസ് ഡോളറിന്റെ ശക്തി വര്‍ധിക്കുമെങ്കില്‍ മാത്രമേ സ്വര്‍ണവില കുറയുകയുള്ളൂ. ഡോളര്‍ തകര്‍ച്ച നേരിട്ടാല്‍ അത് സ്വര്‍ണത്തിന്റെ വില ഇരട്ടിയാകുന്നതിന് വഴിയൊരുക്കും. ഡോളര്‍ ദുര്‍ബലമാകുകയാണ് നിലവില്‍, ഇത് സ്വര്‍ണവില ഉയര്‍ത്താന്‍ കാരണമായേക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ വ്യക്തതവരുത്താത്തത് ഡോളറിന് തിരിച്ചടിയാകുന്നുണ്ട്.
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ടെങ്കില്‍ ഇറക്കുമതിയില്‍ കുറവ് വന്നിട്ടില്ല. സ്വര്‍ണ ഇറക്കുമതിയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ നിക്ഷേപകരെ പൊന്നിലേക്ക് ആകര്‍ഷിച്ചതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇറക്കുമതി തീരുവയിലെ വര്‍ധനവും സ്വര്‍ണവിലയും കാരണം സാധാരണക്കാരായ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും സ്വര്‍ണത്തിന്റെ ഉപയോഗം കുറച്ചു.
യുദ്ധം തുടരുകയാണെങ്കില്‍ സ്വര്‍ണവില ചിലപ്പോള്‍ ഇനിയും താഴേക്ക് വരാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഡോളറിന്റെ തകര്‍ച്ചയും സമാധാന ചര്‍ച്ചകളിലെ പുരോഗതിയും പൊന്നിനെ വീണ്ടും മലകയറ്റും, ഇതോടെ ഇന്ത്യയില്‍ ഒട്ടുമിക്ക ആളുകളും സ്വര്‍ണം വേണ്ടെന്ന് വെക്കേണ്ടതായി വരും.
English Summary
Kerala’s gold rate for Saturday, July 11, is in focus as geopolitical tensions in the Middle East continue to influence global bullion markets. Investors and jewellery buyers are closely tracking price movements amid uncertainty. Here’s the latest gold rate and what the conflict could mean for gold prices.