AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

WPL 2027 Auction: ഡബ്ല്യുപിഎല്‍ ലേലത്തിന് കൊച്ചി ഒരുങ്ങി; 27 സ്‌പോട്ടുകള്‍ ലക്ഷ്യമിട്ട് 146 താരങ്ങള്‍

WPL 2027 Player Auction: ഇംഗ്ലണ്ട് ബാറ്റർ സോഫിയ ഡങ്ക്ലിയും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിനക്സുമാണ് 50 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയോടെ ലേലപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ലേലപ്പട്ടികയിൽ 119 ഇന്ത്യൻ താരങ്ങളും (22 ക്യാപ്ഡ്, 97 അൺക്യാപ്ഡ്) 27 വിദേശ താരങ്ങളും (14 ക്യാപ്ഡ്, 13 അൺക്യാപ്ഡ്) ഉൾപ്പെടുന്നു.

WPL 2027 Auction: ഡബ്ല്യുപിഎല്‍ ലേലത്തിന് കൊച്ചി ഒരുങ്ങി; 27 സ്‌പോട്ടുകള്‍ ലക്ഷ്യമിട്ട് 146 താരങ്ങള്‍
WPL TrophyImage Credit source: PTI
Jayadevan AM
Jayadevan AM | Published: 20 Oct 2026 | 09:56 PM

കൊച്ചി: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) 2027 സീസണിലേക്കുള്ള താരലേലം ഒക്ടോബര്‍ 28-ന് കൊച്ചിയില്‍ നടക്കും. വെറും 27 സ്‌പോട്ടുകളിലേക്ക് 146 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇംഗ്ലണ്ട് ബാറ്റർ സോഫിയ ഡങ്ക്ലിയും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിനക്സുമാണ് 50 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയോടെ ലേലപ്പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ലേലപ്പട്ടികയിൽ 119 ഇന്ത്യൻ താരങ്ങളും (22 ക്യാപ്ഡ്, 97 അൺക്യാപ്ഡ്) 27 വിദേശ താരങ്ങളും (14 ക്യാപ്ഡ്, 13 അൺക്യാപ്ഡ്) ഉൾപ്പെടുന്നു. ഇതിൽ വിദേശ താരങ്ങളിൽ ആറുപേർ അസോസിയേറ്റ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.

27 ഒഴിവുകളിൽ 20 എണ്ണം ഇന്ത്യൻ താരങ്ങൾക്കായും ഏഴെണ്ണം വിദേശ റിക്രൂട്ടുകൾക്കായും മാറ്റിവെച്ചിരിക്കുന്നു. ലേലം വൈകുന്നേരം 5.30-ന് ആരംഭിക്കും. ഇന്ത്യയുടെ ജി. കമലിനി, കിരൺ നവ്ഗിരെ, ഓസ്‌ട്രേലിയയുടെ ഹെതർ ഗ്രഹാം, ജെസ് ജോനാസൻ എന്നീ താരങ്ങള്‍ 40 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഡബ്ല്യുപിഎല്‍ ലേലം 2027:

  • ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ: 22 പേർ
  • ക്യാപ്ഡ് വിദേശ താരങ്ങൾ: 14 പേർ
  • അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ: 97 പേർ
  • അൺക്യാപ്ഡ് വിദേശ താരങ്ങൾ: 13 പേർ
  • ആകെ താരങ്ങൾ: 146 പേർ

ലേലത്തിന് മുന്നോടിയായി, യുപി വാരിയേഴ്സിൽ നിന്ന് യുഎസ്എയുടെ ഇടംകൈയ്യൻ പേസർ താര നോറിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 10 ലക്ഷം രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് താരയെ ടീമിലെത്തിച്ചത്. 2023-ലെ പ്രഥമ ഡബ്ല്യുപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച നോറിസ്, ടൂർണമെന്റ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ശ്രദ്ധ നേടിയിരുന്നു.

Also Read: ‘ഞങ്ങള്‍ക്കുമുണ്ട് സ്വകാര്യ ജീവിതം’; മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമി

ആകെ 30 താരങ്ങള്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് താരങ്ങള്‍ മാത്രമാണ് 20 ലക്ഷം രൂപയുടെ ബ്രാക്കറ്റ് തിരഞ്ഞെടുത്തത്, ബാക്കി വരുന്ന 107 പേരുടെ അടിസ്ഥാന വില 10 ലക്ഷം രൂപയാണ്.

ലേലത്തിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയത് യുപി വാരിയേഴ്‌സാണ്. ഒമ്പത് താരങ്ങളെയാണ് യുപി ഒഴിവാക്കിയത്. ഡിയാൻഡ്ര ഡോട്ടിൻ, ക്ലോ ട്രയോൺ, നവ്ഗിരെ തുടങ്ങിയവരെ യുപി വാരിയേഴ്‌സ് ഒഴിവാക്കിയിരുന്നു. താരാ നോറിസിനെ അവർ 10 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിന് ട്രേഡ് ചെയ്യുകയും ചെയ്തു. 3.75 കോടി രൂപയുടെ ഏറ്റവും വലിയ പഴ്സുമായാണ് വാരിയേഴ്സ് ലേലത്തിലേക്ക് പ്രവേശിക്കുന്നത്. ലേലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളതും യുപിക്കാണ്.

English Summary

The 2027 Women’s Premier League player auction will take place in Kochi on October 28. A total of 146 cricketers are competing for just 27 available franchise slots. Sophia Dunkley and Sophie Molineux lead the auction pool with the top base price of Rs 50 lakh. UP Warriorz enter the auction with the largest purse of Rs 3.75 crore to fill nine vacant spots.

Follow Us