AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: മെഡിക്കല്‍ പ്രവേശനത്തിന് ഒരവസരം കൂടി; പുതിയ രജിസ്‌ട്രേഷനും, സ്‌ട്രേ വേക്കന്‍സി വിവരങ്ങളും അറിയാം

Kerala CEE Admissions 2026: എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നടത്തുന്ന അലോട്ട്‌മെന്റിന് ഇന്നും കൂടി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. അതേസമയം, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്‌സുകളിലെ അഡ്മിഷന് പുതുതായി നാളെ രാവിലെ 10 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

KEAM 2026: മെഡിക്കല്‍ പ്രവേശനത്തിന് ഒരവസരം കൂടി; പുതിയ രജിസ്‌ട്രേഷനും, സ്‌ട്രേ വേക്കന്‍സി വിവരങ്ങളും അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 06 Nov 2026 | 10:18 AM

2026-27 അധ്യയന വര്‍ഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി നടത്തുന്ന അലോട്ട്‌മെന്റിന് ഇന്നും (നവംബര്‍ 6) കൂടി ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അവസരം. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ ഹോം പേജിലുള്ള ‘ഓപ്ഷന്‍ രജിസ്‌ട്രേഷന്‍’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ള എല്ലാ കോളേജിലേക്കും, കോഴ്‌സിലേക്കും ഓപ്ഷന്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

അലോട്ട്‌മെന്റ് നടക്കാതെ ഒഴിവ് വരുന്ന സീറ്റുകള്‍ ഈ ഘട്ടത്തില്‍ കണ്‍വേര്‍ട്ട് ചെയ്യും. അലോട്ട്‌മെന്റ് ലഭിച്ചാല്‍ അഡ്മിഷന്‍ നേടും എന്ന് ഉറപ്പുള്ള കോളേജുകളില്‍, കോഴ്‌സുകളില്‍ മാത്രം ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുക. അഡ്മിഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കാം

അതേസമയം, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്‌സുകളിലെ അഡ്മിഷന് പുതുതായി നാളെ (നവംബര്‍ ഏഴ്) രാവിലെ 10 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. കീം 2026 വഴി പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ അഡ്മിഷന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ‘കീം 2026-ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍’ എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.

Also Read: Civil Services Exam Result: സിവിൽ സർവീസ് മെയിൻസ് എഴുത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയവരെ അറിയാം

അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന അക്‌നോളഡജ്‌മെന്റ് പേജിന്റെ പ്രിന്റൗട്ട് അപേക്ഷകര്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് രേഖകള്‍ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ആദ്യ ഘട്ടങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കരുത്. പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ പ്രകാരം ഒന്നിലധികം അപേക്ഷകള്‍ കാന്‍ഡിഡേച്ചര്‍ റദ്ദാകാന്‍ കാരണമാകും.

വിവിധ റിസര്‍വേഷന്‍ കാറ്റഗറി സീറ്റുകളിലേക്കുള്ള അഡ്മിഷനോ ഏതെങ്കിലും വരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസ് ഇളവുകള്‍ക്കോ വേണ്ടി പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

English Summary

The CEE Kerala has re-opened online applications for BAMS, BHMS, BSMS and BUMS courses prior to Stray Vacancy Round 1. Qualified candidates can submit fresh applications on ntil 07.11.2026, 10:00 AM. Meanwhile, vacant MBBS and BDS seats will be filled via a Special Stray Vacancy Allotment. Candidates on the state rank list must register options by 06.11.2026, 05:00 PM.

Follow Us