AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco: ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്, സ്ത്രീകൾക്ക് 10 ശതമാനം അധിക കിഴിവ്; ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ

Supplyco Offers From November 1: നാളെ മുതൽ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും.

Supplyco: ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്, സ്ത്രീകൾക്ക് 10 ശതമാനം അധിക കിഴിവ്; ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ
Supplyco Image Credit source: Social Media
Sarika KP
Sarika KP | Published: 31 Oct 2025 | 06:33 AM

തിരുവനന്തപുരം: അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും. പ്രതിമാസ 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.

​പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. ​ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർ​ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഒരോ തവണയും സാധനങ്ങൾ വാങ്ങുമ്പോൾ പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ വഴി പിന്നീട് സാധനം വാങ്ങുമ്പോൾ വിലക്കുറവ് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Also Read:ബെംഗളൂരുവില്‍ വീട്ടുസഹായത്തിന് കൊടുക്കണം 45,000 രൂപ, ഒരു മാസം എത്ര ചെലവ് വരും?

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും. 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും ശബരി പുട്ടു പൊടിയും 50 ശതമാനം വിലക്കുറവോടെ വെറും 44 രൂപയ്ക്ക് വാങ്ങാം. വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും. ആയിരം രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം.

500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്.

Follow Us