Gold Buying Tips: സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? തട്ടിപ്പ് ഒഴിവാക്കാൻ ഈ മൂന്ന് കാര്യങ്ങൾ പരിശോധിക്കണം

Gold Purity Check: 3 Important Things to Verify Before Buying: സ്വര്‍ണത്തിലെ മായം ചേര്‍ക്കലും വാങ്ങലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA). വിവാഹ സീസണിലും ഉത്സവകാലത്തും സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന വര്‍ധിക്കാറുണ്ട്.

Gold Buying Tips: സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? തട്ടിപ്പ് ഒഴിവാക്കാൻ ഈ മൂന്ന് കാര്യങ്ങൾ പരിശോധിക്കണം

പ്രതീകാത്മക ചിത്രം

Published: 

29 Nov 2026 | 07:37 AM

സ്വര്‍ണം വാങ്ങുമ്പോള്‍ വിലയും ഡിസൈനും മാത്രം നോക്കിയാല്‍ പോരാ, ആഭരണത്തിന്റെ പരിശുദ്ധി, സ്വര്‍ണം ലഭിച്ച ഉറവിടം, വാങ്ങിയതിന്റെ രേഖകള്‍ എന്നിവയും ഉറപ്പാക്കണം. സ്വര്‍ണത്തിലെ മായം ചേര്‍ക്കലും വാങ്ങലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് പ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA). വിവാഹ സീസണിലും ഉത്സവകാലത്തും സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന വര്‍ധിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സ്വര്‍ണം വാങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് IBJA നിര്‍ദേശിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

BIS, NABL അംഗീകാരമുള്ള റിഫൈനര്‍മാരില്‍ നിന്ന്

സ്വര്‍ണ ബാറുകളും നാണയങ്ങളും വാങ്ങുമ്പോള്‍ BIS, NABL എന്നിവയുടെ അംഗീകാരമുള്ള റിഫൈനര്‍മാരെ മാത്രം ആശ്രയിക്കണമെന്നാണ് IBJAയുടെ നിര്‍ദേശം. ഇത്തരം സ്ഥാപനങ്ങള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. സ്വര്‍ണത്തില്‍ മറ്റ് ലോഹങ്ങളോ രാസവസ്തുക്കളോ കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ആധുനിക പരിശോധനാ സംവിധാനങ്ങളും ഇവര്‍ക്കുണ്ട്.

ജിഎസ്ടി ബില്ല് നിര്‍ബന്ധമായും വാങ്ങുക

സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ ബാറുകളോ വാങ്ങുമ്പോള്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയ ബില്ല് വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാങ്ങിയ സ്വര്‍ണത്തിന്റെ തൂക്കം, പരിശുദ്ധി, വില തുടങ്ങിയ വിവരങ്ങള്‍ ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

BIS, NABL അംഗീകാരമുള്ള റിഫൈനര്‍മാരില്‍ നിന്ന് ജിഎസ്ടി ബില്ലോടുകൂടി സ്വര്‍ണം വാങ്ങണമെന്നാണ് IBJA സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കിയത്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ BIS രജിസ്‌ട്രേഷന്‍ ഉള്ള ജ്വല്ലറികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Also Read: Gold Rate: വെപ്രാളം കാണിക്കല്ലേ…സ്വര്‍ണവില വീണ്ടും മാറിമറിയും; ഈ മൂന്ന് തീയതികള്‍ ശ്രദ്ധിക്കാം

BIS കെയര്‍ ആപ്പ് വഴി ഹാള്‍മാര്‍ക്ക് പരിശോധിക്കുക

ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അതിലെ HUID നമ്പര്‍ പരിശോധിക്കണം. ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നാണ് HUIDയുടെ പൂര്‍ണരൂപം. BIS കെയര്‍ ആപ്പ് ഉപയോഗിച്ച് ഈ നമ്പറിന്റെ ആധികാരികത പരിശോധിക്കാം.

എവിടെ പരാതി നല്‍കാം?

വാങ്ങിയ സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ സംശയമുണ്ടാകുകയോ മായം ചേര്‍ത്തതായി കണ്ടെത്തുകയോ ചെയ്താല്‍ ബന്ധപ്പെട്ട ജ്വല്ലറിക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ (BIS) പരാതി നല്‍കാം. പരാതി പരിശോധിച്ച് വീഴ്ച കണ്ടെത്തിയാല്‍ ജ്വല്ലറിക്കെതിരെ നടപടിയെടുക്കാന്‍ BIS-ന് സാധിക്കും. ഹാള്‍മാര്‍ക്കിങ് ഏജന്‍സിയുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തിയാലും നടപടിയുണ്ടാകും.

അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിലെ മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് IBJA സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിലല്ല, ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മുന്‍കരുതല്‍ നിര്‍ദേശമായാണ് ഇത് പുറത്തിറക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

English Summary

IBJA has issued three important tips for gold buyers to avoid fraud: purchase gold from BIS and NABL-registered refiners, insist on GST bills and verify HUID details using the BIS Care app.

Loading...
Unable to load recommendations.
Follow Us
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ