AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mann ki Baat: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം

PM Modi Celebrates 12 Years of Mann Ki Baat Promotes Local Products and Organic Farming: ഈ യാത്രയില്‍ ജനങ്ങള്‍ സഹയാത്രികരും വഴികാട്ടികളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും അവരുടെ സംഭാവനകളെ ആദരിക്കാനും പരിപാടി അവസരമൊരുക്കുന്നുവെന്നും മോദി വ്യക്തമാക്കി.

Mann ki Baat: മൻ കി ബാത്തിൽ പ്രകൃതിദത്ത പരുത്തിക്കൃഷിക്ക് പ്രാധാന്യം നൽകി മോദി; വോക്കൽ ഫോർ ലോക്കലിനും ആഹ്വാനം
നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Published: 25 Oct 2026 | 11:26 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 139-ാം എപ്പിസോഡില്‍ പ്രകൃതിദത്ത കൃഷിക്കും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കി. മന്‍ കി ബാത്ത് ഒരു തീര്‍ഥാടനത്തിന് തുല്യമായ യാത്രയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളുടെ അധ്വാനവും സമര്‍പ്പണവും സേവനമനോഭാവവും ആഘോഷിക്കാനുള്ള അവസരമാണ് ഈ പരിപാടിയെന്നും പറഞ്ഞു.

12 വര്‍ഷം മുമ്പ് വിജയദശമി ദിനത്തിലാണ് മന്‍ കി ബാത്ത് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അന്നുമുതല്‍ യാത്ര തടസ്സമില്ലാതെ തുടരുകയാണ്. ഈ യാത്രയില്‍ ജനങ്ങള്‍ സഹയാത്രികരും വഴികാട്ടികളുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും അവരുടെ സംഭാവനകളെ ആദരിക്കാനും പരിപാടി അവസരമൊരുക്കുന്നുവെന്നും മോദി വ്യക്തമാക്കി.

രാസവസ്തുക്കളില്ലാത്ത ജൈവ പരുത്തിക്കൃഷി

പഞ്ചാബിലെ മാല്‍വ മേഖലയില്‍ പ്രകൃതിദത്ത പരുത്തിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഖേതി വിരാസത് മിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജൈവവും പരമ്പരാഗതവുമായ കൃഷിരീതികള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നവ് ത്രിന്‍ജന്‍ എന്ന പേരില്‍ പ്രകൃതിദത്ത പരുത്തിക്കൃഷി പദ്ധതി ആരംഭിച്ചു.

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ജൈവ പരുത്തി കൃഷി ചെയ്യുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രകൃതിദത്ത നിറങ്ങളിലുള്ള പരുത്തിയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് നൂലും തുണിയും നിര്‍മിക്കുമ്പോള്‍ നിറം നല്‍കുന്നതിനായി അധിക രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. പരിസ്ഥിതിക്ക് ഗുണകരമായ ഇത്തരം കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: Namma Metro: നമ്മ മെട്രോയില്‍ ആദ്യ ട്രാവലേറ്റർ; സിൽക്ക് ബോർഡിൽ 55.48 കോടിയുടെ പദ്ധതി

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണി

വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയത്തിന് പ്രധാനമന്ത്രി വീണ്ടും ഊന്നല്‍ നല്‍കി. ബിഹാറിലെ മഖാനയ്ക്കും കര്‍ണാടകയിലെ തുവരപ്പരിപ്പിനും ആഗോള വിപണികളില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ആദിവാസി ഉല്‍പ്പന്നങ്ങള്‍ക്ക് അവരുടെ കലാപാരമ്പര്യം പ്രതിഫലിപ്പിക്കുന്ന പാക്കേജിങ്ങിലൂടെ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ട്. ഖാദിയുടെ ജനപ്രീതി വര്‍ധിക്കുന്നതും പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പിന്തുണയാകുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.

പ്രാദേശിക കരകൗശലത്തൊഴിലാളികള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആശയം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പാരമ്പര്യ കലകളെ സംരക്ഷിക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ഉപജീവനത്തിനും സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary

In the 139th episode of Mann Ki Baat, Prime Minister Narendra Modi highlighted Punjab’s natural cotton farming initiative, Nav-Trinjan, and praised efforts to promote organic agriculture. He also encouraged people to support local products, highlighting Bihar’s makhana, Karnataka’s tur dal, tribal products from Maharashtra and traditional Khadi.

Follow Us