Kerala Gold Rate: സ്വർണം വീണ്ടും ഒരു ലക്ഷത്തിലേക്ക്… വില കുറയാൻ പലിശ കനിയണം!
Kerala Gold Price Forecast: നവംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പിന് ശേഷമുണ്ടായ വൻ ഇടിവിനാണ് വിപണി സാക്ഷ്യം വഹിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ വില ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവർക്ക് അത്ര തൃപ്തികരമല്ല. വരും ദിവസങ്ങളിലെ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന് പരിശോധിച്ചാലോ...

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ തകർത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. നവംബർ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പിന് ശേഷമുണ്ടായ വൻ ഇടിവിനാണ് വിപണി സാക്ഷ്യം വഹിച്ചത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ വില ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്നവർക്ക് അത്ര തൃപ്തികരമല്ല. വരും ദിവസങ്ങളിലെ സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന് പരിശോധിച്ചാലോ…
ഇന്നത്തെ സ്വർണവില
ആഗോള സ്വർണവിപണിയും വിദേശ വിനിമയ വിപണിയും തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിക്ക് അവധിയായതിനാൽ ആഗോള സ്വർണവിലയിലോ ഡോളർ–രൂപ വിനിമയ നിരക്കിലോ പുതിയ മാറ്റങ്ങൾ ഉണ്ടാകില്ല. അതിനാൽ, സാധാരണഗതിയിൽ ഞായറാഴ്ചകളിൽ സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല.
ശനിയാഴ്ചത്തെ അതേ നിരക്കിൽ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടക്കുന്നത്. ഇന്ന് (നവംബർ 29, ഞായർ) പവന്, 93,760 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 11,720 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്.
ALSO READ: സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? തട്ടിപ്പ് ഒഴിവാക്കാൻ ഈ മൂന്ന് കാര്യങ്ങൾ പരിശോധിക്കണം
വില ഇടിവിന് കാരണം
രണ്ട് ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ടാണ് കഴിഞ്ഞ ദിവസം വില കുറഞ്ഞത്. ലോകത്തെ ആറ് പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ സൂചിക 103.8-ൽ നിന്ന് 104.04-ലേക്ക് കയറിയതാണ് പ്രധാന കാരണം. 10-വർഷ യുഎസ് ട്രഷറി യീൽഡും 4.8 ശതമാനത്തിൽ നിന്ന് 4.93 ശതമാനത്തിലേക്ക് ഉയർന്നു. ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 3,684 ഡോളറിൽ നിന്ന് 3,653 ഡോളറിലേക്ക് താഴ്ന്നു.
ഡിസംബർ 9-ലെ യോഗത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കൂട്ടാനിടയുണ്ട്. പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടുകളിലെയും ഡോളറിലെയും നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകും. പലിശ വരുമാനമോ ലാഭവിഹിതമോ ലഭിക്കാത്ത ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ആളുകൾ മാറുന്നത് വിലയിടിയാൻ കാരണമാകും.
അടുത്തയാഴ്ച വില എങ്ങോട്ട്?
യുഎസ് പലിശനിരക്ക് ആശങ്ക ശക്തമായതിനാൽ അടുത്തയാഴ്ചയും സ്വർണവില സമ്മിശ്രപാതയിൽ നീങ്ങാനാണ് സാധ്യത. സാഹചര്യങ്ങൾ പ്രതികൂലമായാൽ രാജ്യാന്തര സ്വർണവില 3,400 ഡോളർ വരെ താഴ്ന്നേക്കാമെന്ന് എച്ച്എസ്ബിസി വിലയിരുത്തുന്നു. യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ കരകയറിയാൽ സ്വർണവും ഉണർവ് വീണ്ടെടുത്തേക്കാം. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണവില വർധനയും വിപണിയിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നുണ്ട്.