AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ഇഞ്ചി പെട്ടെന്ന് വാടിപോകുന്നുണ്ടോ? ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാൻ ടിപ്സിതാ…

Ginger Storage Tips: നമ്മുടെ അടുക്കളകളിൽ ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. എന്നാൽ അൽപ്പം ശ്രദ്ധിച്ചില്ലെങ്കിൽ ഇഞ്ചി പെട്ടെന്ന് വെള്ളം വറ്റി ഉണങ്ങിപ്പോവുകയോ അല്ലെങ്കിൽ ചീഞ്ഞളിഞ്ഞു പോവുകയോ ചെയ്യാറുണ്ട്. ഇഞ്ചി അധികനാൾ കേടുകൂടാതെ ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ അറിഞ്ഞാലോ....

Nithya Vinu
Nithya Vinu | Published: 06 Nov 2026 | 10:53 AM
കഴുകാതെ സൂക്ഷിക്കുക എന്നതാണ് ആദ്യ വഴി. ഇഞ്ചി വാങ്ങിയ ഉടനെ വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ ഇത് ഇഞ്ചി പെട്ടെന്ന് കേടാകാൻ കാരണമാകും. ഈർപ്പം തട്ടുന്നത് ഇഞ്ചിയുടെ ആയുസ്സ് കുറയ്ക്കും. അതിനാൽ ഇഞ്ചി ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക. (Image Credit source: Unsplash)

1 / 5
മുഴുവനായോ അല്ലെങ്കിൽ ചെറിയ കഷ്ണങ്ങളായോ ഉള്ള ഇഞ്ചി ഈർപ്പമില്ലാത്ത ഒരു ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ ഉപയോഗിച്ച് നന്നായി പൊതിഞ്ഞ ശേഷം ഒരു സിപ്‌ലോക്ക് കവറിലോ എയർ ടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ഇഞ്ചിയിലേക്ക് ഈർപ്പം എത്തുന്നത് തടയുകയും ആഴ്ചകളോളം കേടുകൂടാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും.

2 / 5
ഇഞ്ചി ദീർഘകാലത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഫ്രീസ് ചെയ്യുക എന്നത്. തൊലി കളയാത്ത മുഴുവൻ ഇഞ്ചിയോ അല്ലെങ്കിൽ ചെറുതായി അരിഞ്ഞതോ, അരച്ചതോ ആയ ഇഞ്ചി ഫ്രീസർ ബാഗിലാക്കി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ ഫ്രീസറിൽ നിന്ന് എടുത്ത് നേരിട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് മാസങ്ങളോളം ഇഞ്ചിയുടെ രുപവും മണവും നഷ്ടപ്പെടാതെ നിലനിർത്തും.

3 / 5
ഇഞ്ചി വായുസഞ്ചാരമില്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ നേരിട്ട് അടച്ചു സൂക്ഷിച്ചാൽ അതിൽ പൂപ്പൽ ബാധിക്കാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുകയാണെങ്കിൽ തന്നെ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുകയോ അല്ലെങ്കിൽ പേപ്പർ ബാഗുകൾ ഉപയോഗിക്കുകയോ ചെയ്യുക.

4 / 5
അതേസമയം, പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്ന ഇഞ്ചിയാണെങ്കിൽ ഫ്രിഡ്ജിൽ വെക്കണം എന്നില്ല. നേരിട്ട് വെയിൽ അടിക്കാത്ത, വായുസഞ്ചാരമുള്ള തണുത്ത ഒരുക്കങ്ങളിൽ വെച്ചാൽ ഒന്നോ രണ്ടോ ആഴ്ചവരെ ഇഞ്ചി കേടുകൂടാതെ ഇരിക്കും. ഇനി ഇഞ്ചി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ അല്ലേ....

5 / 5
Follow Us