AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബി.കെ.യുവിലെ ബ്രിൻ്റോ തഗ്ഗ്സ്; മിക്കതും സ്വന്തം ഡയലോഗുകൾ എന്ന് ഷമീർ ഖാൻ

Shameer Khan Reveals He Improvised Many Hit Dialogues in Bethlehem Kudumba Unit: സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഷമീർ ഖാൻ്റെ നർമ്മം കലർന്ന ഡയലോഗുകൾക്ക് വലിയ കൂട്ടം ആരാധകർ ഉണ്ടായിരുന്നു. ‘ചുരൽ’ സോഷ്യൽ മീഡിയ കണ്ടറ്റ് പേജുകളിലൂടെ സെലിബ്രിറ്റികളെ പോലും തൻ്റെ ഫോളോവേഴ്സ് ആക്കിയ ശേഷമാണ് ഷമീർ ഖാൻ ‘ഖൽബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

ബി.കെ.യുവിലെ ബ്രിൻ്റോ തഗ്ഗ്സ്; മിക്കതും സ്വന്തം ഡയലോഗുകൾ എന്ന് ഷമീർ ഖാൻ
ബെത്‌ലഹേം കുടുംബ യൂണിറ്റ്Image Credit source: Instagram Shameer Khan
Sumeesh T Unneen
Sumeesh T Unneen | Published: 29 Oct 2026 | 01:27 PM

തമാശകളുടെയും തഗ്ഗുകളുടെയും കൗണ്ടറുകളുടെയും മാലപ്പടക്കം പൊട്ടിയതുപോലെയായിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റിലെ മിക്ക കോമഡി രംഗങ്ങളും. ജസ്റ്റിനും, ജോയയും, ബൈജുവും, ബ്രിൻ്റോയും ഗ്ലിക്സണുമെല്ലാം കൗണ്ടറുകളുടെ കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. കൂട്ടത്തിൽ ഷമീർ ഖാൻ്റെ ബ്രിൻ്റോയും, സുരേഷ് കൃഷ്ണയുടെ ബൈജു സേവ്യറുമാണ് തഗ്ഗ് മറുപടികളുടെ കാര്യത്തിൽ പ്രേക്ഷകരുടെ കയ്യടി കൂടുതൽ നേടിയത് എന്ന് പറയേണ്ടി വരും. ഹിറ്റായ തൻ്റെ ഡയലോഗുകളിൽ പലതും താൻ സ്വന്തമായി പറഞ്ഞതാണെന്നും അതിനുള്ള സ്വാതന്ത്ര്യം സംവിധായകൻ ഗിരീഷ് എ,ഡി നൽകിയിരുന്നു എന്നും ബി.കെ.യുവിലെ ബ്രിൻ്റോ, ഷമീർ ഖാൻ പറയുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഷമീർ ഖാൻ്റെ നർമ്മം കലർന്ന ഡയലോഗുകൾക്ക് വലിയ കൂട്ടം ആരാധകർ ഉണ്ടായിരുന്നു. ‘ചുരൽ’ സോഷ്യൽ മീഡിയ കണ്ടറ്റ് പേജുകളിലൂടെ സെലിബ്രിറ്റികളെ പോലും തൻ്റെ ഫോളോവേഴ്സ് ആക്കിയ ശേഷമാണ് ഷമീർ ഖാൻ ‘ഖൽബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേമലുവിൽ എത്തിയതോടെ താരത്തിൻ്റെ ഗ്രാഫ് മാറി,.ഇപ്പോൾ ബെത്ലഹേം കുടുംബ യൂണിറ്റ് അത് വീണ്ടും ഉയർത്തി. അത്യാവശ്യം വേഷങ്ങൾ ഇപ്പോൾ തന്നേ തെടിയെത്തുന്നുണ്ട് എന്ന് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ഷമീർ ഖാൻ പറയുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് സംവിധായകൻ ഗിരീഷ് എ.ഡിക്കുള്ളതാണെന്ന് ഷമീർ ഖാൻ പറയുന്നു. ആളൂകളെ എങ്ങനെ ചിരിപ്പിക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. കഥാപാത്രങ്ങൾ ഏത് തരത്തിൽ സംസാരികണം, അഭിനയതാക്കളെ കൊണ്ട് എന്ത് ചെയ്യിപ്പിക്കണം എന്നുമെല്ലം അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. അതിനൊപ്പം അഭിനയതാക്കൾ അവരുടേതായ കോൺട്രിബ്യൂഷൻ കൂടി നൽകും. അങ്ങനെ ചില ഡയലോഗുകൾ താനും പറഞ്ഞിട്ടുണ്ട് എന്നും ഷമീർ ഖാൻ പറയുന്നു.

Also Read: Major Ravi: “എൻ്റെ ഫാൻസിന്, അവന്മാർക്കാണ് പ്രശ്നം എന്ന് മമ്മൂക്ക പറഞ്ഞു” മിഷൻ 90 ഡെയ്സിൻ്റെ പരാജയത്തെ കുറിച്ച് മേജർ രവി

എന്തെങ്കിലും കയ്യിൽനിന്നിട്ട് പറഞ്ഞൊ എന്ന് ഗിരീഷേട്ടൻ പറയുമ്പോഴാണ് സ്ക്രിപ്റ്റിൽ ഇല്ലാത്ത ചില ഡയലോഗുകൾ പറയാറുള്ളത്. സ്ക്രിപ്റ്റ് വായിച്ച ശേഷം ചില ഡയലോഗുകൾ തൻ്റേതായ രീതിയിൽ പറഞ്ഞോട്ടെ എന്ന് അദ്ദേഹത്തോട് ചോദിക്കാറുണ്ട്. ചിലപ്പോൾ മാത്രം ഷൂൂട്ടിനിടെ തോന്നുന്നതും പറയും. ബി.കെ.യുവിലെ ഹിറ്റായ പല ഡയലോഗുലളും ഷമീർ ഖാൻ കയ്യിൽ നിന്നിട്ട് പറഞ്ഞതാണെന്ന് അവതാരകൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

“സത്യൻ അന്തിക്കാടിന് അന്തിക്കാട് നല്ല വിലയുണ്ട് സിബി മലയിലിന് മലയിലും” ഈ ഡയലോഗ് പറഞ്ഞപ്പോൾ ഗിരീഷേട്ടൻ ചിരിച്ചു. അങ്ങനെയാണ് അത് സിനിമയിൽ വരുന്നത്, ‘തുണി കഴുകുന്നതിന് പകരം മുഖം കഴുകിയാൽ ശരിയാവ്യോ’ എന്ന ഡയലോഗും സ്വന്തം സംഭാവനയാണ്.

വൈറലായി മാറിയ ‘ഗിറ്റാറിൻ്റെ കമ്പി’ ഡയലോഗിനെക്കുറിച്ചും ഷമീർ ഖാൻ ചിരിയോടെ ഓർത്തെടുക്കുന്നുണ്ട് തൻ്റെയും സുരേഷ് കൃഷ്ണയുടെ ഡയലോഗും ചേർത്താണ് ആദ്യം ഗിരീഷേട്ടനോട് പറഞ്ഞത്. “ഏഴ് സ്വരങ്ങൾക്ക് ആറ് കമ്പിയോ’ അങ്ങനെ പറയട്ടെ എന്നാണ് ഗിരീഷേട്ടനോട് ചോദിച്ചത്. അതിനിടെ സുരേഷേട്ടൻ കൗണ്ടറിടിച്ച് ആ സീൻ തന്നെ സ്വന്തമാക്കി എന്ന് ഷമീർ ഖാൻ പറയുന്നു.

English Summary

Actor Shameer Khan revealed that many of Brinto’s popular, witty dialogues in Bethlehem Kudumba Unit were his own improvisations, crediting director Girish A.D. for giving him immense creative freedom.

Follow Us