AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ranji Trophy: അയ്യയ്യേ നാണക്കേട്! തിരുവനന്തപുരത്ത് വന്ന് കേരളത്തെ തീര്‍ത്തുവിട്ട് ബംഗാള്‍; ഇന്നിങ്‌സ് തോല്‍വി

Ranji Trophy Kerala vs Bengal Match Result: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് തോല്‍വി. ഇന്നിങ്‌സിനും 287 റണ്‍സിനുമാണ് ബംഗാള്‍ കേരളത്തെ തകര്‍ത്തുവിട്ടത്. രണ്ട് ഇന്നിങ്‌സുകളിലും കേരളത്തിന് 200 കടക്കാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ വെറും 120 റണ്‍സിന് കേരളം പുറത്തായി. 141 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍. 350, 198 എന്നിങ്ങനെയാണ് ബംഗാളിന്റെ സ്‌കോറുകള്‍.

Ranji Trophy: അയ്യയ്യേ നാണക്കേട്! തിരുവനന്തപുരത്ത് വന്ന് കേരളത്തെ തീര്‍ത്തുവിട്ട് ബംഗാള്‍; ഇന്നിങ്‌സ് തോല്‍വി
Ranji Trophy Kerala vs BengalImage Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Updated On: 29 Oct 2026 | 03:13 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. ഇന്നിങ്‌സിനും 287 റണ്‍സിനുമാണ് ബംഗാള്‍ കേരളത്തെ തകര്‍ത്തുവിട്ടത്. രണ്ട് ഇന്നിങ്‌സുകളിലും കേരളത്തിന് 200 കടക്കാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ വെറും 120 റണ്‍സിന് കേരളം പുറത്തായി. 141 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍. 350, 198 എന്നിങ്ങനെയാണ് ബംഗാളിന്റെ സ്‌കോറുകള്‍. തിരുവനന്തപുരം മംഗലാപുരം കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റെടുത്ത പ്രദിപ്ത പ്രമാണിക്കും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും, ഷഹബാസ് അഹമ്മദുമാണ് കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ ചുരുട്ടിക്കെട്ടിയത്.

28 പന്തില്‍ 33 റണ്‍സെടുത്ത പത്താമന്‍ എംഡി നിധീഷാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്റര്‍ക്കും 30 കടക്കാനായില്ല. ജലജ് സക്‌സേന-29 പന്തില്‍ 18, സച്ചിന്‍ ബേബി-36 പന്തില്‍ 10, വിഷ്ണു വിനോദ്-52 പന്തില്‍ 19, മുഹമ്മദ് അസ്ഹറുദ്ദീന്‍-33 പന്തില്‍ 26 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

അഭിഷേക് ജെ നായര്‍-ആറു പന്തില്‍ പൂജ്യം, അഭിഷേക് പി നായര്‍-ഗോള്‍ഡന്‍ ഡക്ക്, സല്‍മാന്‍ നിസാര്‍-10 പന്തില്‍ ഒന്ന്, ആദിത്യ സര്‍വതെ-നാലു പന്തില്‍ പൂജ്യം, വൈശാഖ് ചന്ദ്രന്‍-16 പന്തില്‍ മൂന്ന്, നെടുംകുഴി ബേസില്‍-ആറു പന്തില്‍ പൂജ്യം നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

Also Read: 21-ാം നൂറ്റാണ്ടിൽ ഇതാദ്യം! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ

സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്‌

അഞ്ച് വിക്കറ്റെടുത്ത സക്‌സേനയുടെയും, മൂന്ന് വിക്കറ്റെടുത്ത സര്‍വതെയുടെയും, രണ്ട് വിക്കറ്റെടുത്ത ബേസിലിന്റെയും ബൗളിങ് മികവില്‍ ബംഗാളിനെ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിന് പുറത്താക്കാനായത് കേരളത്തിന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും ബാറ്റര്‍മാരുടെ മോശം പ്രകടനം തിരിച്ചടിയായി. 59 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിന്റെ ടോപ് സ്‌കോറര്‍.

നാലു വിക്കറ്റ് വീഴ്ത്തിയ പ്രദിപ്ത പ്രമാണിക്ക് ആദ്യ ഇന്നിങ്‌സിലും ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഷമി മൂന്നും, ഷഹബാസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 47 പന്തില്‍ 41 റണ്‍സെടുത്ത സച്ചിന്‍ ബേബിക്കും, പുറത്താകാതെ 65 പന്തില്‍ 30 റണ്‍സെടുത്ത അസ്ഹറുദ്ദീനും മാത്രമേ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി പൊരുതാനായുള്ളൂ.

ആദ്യ ഇന്നിങ്‌സില്‍ ബംഗാള്‍ നേടിയ മികച്ച സ്‌കോറാണ് മത്സരത്തില്‍ അവര്‍ക്ക് സര്‍വാധിപത്യം സമ്മാനിച്ചത്. 203 പന്തില്‍ 121 റണ്‍സ് നേടിയ ഷഹബാസ് അഹമ്മദ്, 80 പന്തില്‍ 66 റണ്‍സ് അടിച്ചുകൂട്ടിയ അങ്കുര്‍ പോള്‍, 95 പന്തില്‍ 49 റണ്‍സെടുത്ത സുമന്ത പോള്‍ എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ ബംഗാളിനായി നിര്‍ണായക സംഭാവനകള്‍ നല്‍കിയത്.

English Summary

Kerala suffered a crushing defeat against Bengal by an innings and 287 runs in the Ranji Trophy match. Kerala struggled with the bat, getting bundled out for a mere 141 in the first innings and 120 in the second. Despite Jalaj Saxena taking five wickets to restrict Bengal to 198 in their second innings, Kerala’s batters failed to deliver. MD Nidheesh top-scored for Kerala with 33 runs in the second innings as Pradipta Pramanik starred with six wickets for Bengal.

Follow Us