AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Living Expenses: ബെംഗളൂരുവില്‍ വീട്ടുസഹായത്തിന് കൊടുക്കണം 45,000 രൂപ, ഒരു മാസം എത്ര ചെലവ് വരും?

Cost of Living in Bengaluru: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റഷ്യന്‍ യുവതി ബെംഗളൂരുവിനെ യൂറോപ്പിലെ ചില നഗരങ്ങളുമായി താരതമ്യം ചെയ്ത് ഒരു പോസ്റ്റ് പങ്കിട്ടു. വലിയ ചര്‍ച്ചകള്‍ക്കാണ് പോസ്റ്റ് വഴിവെച്ചത്. നഗരത്തില്‍ വര്‍ഷങ്ങളോളം ജീവിച്ചതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു യുവതിയുടെ പോസ്റ്റ്.

Bengaluru Living Expenses: ബെംഗളൂരുവില്‍ വീട്ടുസഹായത്തിന് കൊടുക്കണം 45,000 രൂപ, ഒരു മാസം എത്ര ചെലവ് വരും?
പ്രതീകാത്മക ചിത്രം Image Credit source: Jon Hicks/Getty Images
shiji-mk
Shiji M K | Published: 30 Oct 2025 21:18 PM

ഇന്ത്യയിലെ ഐടി മേഖലയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരമാണ് ബെംഗളൂരു. എന്നാല്‍ ഇത്രയേറെ പേരുകേട്ട നഗരമാണെങ്കിലും, ഒരുപാട് കാര്യങ്ങള്‍ക്ക് ബെംഗളൂരുവിന് പഴികേള്‍ക്കേണ്ടതായും വരാറുണ്ട്, അക്കൂട്ടത്തിലൊന്നാണ് ദൈനംദിന ചെലവുകള്‍. ഒരു ദിവസം ബെംഗളൂരുവില്‍ ജീവിക്കണമെങ്കില്‍ പതിനായിരങ്ങള്‍ ചെലവ് വരുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇക്കാര്യം ശരിവെച്ച് സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പോസ്റ്റുകളും പ്രത്യക്ഷപ്പെടാറുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റഷ്യന്‍ യുവതി ബെംഗളൂരുവിനെ യൂറോപ്പിലെ ചില നഗരങ്ങളുമായി താരതമ്യം ചെയ്ത് ഒരു പോസ്റ്റ് പങ്കിട്ടു. വലിയ ചര്‍ച്ചകള്‍ക്കാണ് പോസ്റ്റ് വഴിവെച്ചത്. നഗരത്തില്‍ വര്‍ഷങ്ങളോളം ജീവിച്ചതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു യുവതിയുടെ പോസ്റ്റ്.

11 വര്‍ഷം മുമ്പ്, ജോലി സംബന്ധമായി താന്‍ ബെംഗളൂരുവിലേക്ക് വന്നപ്പോള്‍, ഇവിടുത്തെ ചെലവുകള്‍ വളരെ ന്യായമായി തോന്നി. തന്റെ രാജ്യത്തെ കറന്‍സി വളരെ ശക്തമായിരുന്നതിനാല്‍ സാധനങ്ങളുടെയും മറ്റും വിലകള്‍ അത്ര ബുദ്ധിമുട്ടായിരുന്നില്ല. എച്ച്എസ്ആറിന് അടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ 2 ബിഎച്ച്‌കെ ഫ്‌ളാറ്റ്, 25,000 രൂപയ്ക്ക് അന്ന് വാടകയ്ക്ക് എടുക്കാന്‍ സാധിച്ചു, യുവതി എഴുതുന്നു.

താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തിലേക്കുള്ള ക്യാബുകള്‍ക്ക് ഏകദേശം 700 രൂപയേ ആയിരുന്നുള്ളൂ. എന്നാല്‍ ഇന്ന് നഗരത്തിലെ ജീവിതച്ചെലവ് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, സൈപ്രസ് തുടങ്ങിയ യൂറോപ്പിലെ നിരവധി സ്ഥലങ്ങളുമായും തന്റെ ജന്മനാടായ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗുമായും എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പോസ്റ്റ്‌

 

View this post on Instagram

 

A post shared by Iuliia Aslamova (@yulia_bangalore)

വാടക 1,25,000, സ്‌കൂള്‍ ഫീസ് 30,000, ഭക്ഷണത്തിനും വീട്ടുചെലവിനും 75,000, വീട്ടുസഹായത്തിന് 45,000, ആരോഗ്യത്തിനും ഫിറ്റ്‌നസിനും 30,000, പെട്രോളിന് 5,000 എന്നിങ്ങനെ തനിക്ക് ഒരുമാസം മുടക്കേണ്ടിവരുന്ന തുകയുടെ കണക്കുകളും അവര്‍ പുറത്തുവിട്ടു. അങ്ങനെയെങ്കില്‍ ഒരുമാസം ബെംഗളൂരുവില്‍ താമസിക്കാന്‍ സാധാരണക്കാരന് പ്രതിമാസം ഏകദേശം എത്ര രൂപ ചെലവ് വരുമെന്ന കാര്യം പരിശോധിക്കാം.

വാടക/ താമസച്ചെലവ്

ഒരാള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ 1 ബിഎച്ച്‌കെ ഫ്‌ളാറ്റ് ആണെങ്കില്‍ നഗരത്തിന് പുറത്ത് 12,000-22,000 വരെ വാടക. നഗരത്തിനുള്ളില്‍ 20,000-35,000 രൂപ വരെ.

ഫാമിലിയായി താമസിക്കാന്‍, മിഡ് റേഞ്ച് ഏരിയ 25,000-45,000 വരെ, പ്രീമിയം ഏരിയ 45,000-80,000 രൂപ വരെ നല്‍കണം.

ഭക്ഷണം

വീട്ടില്‍ പാചകം ചെയ്യുന്നതിനോടൊപ്പം പുറത്തുനിന്ന് കൂടി ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് ചെലവ് 6,000-10,000 രൂപ വരെ.

4 പേര്‍ അടങ്ങിയ കുടുംബത്തിന് 12,000 മുതല്‍ 20,000 വരെ.

പുറത്ത് നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് 6,000- 16,000 വരെ ചെലവാകും.

ഗതാഗതം

ബിഎംടിസി ബസ് പാസ്- 1,000- 1,500 വരെ
മെട്രോ പാസ്- 1,000- 2,000 വരെ
സ്വന്തം വാഹനത്തിനുള്ള ഇന്ധനച്ചെലവ്- 3,000-6,000 വരെ
ഓട്ടോ അല്ലെങ്കില്‍ ക്യാബ് ഉപയോഗിക്കുന്നവര്‍ക്ക്- 2,000 മുതല്‍ 5,000 വരെ

Also Read: Bengaluru Techie: പകല്‍ ടെക്കി രാത്രി ഡ്രൈവര്‍; ബെംഗളൂരുവില്‍ ടാക്‌സി ഓടിച്ച് എഞ്ചിനീയര്‍മാര്‍

യുട്ടിലിറ്റീസ് ആന്‍ഡ് ഇന്റര്‍നെറ്റ്

വൈദ്യുതി, വെള്ളം- 2,000- 4,000 വരെ
ഇന്റര്‍നെറ്റ്- 700- 1,200 വരെ
മൊബൈല്‍ റീചാര്‍ജ്- 300- 800 വരെ

മറ്റ് ചെലവുകള്‍

ആരോഗ്യവും ഫിറ്റ്‌നസും- 5,000-50,000 വരെ
വിനോദവും ഷോപ്പിങ്ങും- 6,000- 10,000 വരെ
വീട്ടുസഹായം- 50,000 രൂപ വരെ