പിഎം ആവാസ് യോജന വഴി ആര്‍ക്കെല്ലാം ഭവന വായ്പ സബ്‌സിഡി ലഭിക്കും? മാനദണ്ഡങ്ങള്‍ അറിയാം
Who Is Eligible for PM Awas Yojana Home Loan Subsidy: ഭവന വായ്പയുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പലിശയ്ക്ക് സബ്‌സിഡി നല്‍കുന്നതാണ് രീതി. എന്നാല്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുകയില്ല. കുടുംബ വാര്‍ഷിക വരുമാനം, വീടിന്റെ ഉടമസ്ഥാവകാശം, കുടുംബത്തിന്റെ മറ്റ് വിവരങ്ങള്‍ എന്നിവ യോഗ്യതയെ ബാധിക്കും.

പ്രതീകാത്മക ചിത്രം
ഒരു വീട് വേണമെന്ന മോഹവുമായി നടക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ സ്വന്തമായൊരു വീടുവെക്കുന്നത് അത്ര നിസാര കാര്യമല്ല, ഭൂമിക്കും നിര്‍മാണ ചെലവിനുമായി പലപ്പോഴും ആളുകള്‍ക്ക് ലക്ഷങ്ങളും കോടികളും ചെലവഴിക്കേണ്ടതായി വരുന്നു. എന്നാല്‍ സ്വന്തമായി വീടുവെക്കാന്‍ മോഹിക്കുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഭവന വായ്പ എടുക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കിയാണ് സര്‍ക്കാര്‍ സഹായം ഒരുക്കുന്നത്.
ഭവന വായ്പയുടെ ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പലിശയ്ക്ക് സബ്‌സിഡി നല്‍കുന്നതാണ് രീതി. എന്നാല്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുകയില്ല. കുടുംബ വാര്‍ഷിക വരുമാനം, വീടിന്റെ ഉടമസ്ഥാവകാശം, കുടുംബത്തിന്റെ മറ്റ് വിവരങ്ങള്‍ എന്നിവ യോഗ്യതയെ ബാധിക്കും.
പദ്ധതിയുടെ പ്രവര്‍ത്തനം എങ്ങനെ?
ഈ പദ്ധതി വഴി ഒരിക്കലും സബ്‌സിഡി ഗുണഭോക്താവിന് പണമായി ലഭിക്കുകയില്ല. പലിശ സബ്‌സിഡി സംവിധാനം അനുസരിച്ച് അര്‍ഹമായ ഭവന വായ്പയില്‍ ക്രെഡിറ്റ് ചെയ്യുകയോ ക്രമീകരിക്കുകയോ ചെയ്യുന്നതാണ് രീതി. ഇത് നിങ്ങള്‍ ആകെ അടയ്‌ക്കേണ്ട തുകയില്‍ കുറവുവരുത്തുന്നു. ലോണ്‍ തുക, നിങ്ങളുടെ സ്വത്ത് വിവരങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും സബ്‌സിഡി ആനുകൂല്യങ്ങള്‍.
പ്രധാനമന്ത്രി ആവാസ് യോജന
2015 ജൂണ്‍ 25നാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രാജ്യത്തെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീടൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി രണ്ട് വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
PMAY-Urban (PMAY-U) – നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായാണ് ഈ പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതുവഴി അപേക്ഷ സമര്‍പ്പിക്കാം. വീട് നിര്‍മാണം, പുതിയ വീട് വാങ്ങിക്കല്‍, പുനര്‍നിര്‍മാണം എന്നിവയ്‌ക്കെല്ലാം സാമ്പത്തിക സഹായം ലഭിക്കും.
PMAY-Gramin (PMAY-G) – ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ഭവനരഹിതരായ കുടുംബങ്ങള്‍ക്കും മോശം അവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീട് ലഭ്യമാക്കുകയാണ് പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന്റെ ലക്ഷ്യം.
നിങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമോ?
വരുമാന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രം പോരാ, പദ്ധതിയുടെ ബാധകമായ എല്ലാ വ്യവസ്ഥകളും അപേക്ഷകര്‍ പാലിച്ചിരിക്കണം. അപേക്ഷന് രാജ്യത്ത് എവിടെയും വീടോ അല്ലെങ്കില്‍ താമസയോഗ്യമായ വാസസ്ഥലമോ ഉണ്ടായിരിക്കരുത്. വീടില്ലാത്ത കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണന ലഭിക്കും.
- കുടുംബത്തിന്റെ വരുമാനം
- കുടുംബത്തിന് വാസയോഗ്യമായ വീടുണ്ടോ?
- താമസിക്കുന്ന പ്രദേശം നഗരമാണോ ഗ്രാമമാണോ?
- അര്‍ഹത മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുമോ?
- കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍
തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് സബ്‌സിഡി നല്‍കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
PMAY-G, PMAY-U ഇവയ്ക്ക് രണ്ടിലേക്കും വ്യത്യസ്ത രീതിയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഔദ്യോഗിക പിഎംഎവൈ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകള്‍ ചുവടെ കൊടുത്തിരിക്കുന്നു.
- ആധാര്‍ കാര്‍ഡ്
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
- വരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍
- വിലാസം തെളിയിക്കുന്ന രേഖ
- മൊബൈല്‍ നമ്പര്‍
- ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍
English Summary
PM Awas Yojana 2026 offers housing support to eligible families under PMAY-U 2.0. The scheme includes an interest subsidy for qualifying home loans based on income, loan amount and property value. Check the key eligibility rules before applying.