AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: അടിച്ചു മോനെ…. ഫിഫ്റ്റി ഫിഫ്റ്റി FF-107 നറുക്കെടുപ്പ് ഇന്ന്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Kerala Lottery Result Today: ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

Kerala Lottery Result: അടിച്ചു മോനെ…. ഫിഫ്റ്റി ഫിഫ്റ്റി FF-107 നറുക്കെടുപ്പ് ഇന്ന്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കേരള ഭാ​ഗ്യക്കുറി (Social Media Image)
Neethu Vijayan
Neethu Vijayan | Published: 21 Aug 2024 | 10:30 AM

കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) FF-106 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനോട് ചേർന്നുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പ്രഖ്യാപനം നടത്തുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ALSO READ: സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത് ചേർത്തലയിൽ നിന്നെടുത്ത ടിക്കറ്റിന്

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി സമ്മാന പട്ടിക ഇങ്ങനെ

  • ഒന്നാം സമ്മാനം: ഒരു കോടി രൂപ
  • രണ്ടാം സമ്മാനം:  10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 5,000 രൂപ
  • നാലാം സമ്മാനം: 2,000 രൂപ
  • അഞ്ചാം സമ്മാനം: 1,000 രൂപ
  • ആറാം സമ്മാനം: 500 രൂപ
  • ഏഴാം സമ്മാനം:  100 രൂപ
  • പ്രോത്സാഹന സമ്മാനം: 8,000 രൂപ

Follow Us