Kerala Lottery Result : അക്ഷയ എകെ 665 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Akshaya : കേരള സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് കീഴിലുള്ള അക്ഷയ ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. വൈകിട്ട് 3 മണിയ്ക്കാണ് നറുക്കെടുപ്പ്.

Kerala Lottery Result : അക്ഷയ എകെ 665 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result Akshaya (Image Courtesy - Social Media)

Published: 

18 Aug 2024 | 09:53 AM

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ എകെ 665 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർകി ഭവനിൽ ഉച്ചക്ക് 3 മണിക്ക് നറുക്കെടുപ്പ് നടക്കും.

7 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. 8000 രൂപ വീതമുള്ള സമാശ്വാസ സമ്മാനം 11 പേർക്കും 5000 രൂപ വീതമുള്ള നാലാം സമ്മാനം 18 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 2000 രൂപയും ആറാം സമ്മാനം 1000 രൂപയും വീതമാണ്. ഏഴാം സമ്മാനമായി 500 രൂപ വീതവും എട്ടാം സമ്മാനമായി നൂറ് രൂപ വീതവും ലഭിക്കും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അയാം. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാൻ സാധിക്കും.

5,000 രൂപയില്‍ താഴെയുള്ള തുക സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻ്റിൻ്റെ പക്കൽ നിന്നും തുക കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലഭിച്ചവർക്ക് തുക ലഭിക്കണമെങ്കിൽ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം.

Also Read : Kerala Lottery Result : കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു; സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്

5,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറ്റിയെടുക്കാം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

അക്ഷയ ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, വിൻ വിൻ ലോട്ടറി, സ്ത്രീശക്തി, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്