AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: പൊള്ളും വിലയിൽ പൊന്ന്! സ്വർണ വില ഇന്നും കൂടി; നിരക്ക് അറിയാം

Kerala Gold Rate Today September 2 2025: സെപ്റ്റംബർ മാസം ആരംഭിച്ചത് തന്നെ സ്വർണവിലയിൽ വൻ കുതിപ്പോടു കൂടിയാണ്. ഈ സ്ഥിതി തന്നെയാണ് രണ്ടാം നാളും തുടരുന്നത്.

Kerala Gold Rate: പൊള്ളും വിലയിൽ പൊന്ന്! സ്വർണ വില ഇന്നും കൂടി; നിരക്ക് അറിയാം
Kerala Gold Rate Image Credit source: Getty Images
Nandha Das
Nandha Das | Updated On: 02 Sep 2025 | 10:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. തുടർച്ചയായ എട്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നും റെക്കോർഡ് വിലയിൽ തന്നെ തുടരുകയാണ് സ്വർണം. വിവാഹ സീസൺ സമയത്തെ ഈ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും നിരാശയിലാഴ്ത്തുകയാണ്.

ഇന്ന് (സെപ്റ്റംബർ 2) ഒറ്റയടിക്ക് വർധിച്ചത് 160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 77,800 രൂപയായി. ഇന്നലെ ഒരു പവന് നൽകേണ്ടിയിരുന്നത് 77,640 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 9725 രൂപയാണ്.

ചരിത്രത്തിൽ തന്നെ ആദ്യമായാണ് സ്വർണവില 77,000 രൂപയും കടന്ന് മുന്നേറുന്നത്. വിവാഹ വിപണി സജീമായ ഈ സമയത്ത്, സ്വർണ വില കുതിച്ചുയരുന്നത് വലിയൊരു തിരിച്ചടിയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 84,500 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ALSO READ: സ്വർണവില കുറയുമോ? വിദഗ്ധർ പറയുന്നത്…

സെപ്റ്റംബർ മാസം ആരംഭിച്ചത് തന്നെ സ്വർണവിലയിൽ വൻ കുതിപ്പോടു കൂടിയാണ്. ഈ സ്ഥിതി തന്നെയാണ് രണ്ടാം നാളും തുടരുന്നത്. പുതിയ മാസത്തിൽ വില കുറയുമെന്ന് പ്രതീക്ഷച്ചവർക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

Follow Us