Kerala Gold Rate: റെക്കോർഡ് കുതിപ്പല്ലേ…. ബ്രേക്കിട്ട് പൊന്ന്! നവംബർ 6-ലെ സ്വർണവില
Kerala Gold Rate Today: ട്രംപിനുണ്ടായ പരാജയം, രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതോടെയാണ് ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ ആദായവും താഴ്ന്നത്. ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം മറ്റ് കറന്‍സികൾ ഉപയോഗിക്കുന്ന നിക്ഷപകർക്ക് കൂടുതൽ ആകർഷകമാകുന്നതും പൊന്നിന്റെ കുതിപ്പിന് കാരണമായി.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ നിരാശയിലാഴ്ത്തിയാണ് സ്വർണം കുതിക്കുന്നത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൂടി ചേരുമ്പോൾ വില വീണ്ടും ഉയരും. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക് ഇതാ….
ഇന്നത്തെ സ്വർണവില
കഴിഞ്ഞ ദിവസം റെക്കോർഡ് കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. നവംബർ 4ന് 104720 രൂപയായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ Gold prices surged to ₹1,07,080 per sovereign (8 grams) yesterday, with the price per gram reaching ₹13,385. There has been no change in gold prices today, and the market continues to trade at the same rates on Friday, with a sovereign priced at ₹1,07,080 and a gram at ₹13,385.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെയാണ് സ്വർണം കരുത്ത് പ്രാപിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാന നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില താഴ്ന്നത്.
അമേരിക്കൻ വിധി സ്വർണത്തെ ബാധിച്ചത് എങ്ങനെ?
കഴിഞ്ഞ ദിവസം പവന്‍ വിലയില്‍ 2360 രൂപയുടെ വര്‍ധനവാണുണ്ടായത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയം നേടിയതിന് പിന്നാലെ ഡോളറിന്റെ മൂല്യവും യുഎസ് ട്രഷറി ബോണ്ടുകളുടെ ആദായം ഇടിഞ്ഞതുമാണ് സ്വർണവിലയ്ക്ക് കരുത്തായത്. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ വിജയം നേടിയത് വരുംദിവസങ്ങളിലും നിർണയാകമായേക്കും.
ALSO READ: 30 വർഷം കൊണ്ട് 1 കോടി വിരമിക്കൽ ഫണ്ട്; മാസം എത്ര രൂപ SIP ചെയ്യണം?
ട്രംപിനുണ്ടായ പരാജയം, രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇതോടെയാണ് ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ ആദായവും താഴ്ന്നത്. ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം മറ്റ് കറന്‍സികൾ ഉപയോഗിക്കുന്ന നിക്ഷപകർക്ക് കൂടുതൽ ആകർഷകമാകുന്നതും പൊന്നിന്റെ കുതിപ്പിന് കാരണമായി.
വിലയിൽ ഇനിയെന്ത്?
ലോകത്തിലെ സ്വർണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ആഭരണങ്ങൾ എന്നതിലുപരി നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും വർദ്ധിക്കുമ്പോഴും സമ്പാദ്യത്തിന്റെ മൂല്യം കുറയാതെ കാക്കാൻ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നു. ഉത്സവ-വിവാഹ സീസണിലെ ഡിമാൻഡും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും വരുംദിവസങ്ങളിലെ സ്വർണവിലയിൽ നിർണായകമാകും. ഡിസംബറില്‍ എംസിഎക്‌സില്‍ 10 ഗ്രാമിന് 1,40,000 രൂപ മുതല്‍ 1,53,000 രൂപ വരെയായിരിക്കും വിലയുടെ പരിധിയെന്നാണ് പ്രവചനം. ഡിസംബറിൽ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനമാണെന്ന വിലയിരുത്തലുകളുമുണ്ട്.
നവംബർ മാസത്തിലെ സ്വർണവില
| തീയതി | പവൻ വില | ഗ്രാം വില |
| നവംബർ 1 | 1,01,840 | 12,730 |
| നവംബർ 2 | 1,02,200 | 12,775 |
| നവംബർ 3 | 1,02,400 | 12,800 |
| നവംബർ 4 | 1,02,600 | 12,825 |
| നവംബർ 5 | 1,07,080 | 13,385 |
| നവംബർ 6 | 1,07,080 | 13,385 |
English Summary:
Gold prices surged to Rs 1,07,080 per sovereign yesterday, with the price per gram reaching Rs 13,385. There has been no change in gold prices today, and the market continues to trade at the same rates on Friday, with a sovereign priced at Rs 1,07,080 and a gram at Rs 13,385.