AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG – e KYC: ഇ-കെവൈസി ചെയ്തോ? 3 ദിവസം മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയർന്ന വില കൊടുക്കേണ്ടി വരും!

LPG Cylinder e-KYC: 2024 മുതലാണ് ഇ- കെവൈസി ആരംഭിച്ചത്. എന്നാൽ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇ- കെവൈസി അപ്ഡേഷന്‍ കര്‍ശനമാക്കിയത്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനികള്‍ അറിയിക്കുന്നത്.

LPG – e KYC: ഇ-കെവൈസി ചെയ്തോ? 3 ദിവസം മാത്രം; ഗ്യാസ് സിലിണ്ടറിന് ഉയർന്ന വില കൊടുക്കേണ്ടി വരും!
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 13 Aug 2026 | 09:54 AM

എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള ഇ-കെവൈസി പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെവൈസി പൂര്‍ത്തിയാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കൃത്യസമയത്ത് ഇ- കെ വൈ സി പൂർത്തിയാക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യങ്ങൾ നഷ്ടമാകുകയും ഗാർഹിക സിലിണ്ടറുകൾ വാണിജ്യ നിരക്കിൽ വാങ്ങേണ്ടി വരികയും ചെയ്തേക്കാം.

അവസാന തീയതി എന്ന്?

ഓഗസ്റ്റ് 16-നകം ഇ-കെവൈസി നിര്‍ബന്ധമായി നല്‍കണമെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. 16 വരെ മാത്രമാണ് സമയമുള്ളത് എന്ന് കാണിച്ച് ഇൻഡേൻ ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്. നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേഷന്‍ നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തിലാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഗ്യാസ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇ- കെവൈസി എന്തുകൊണ്ട്?

2024 മുതലാണ് ഇ- കെവൈസി ആരംഭിച്ചത്. എന്നാൽ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇ- കെവൈസി അപ്ഡേഷന്‍ കര്‍ശനമാക്കിയത്. ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉടമകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാനാണ് അപ്ഡേഷന്‍ എന്നാണ് കമ്പനികള്‍ അറിയിക്കുന്നത്.

ALSO READ: അത്യുഗ്രന്‍ വിലക്കുറവില്‍ ഓണം ഷോപ്പിങ്; സപ്ലൈകോയുടെ മെഗാ ട്രേഡ് ഫെയറില്‍ വാങ്ങാം എല്ലാം

ഇ- കെവൈസി എങ്ങനെ ചെയ്യാം?

വിതരണ ഏജന്‍സികള്‍ മുഖേനെയും കമ്പനികളുടെ ആപ്പ് വഴി ഓണ്‍ലൈനായും അപ്ഡേഷന്‍ നടത്താവുന്നതാണ്. ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കൾക്ക് ‘IndianOil ONE’ മൊബൈൽ ആപ്പ് വഴിയോ, ഡിസ്ട്രിബ്യൂട്ടർ ഏജൻസി സന്ദർശിച്ചോ, ഡെലിവറി ജീവനക്കാർ മുഖേനെയോ ഇത് പൂർത്തിയാക്കാം. ഇൻഡേൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് ഓൺലൈനായി ഇ-കെവൈസി ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ അപ്ഡേഷനായി കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാര്‍ ഫെയ്സ് ആര്‍ഡി ആപ്പും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ. സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1800 2333555ല്‍ ബന്ധപ്പെടാവുന്നതാണ്.

ഇ- കെവൈസി –  ചെയ്യേണ്ട വിധം

  1. എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  2. എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  3. രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക.
  4. എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്‌സസ് ചെയ്യുകയോ ചെയ്യുക.
  5. ഇന്‍ഡേന്‍ ഗ്യാസ് – അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക.
  6. ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
  7. ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക.
  8. ഇന്‍ഡേന്‍ ഗ്യാസ് – മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം.
  9. ഭാരത് ഗ്യാസ് – ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്.
  10. എച്ച്പി ഗ്യാസ് – എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ ഉണ്ടായിരിക്കും.
  11. നിബന്ധനകള്‍ മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നല്‍കാം.
  12. ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂ‍‌ർത്തിയാകും.

English Summary:

LPG consumers need to complete their e-KYC by August 16, 2026, to avoid losing eligible LPG subsidy benefits and potentially having to pay commercial rates for domestic cylinders. Consumers of Indane, Bharat Gas and HP Gas can complete the process online through their respective official mobile apps.

Follow Us