AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Milk Price: വെളിച്ചെണ്ണയ്ക്ക് പിന്നാലെ പാലും? വില കൂട്ടണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്ന്

Milk Price Hike: മിൽമ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ ഇന്ന് 11 മണിക്കാണ് യോഗം. നിലവിൽ കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 

Milk Price: വെളിച്ചെണ്ണയ്ക്ക് പിന്നാലെ പാലും? വില കൂട്ടണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്ന്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 Jul 2025 | 08:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ ആവശ്യം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. മിൽമ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ ഇന്ന് 11 മണിക്കാണ് യോഗം.

നിലവിൽ കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ വില കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.  എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. വിലകൂട്ടിയാൽ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചടക്കം പഠനം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

ഇതിന് മുമ്പ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. അതുകൊണ്ട് തന്നെ വില കൂട്ടാനുള്ള സമ്മർദ്ദം മിൽമയും കർഷകരും ഉയർത്തുന്നുണ്ട്.  ആവശ്യം ശക്തമായതോടെ മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരുന്നു.

നിലവിൽ കർഷകന് ലിറ്ററിന് 42 മുതൽ 48 രൂപവരെയാണ് ലഭിക്കുന്നത്. എറണാകുളം മേഖലാ യൂണിയൻ കർഷകർക്ക് ലിറ്ററിന് 60 രൂപ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. അത്തരത്തിൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിന് മുകളിൽ വർധിപ്പിക്കേണ്ടി വരും. അത്രയും വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ശരാശരി 17 ലക്ഷം ലിറ്റർ പാൽ ആണ്  കേരളത്തിൽ വിൽക്കുന്നത്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയിൽ നിന്നാണ് അധികമായി വേണ്ട പാൽ മിൽമ വാങ്ങുന്നത്.