Where Is My Train App: ട്രെയിൻ വൈകിയപ്പോൾ തോന്നിയ ഐഡിയ; ഇന്ന് 320 കോടിയുടെ സാമ്രാജ്യം!

ഒരു രൂപ പോലും മുടക്കാതെ കോടിക്കണക്കിന് ജനങ്ങളുടെ ആശങ്ക അകറ്റിയ ആപ്പ്... വെറും രണ്ടര വർഷം കൊണ്ട് ഒരു കോടി ഡെയിലി യൂസേഴ്സിനെ നേടി ഒടുവിൽ ഗൂഗിളിനെ ഏറ്റെടുത്ത ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ്... തുടങ്ങി ഒട്ടേറെ വിശേഷണങ്ങളുള്ള ഈ ആപ്പിന്റെ ഉദയത്തെ പറ്റി അറിഞ്ഞാലോ....

Where Is My Train App: ട്രെയിൻ വൈകിയപ്പോൾ തോന്നിയ ഐഡിയ; ഇന്ന് 320 കോടിയുടെ സാമ്രാജ്യം!

അഹമ്മദ് നിസാം മുഹമ്മദീൻ

Updated On: 

22 Jun 2026 | 10:13 PM

ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിൻ യാത്ര ചെയ്യുന്നത്. ഇവരിൽ എല്ലാവരുടെയും മൊബൈൽ ഫോണിൽ ഉറപ്പായും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഒരു ആപ്പുണ്ട്, വെയർ ഈസ് മൈ ട്രെയിൻ. സത്യത്തിൽ ഈയൊരു ആപ്പ് ട്രെയിൻ യാത്രക്കാരുടെ ദൈവമാണെന്ന് പറയേണ്ടി വരും. പ്ലാന്റ്ഫോം വിവരങ്ങൾ തുടങ്ങി ഓരോ മിനിറ്റിലും ട്രെയിൻ എവിടെയെത്തി, നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ എപ്പോൾ എത്തും തുടങ്ങി എല്ലാ വിവരങ്ങളും ഈയൊരു ആപ്പിലൂടെ നിങ്ങൾ ലഭ്യമാകും.

ഒരു ചെറിയ ആശയം ജീവിതത്തെ തന്നെ മാറ്റിമറിക്കും എന്ന വാചകത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് വെയർ ഈസ് മൈ ആപ്പിന്റെ പിറവി. ഒരു രൂപ പോലും മുടക്കാതെ കോടിക്കണക്കിന് ജനങ്ങളുടെ ആശങ്ക അകറ്റിയ ആപ്പ്… വെറും രണ്ടര വർഷം കൊണ്ട് ഒരു കോടി ഡെയിലി യൂസേഴ്സിനെ നേടി ഒടുവിൽ ഗൂഗിളിനെ ഏറ്റെടുത്ത ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ്… തുടങ്ങി ഒട്ടേറെ വിശേഷണങ്ങളുള്ള ഈ ആപ്പിന്റെ ഉദയത്തെ പറ്റി അറിഞ്ഞാലോ….

വൈകിയെത്തിയ ട്രെയിൻ നൽകിയ ആശയം

ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ ഒരു വിവരവുമില്ലാതെ പ്ലാന്റ്ഫോമിൽ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചോദിച്ചാൽ ആർക്കും മറുപടിയില്ല. 2015ൽ അഹമ്മദ് നിസാം മുഹമ്മദീൻ എന്ന സംരംഭകൻ ഊബറിൽ ട്രാക്ക് ചെയ്ത് സ്റ്റേഷനിൽ എത്തിയ ശേഷം ട്രെയിൻ 30 മിനിറ്റ് വൈകിയതറിഞ്ഞ് കാത്ത് നിൽക്കുകയായിരുന്നു. ആ നിമിഷം ഒരു ചിന്ത അദ്ദേഹത്തിൽ മിന്നിമറിഞ്ഞു. എനിക്ക് വന്ന കാർ ട്രാക്ക് ചെയ്യാമെങ്കിൽ ആയിരക്കണക്കിന് ആളുകളുള്ള ഒരു ട്രെയിൻ എന്ത് കൊണ്ട് ട്രാക്ക് ചെയ്തൂടാ? ഇതിൽ നിന്നാണ് വെയർ ഈസ് മൈ ആപ്പിന്റെ ഉദയം….

ലോകത്തിലെ ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച്, അതായത് ജിപിഎസ് അല്ലെങ്കിൽ നിലവിലുള്ള സർക്കാർ സംവിധാനമായുള്ള എൻഡിഇഎസ് അല്ലെങ്കിൽ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ നിന്നുള്ള ഡാറ്റ അതുപോലെ പകർത്തി ട്രെയിൻ യാത്രയ്ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനുള്ള അമ്പതിൽ പരം ആപ്പുകൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു, പക്ഷേ അവയെല്ലാം എൻഡിഇഎസ്സിൽ നിന്നുള്ള ഡാറ്റയെ ഒരു  ആപ്ലിക്കേഷനാക്കി മാറ്റുക മാത്രമാണ് ചെയ്തത്. അപ്പോഴും പ്രധാന പ്രശ്നം ബാക്കിയായിരുന്നു. എൻഡിഇഎസ്സിലെ ഡാറ്റ ഊബറിലെ പോലെ സെക്കൻഡ് ബൈ സെക്കൻഡ് അപ്ഡേറ്റ് ആകുന്ന ഒന്നല്ല, അതുകൊണ്ട് തന്ന അത്തരം ആപ്പുകൾക്കൊന്നും നിലവാരമില്ലായിരുന്നു.

ALSO READ: ലക്ഷങ്ങൾ കിട്ടുന്നില്ലേ, ശമ്പളം ഇനിയും കൂട്ടണോ? സർക്കാർ ജീവനക്കാരുടെ കൈയിൽ കിട്ടുന്നത് ഇത്രമാത്രം!

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ട്രെയിൻ യാത്രയിൽ പലപ്പോഴും നെറ്റ് കിട്ടാറില്ലായിരുന്നു. സിഗ്നലുകളെ പ്രത്യേകിച്ച് ദുർബലമായ ജിപിഎസ് സിഗ്നലുകളെ അത് തടയും. കൂടാതെ, മൊബൈൽ ടവറില്ലാത്ത ഗ്രാമകളിലൂടെയും ട്രെയിൻ കടന്ന് പോകും. അതുകൊണ്ട് തന്നെ  അത്തരം ആപ്പുകൾ കൊണ്ട് പലപ്പോഴും പ്രയോജനമില്ലായിരുന്നു.

ഈ പോരായ്മയെ പരിഹരിക്കാനാണ് അഹമ്മദ് ശ്രമിച്ചത്.  അഹമ്മദും അദ്ദേഹത്തിന്റെ സുപൃത്തുക്കളും ഉൾപ്പെടുന്ന സിഗ്മണ്ട് ലാബ്സിലെ 5 സംരംഭകർ വിചിത്രമായ തീരുമാനമെടുത്തു, ഒരു ലൊക്കേഷൻ ആപ്പ് ഉണ്ടാക്കുക, എന്നാൽ അവ ജിപിഎസിനെയും ഇന്റർനെറ്റിനെയും ആശ്രയിക്കാനും പാടില്ല. എന്നാൽ അത് എങ്ങനെ സാധിക്കും, അവിടെ നിന്നും മറ്റൊരു ആശയം ഉദിച്ചു….

നോക്കിയോയുടെ സഹായം

ആ കാലത്തെ നോക്കിയോ ഫോണിൽ സിഗ്നൽ സ്ട്രെങ്തിനോടൊപ്പം സെൽ ടവർ വിവരങ്ങളും കാണിക്കുമായിരുന്നു. അതുവച്ച് നമ്മൾ എവിടെയാണെന്ന് ഏകദേശം മനസ്സിലാക്കാൻ സാധിക്കും. ഈ ഒരു സിംപിൾ ആശയം ആൻഡ്രോയ്ഡിൽ എന്ത് കൊണ്ട് ഉപയോഗിച്ച് കൂടാ, എന്ന് ചോദ്യം അഹമ്മദിന്റെ മനസിൽ ഉദിച്ചു. തുടർന്ന്, സെൽഫ് ടവർ മാപ്പ് ചെയ്യാം എന്ന തീരുമാനത്തിൽ എത്തിയെങ്കിലും ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള ലക്ഷക്കണക്കിന് സെൽഫ് ടവറുകളുടെ സ്ഥാനം എങ്ങനെ അറിയും എന്നത് പ്രശ്നമായി. അതിന് ഒഫീഷ്യൽ ഡാറ്റ ഒന്നും ലഭ്യമല്ല.

അതിനാൽ അവർ ആൻഡ്രോയിഡിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന എപികെ ഫയൽ ഉണ്ടാക്കി. ഈ ആപ്പ് ബാക്ഗ്രൌണ്ടിൽ പ്രവർത്തിച്ചിട്ട് ഫോണിന്റെ ജിപിഎസ് ലൊക്കേഷനും അത് കണക്ട് ആകുന്ന സെൽ ടവറുകളുടെ വിവരങ്ങളും ഒരുമിച്ച് രേഖപ്പെടുത്തും. ഈ ആപ്പ് അബമ്മദ് തന്റെ സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തു. സ്ഥിരമായി ട്രെയിനിൽ പോകുന്ന തന്റെ സുഹൃത്തുക്കളുടെ ഫോണിലും ഈ ആപ്പിനെ ഇൻസ്റ്റാൾ ചെയ്ത് അവർ യാത്ര കഴിഞ്ഞ് ലോഗോ ഫയലുകൾ ഈമെയിലായി അയച്ച് കൊടുത്തു. ഈ ഡാറ്റ ഗൂഗിൾ മാപ്പിൽ പ്ലോട്ട് ചെയ്തപ്പോൾ റെയിൽവേ സറ്റേഷനുകൾക്ക് അടുത്ത് സെൽഫ് ടവറുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് അവർ മനസ്സിലാക്കി.

അടുത്ത ചോദ്യം ഈ ടവർ ഐഡികൾ കൺസിസ്റ്റന്റ് ആണോ എന്നുള്ളതായിരുന്നു. അതേ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ അവയെല്ലാം സ്ഥിരമാണെന്ന് മനസിലായി. അവസാനം ഇന്ത്യയിലെ റെയിൽവേ പാതകളിലെ മുഴുവൻ സെൽ ടവർ ടാറ്റയും വെറും ഏഴ് മുതൽ എട്ട് എംബി ഫയലിലേക്ക് അവർ ഒതുക്കി. ഒടുവിൽ,  മൊബൈൽ ടവർ സിഗ്നലുകൾ ഉപയോഗിച്ച് ഓഫ്‌ലൈനായി ട്രെയിൻ ലോക്കേഷൻ അറിയാനുള്ള സംവിധാനവും ഉപയോഗിച്ചു.

പരസ്യങ്ങളും വൻകിട നിക്ഷേപങ്ങളുമില്ല

യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ ഈ ആപ്പിന് വളരെ പെട്ടെന്ന് തന്നെ പ്രചാരമേറി. പരസ്യങ്ങളോ വൻകിട നിക്ഷേപങ്ങളോ ഇല്ലാതെ കോടിക്കണക്കിന് ആളുകൾ ആപ്പ് ഉപയോഗിക്കാൻ തുടങ്ങി. 2017ൽ 12 ലക്ഷ ആളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇന്ന് പത്ത് കോടിക്ക് മുകളിലും, 2018ൽ ആപ്പിനെ ഗൂഗിൾ ഏറ്റെടുത്തു. ഏകദേശം 320 കോടി രൂപയ്ക്കാണ് ഗൂഗിൾ ഈ സ്റ്റാർട്ടപ്പിനെ ഏറ്റെടുത്തത്. ഇന്ന് ഏകദേശം മുന്നൂറ് കോടിക്ക് മുകളിലാണ് ഇതിന്റെ ആസ്തി.

Follow Us
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
ചർമ്മത്തിനും മുടിക്കും ഒലിവ് ഓയിൽ; ഇങ്ങനെ ഉപയോ​ഗിക്കണം
18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം
ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!