AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

30 വർഷം കൊണ്ട് 1 കോടി വിരമിക്കൽ ഫണ്ട്; മാസം എത്ര രൂപ SIP ചെയ്യണം?

Retirement Planning How Much Monthly SIP Can Make You a Crorepati: ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല ശരാശരി വാര്‍ഷിക നേട്ടം 12 ശതമാനമാണെന്ന് കരുതിയാല്‍ ഒരു കോടി രൂപ സമാഹരിക്കാന്‍ ആവശ്യമായ പ്രതിമാസ എസ്ഐപി നിക്ഷേപം വ്യത്യസ്തമായിരിക്കും. 10 വര്‍ഷം കൊണ്ട് ഒരു കോടി രൂപ നേടാന്‍ മാസം 43,471 രൂപ എസ്ഐപി ചെയ്യണം.

30 വർഷം കൊണ്ട് 1 കോടി വിരമിക്കൽ ഫണ്ട്; മാസം എത്ര രൂപ SIP ചെയ്യണം?
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative Photos/Getty Images Creative 2026
Shiji M K
Shiji M K | Published: 05 Nov 2026 | 12:14 PM

വിരമിക്കല്‍ കാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ വലിയൊരു സമ്പാദ്യം രൂപപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തുന്നത് സഹായകരമാകും. മാസം ചെറിയ തുക മാറ്റിവെച്ചാല്‍ പോലും ദീര്‍ഘകാലം കൊണ്ട് ഒരു കോടി രൂപയുടെ വിരമിക്കല്‍ ഫണ്ട് സമാഹരിക്കാനാകുമോ? നിക്ഷേപ കാലയളവും ലഭിക്കുന്ന നേട്ടവും അനുസരിച്ചാണ് ഇതിനുള്ള ഉത്തരം.

ഒരു കോടി രൂപ നേടാന്‍ മാസം എത്ര എസ്ഐപി വേണം?

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല ശരാശരി വാര്‍ഷിക നേട്ടം 12 ശതമാനമാണെന്ന് കരുതിയാല്‍ ഒരു കോടി രൂപ സമാഹരിക്കാന്‍ ആവശ്യമായ പ്രതിമാസ എസ്ഐപി നിക്ഷേപം വ്യത്യസ്തമായിരിക്കും. 10 വര്‍ഷം കൊണ്ട് ഒരു കോടി രൂപ നേടാന്‍ മാസം 43,471 രൂപ എസ്ഐപി ചെയ്യണം. ഈ കാലയളവില്‍ ആകെ നിക്ഷേപം 52.16 ലക്ഷം രൂപയായിരിക്കും. 15 വര്‍ഷത്തേക്ക് മാസം 20,017 രൂപ എസ്ഐപി നിക്ഷേപം നടത്തിയാല്‍ 36.03 ലക്ഷം രൂപ ആകെയുണ്ടാകും.

20 വര്‍ഷത്തേക്ക് മാസം 10,109 രൂപ എസ്ഐപി ചെയ്താല്‍ 24.26 ലക്ഷം രൂപയാണ് ആകെ നിക്ഷേപം. 25 വര്‍ഷത്തേക്ക് മാസം 5,322 രൂപ എസ്ഐപി ചെയ്താല്‍ 15.97 ലക്ഷം രൂപ നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സമാഹരിക്കാം. 30 വര്‍ഷം നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്ക് മാസം ഏകദേശം 2,861 രൂപ എസ്ഐപി ചെയ്താല്‍ മതിയാകും. ഈ കാലയളവില്‍ സ്വന്തം നിക്ഷേപം 10.30 ലക്ഷം രൂപയായിരിക്കും. ബാക്കി തുക നിക്ഷേപ വളര്‍ച്ചയിലൂടെ ലഭിക്കുന്നതാണ്.

Also Read: Fixed Deposit: മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം; സ്ഥിരനിക്ഷേപ പലിശയിൽ മാറ്റം

മാസം 5,000 രൂപ എസ്ഐപി

30,000 രൂപ ശമ്പളമുള്ള ഒരാള്‍ മാസം 5,000 രൂപ വീതം എസ്ഐപി ചെയ്യുന്നതായി കരുതുക. 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുകയാണെങ്കില്‍ ഏകദേശം 25 വര്‍ഷം കൊണ്ട് ഈ നിക്ഷേപം ഒരു കോടി രൂപയിലേക്ക് വളരാം. ഈ കാലയളവില്‍ സ്വന്തം കൈയില്‍നിന്ന് നിക്ഷേപിക്കുന്ന തുക 15 ലക്ഷം രൂപ മാത്രമാണ്. ബാക്കി തുക ദീര്‍ഘകാല നിക്ഷേപ വളര്‍ച്ചയിലൂടെയും കൂട്ടുപലിശയുടെ നേട്ടത്തിലൂടെയും സമാഹരിക്കാനാകും.

ഓരോ വര്‍ഷവും എസ്ഐപി തുക വര്‍ധിപ്പിച്ചാല്‍

വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയും ഉയര്‍ത്തുന്നത് വിരമിക്കല്‍ ഫണ്ട് വേഗത്തില്‍ സമാഹരിക്കാന്‍ സഹായിക്കും. ആദ്യ വര്‍ഷം 5,000 രൂപ എസ്ഐപി ചെയ്യുന്ന ഒരാള്‍ ഓരോ വര്‍ഷവും നിക്ഷേപത്തുക 10 ശതമാനം വര്‍ധിപ്പിച്ചാല്‍ രണ്ടാം വര്‍ഷം 5,500 രൂപയും മൂന്നാം വര്‍ഷം 6,050 രൂപയും നിക്ഷേപിക്കേണ്ടിവരും. ഇത്തരത്തില്‍ ക്രമമായി എസ്ഐപി തുക വര്‍ധിപ്പിക്കുന്നത് ദീര്‍ഘകാലത്ത് വലിയൊരു സമ്പാദ്യം രൂപപ്പെടുത്താന്‍ സഹായിക്കും.

ശ്രദ്ധിക്കുക: വിപണിയ്ക്ക് അനുസൃതമായി നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തില്‍ വ്യത്യാസം വരും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭം മാത്രമേ ലഭിക്കൂ എന്ന് ചിന്തിക്കരുത്. നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം നിക്ഷേപം നടത്തുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

English Summary

A monthly SIP of approximately 2,861 could grow to ₹1 crore in 30 years at an assumed 12% annual return. A 5,000 SIP may reach the same target in around 25 years. Increasing SIP contributions annually through a Step-up SIP can help build a larger retirement corpus.

Follow Us