ZOHO Success Story: സെയിൽസ് മാനിൽ നിന്ന് സിഇഒ-യിലേക്ക്, ‘അറട്ടൈ’യ്ക്ക് പിന്നിലെ തല; സോഹോ കമ്പനിയുടെ വിജയവഴി….

ZOHO Success Story: കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളും ഇന്റർനെറ്റിലൂടെ ബിസിനസ് ചെയ്യുന്നതിന് ആവശ്യമായ വ്യത്യസ്തമായ ടൂൾസ് നിർമാണവുമാണ് സോഹോ ലഭ്യമാക്കുന്നത്.

ZOHO Success Story: സെയിൽസ് മാനിൽ നിന്ന് സിഇഒ-യിലേക്ക്, അറട്ടൈയ്ക്ക് പിന്നിലെ തല; സോഹോ കമ്പനിയുടെ വിജയവഴി....

Zoho Story

Published: 

01 Oct 2025 | 10:24 PM

വാട്‌സ്ആപ്പിന് ബദലായുള്ള ഇന്ത്യന്‍ ആപ്പ് ‘അറട്ടൈ’ വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഈ സംവിധാനത്തിന് പിന്നിലുള്ള ബുദ്ധിരാക്ഷസൻ ആരാണെന്ന് അറിയാമോ? സെയിൽസ് മാനായി പ്രവർത്തിച്ച കമ്പനിയുടെ തന്നെ സിഇഒ-യായി മാറിയ വിജയം, പല പല തന്ത്രങ്ങൾ പരീക്ഷിച്ച് ഉയർന്ന് വന്ന ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷന്റെ കഥ അറിയാം…

ശ്രീധർ വെമ്പു

1968ൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനനം. കർഷക കുടുംബമായിരുന്നെങ്കിലും അച്ഛന് പിന്നീട് ഹൈക്കോടതിയിലെ സ്റ്റെനോ​ഗ്രാഫറായി ജോലി ലഭിച്ചു. തുടർന്ന് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗും പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്‍ഡിയും നേടി. 1994ൽ അമേരിക്കയിലെ ക്വാൽകോം കമ്പനിയിൽ വയർലെസ് എഞ്ചിനീയറായി ജോലി ലഭിച്ചു.

സ്വന്തമായി കമ്പനി തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്ര​ഹം. ആ സമയത്ത് തന്നെ ചെന്നൈയിൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ കുമാർ വെമ്പുവും ശേഖർ വെമ്പുവും കമ്പനി തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ഈ സമയം അമേരിക്കയിൽ ടോണി തോമസ് എന്ന മറ്റൊരു ഇന്ത്യക്കാരൻ ജാവ ഉപയോ​ഗിച്ച് കൊണ്ട് ഒരു ഈമെയിൽ സർവർ സോഫ്റ്റ് വെയറിന്റെ പണിപുരയിലായിരുന്നു. അമേരിക്കയിൽ വെച്ച് ശ്രീധർ വെമ്പു ടോണി തോമസിനെ പരിചയപ്പെടുന്നു.

അഡ്വെന്റ്‌നെറ്റിന്റെ പിറവി

ടോണിയുടെ സോഫ്റ്റ് വെയർ നിർമാണത്തെ കുറിച്ചറിഞ്ഞ ശ്രീധർ ഇന്ത്യയിൽ സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആ​ഗ്രഹവുമായി ഇരിക്കുന്ന തന്റെ സഹോദരങ്ങൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുക്കുന്നു. 1996-ൽ അഡ്വെന്റ്‌നെറ്റ് എന്ന പേരിൽ ശ്രീധറിന്റെ സഹോദരന്മാരും ടോണിയും ചേർന്ന് കമ്പനി ആരംഭിച്ചു. ശ്രീധർ ഈ സമയത്തൊന്നും കമ്പനിയുടെ ഭാ​ഗമായിരുന്നില്ല. സ്വന്തമായിട്ട് ഹാർഡ് വെയർ നിർമ്മാണം എന്ന സ്വപ്നമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സോഫ്റ്റ് വെയർ രം​ഗത്ത് കടക്കാൻ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നില്ല. ഇതേ കാരണത്താൽ ക്വാൽകോം കമ്പനിയിൽ നിന്ന് രാജി വച്ച് സിലിക്കൺ വാലിയിലേക്ക് മാറി. പക്ഷേ ഹാർഡ് വെയർ നിർമ്മാണത്തിൽ ശ്രീധറിന് വിജയം നേടാൻ സാധിച്ചില്ല, സമ്പാദ്യം എല്ലാം നഷ്ടമായി.

പല കമ്പനികൾക്കും കോൺട്രാക്ട് അടിസ്ഥാനത്തിൽ പ്രോ​ഗ്രാമിം​ഗ് ജോലികൾ ചെയ്ത് ജീവിക്കാൻ ആവശ്യമുള്ള പണം കണ്ടെത്തി. അങ്ങനെയിരിക്കുമ്പോൾ ഒരു എടിഎം സ്വിച്ച് സോഫ്റ്റ്‌വെയർ കമ്പനിയിൽ ചില തെറ്റുകൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് വന്നുചേർന്നു. ആ സമയത്ത് ഈ കമ്പനിയെ നെറ്റ് വർക്കിം​ഗ് രം​ഗത്തെ പ്രമുഖ കമ്പനിയായ സിസ്കോ ഏറ്റെടുത്തിരുന്നു.

ഇത് വീണ്ടും സോഫ്റ്റ്‌വെയർ രം​ഗത്തേക്ക് തിരിച്ചുവരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പ്രോ​ഗ്രാമിം​ഗ് ജോലികളുമായി മുന്നോട്ട് പോകുന്ന സമയത്ത് ടോണി തോമസ് സിലിക്കൺ വാലിയിൽ ശ്രീധറിനെ കാണാനായി എത്തി. ടോണി തോമസ് നിർമിച്ച സോഫ്റ്റ് വെയർ വിൽക്കാൻ തന്നെ സഹായിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നറിയാനായിരുന്നു ഈ കൂടിക്കാഴ്ച.

അഡ്വെന്റ്‌നെറ്റിലേക്ക് ശ്രീധറും

ടോണിയെ സഹായിക്കാൻ ശ്രീധർ ഈ നെറ്റ് വർക്കിം​ഗ് സോഫ്റ്റ്‌വെയറിന്റെ സെയിൽസ് മാനാവാൻ തീരുമാനിച്ചു. 1997ൽ താൻ തന്നെ ഭാവിയിൽ സിഇഒ ആകാൻ പോകുന്ന കമ്പനിയുടെ സെയിൽസ്മാനായി ശ്രീധറിന്റെ തുടക്കം. പ്രൊഡക്ടിന്റെ ടെക്നിക്കൽ വശങ്ങളായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ലാസ് വാ​ഗസിൽ ട്രെഡ് ഷോയിൽ പ്രൊഡക്ടിനായി ടോണി ഒരു ബൂത്ത് വാങ്ങിയിരുന്നു. ട്രേഡ് ഷോയിലൂടെ സോഫ്റ്റ്‌വെയർ വാങ്ങാൻ കുറച്ച് പേർ തയ്യാറായി എത്തി. ശ്രീധർ അദ്ദേഹത്തിന്റെ പണം കൂടെ ഈ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തു. ആ വർഷം മൂന്ന് ലക്ഷത്തിഅമ്പതിനായിരം ഡോളറിലധികം വരുമാനം കിട്ടിയെങ്കിലും അത് ശമ്പളമായി വീതിച്ചെടുക്കാൻ തയ്യാറായില്ല. പകരം അവർ അത് അടുത്ത പ്രൊഡക്ടായ വെബ് എൻഎംഎസിന്റെ റിസർച്ച് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നു.

ശ്രീധർ സിഇഒ ആയി ചുമതലയേൽക്കുന്നു

ശ്രീധറിന്റെ വരവോട് കൂടിയാണ് കമ്പനി നല്ല രീതിയിൽ വളരുന്നതെന്ന് തിരിച്ചറിഞ്ഞ ടോണി ശ്രീധറിനെ സിഇഒ പോസ്റ്റ് ഏറ്റെടുക്കാൻ നിർബന്ധിക്കുന്നു. എന്നാൽ ആദ്യ സമയത്ത് അതിന് തയ്യാറാവാതെ കമ്പനിയുടെ സെയിൽസ് മാൻ എന്ന പോസിഷനിൽ തുടരാനായിരുന്നു അദ്ദേഹത്തിന് താൽപര്യം.

1999ലാണ് കമ്പനി ഒരു സെയിൽസ് സ്റ്റാഫിനെ ആദ്യമായി നിയമിക്കുന്നത്. 2000ൽ കമ്പനിയുടെ വരുമാനം 10-20 മില്യൺ ഡോളറായി ഉയർന്നു. തുടർച്ചയായ നിർബന്ധത്തിന് വഴങ്ങി ആ വർഷം തന്നെ ശ്രീധർ സിഇഒ ആയി ചുമതലയേറ്റു,

2002ൽ മാനേജ് എഞ്ചിൻ എന്ന പുതിയ ആശയം അവതരിപ്പിച്ചു. ഒരു സ്ഥാപനത്തിന് വേണ്ട എല്ലാ ഐടി സർവീസുകളുടെയും സെറ്റായിരുന്നു ഇത്. തുടർന്ന് ക്ലൗഡ് ബേസ്ഡ് ആയിട്ടുള്ള സോഹോ.കോം ആരംഭിക്കുന്നു. 2005ൽ സോഹോ സ്കൂളുകൾ ആരംഭിച്ചു. 2009ൽ കമ്പനിയുടെ പേര് സോഹോ കോർപ്പറേഷൻ ആക്കി മാറ്റി.

എന്താണ് സോഹോ കമ്പനി?

സോഹോ കോർപ്പറേഷൻ ഒരു മൾട്ടി നാഷണൽ ടെക്നോളജിക്കൽ കമ്പനിയാണ്. കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളും പിന്നെ ഇന്റർനെറ്റിലൂടെ ബിസിനസ് ചെയ്യുന്നതിന് ആവശ്യമായ വ്യത്യസ്തമായ ടൂൾസ് നിർമാണവുമാണ് സോഹോ ലഭ്യമാക്കുന്നത്. ഇന്ന് ബിസിനസ്ക്കാർക്കുള്ള സോഫ്റ്റ് വെയർ നിർമ്മിക്കുന്ന ലോകോത്തര ടെക് കമ്പനിയാണ് സോഹോ. ബിസിനസിന് ആവശ്യമായ വിവിധ ആപ്ലിക്കേഷനുകൾ ഈമെയിൽ, ചാറ്റ്, മീറ്റിം​ഗ് എല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ എത്തിക്കുന്നു.

ശ്രീധർ വെമ്പുവിന്റെ ആസ്തി

2024 വരെയുള്ള കണക്കുകൾ പ്രകാരം 1.5 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്ന കമ്പനിയാണ് സോഹോ. ഇന്ന് സോഹോയ്ക്ക് ഒരു വലിയ തൊഴിൽ ശക്തിയും ലോകമെമ്പാടുമായി 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുമുണ്ട്. കൂടാതെ ശ്രീധർ വെമ്പുവിന്റെ പ്രവർത്തനത്തിന്, 2021-ൽ പത്മശ്രീ ലഭിച്ചു. ഫോർബ്‌സ് പറയുന്നതനുസരിച്ച്, വെമ്പുവിന് 5.8 ബില്യൺ യുഎസ് ഡോളർ അതായത് 51,000 കോടി രൂപയിൽ കൂടുതൽ ആസ്തിയുണ്ട്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്