കൊച്ചിയിൽ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാർ ഓടിച്ചിരുന്നത്.അപകടം ഉണ്ടാക്കിയ പിന്നാലെ ഈ കാർ സംഭവം സ്ഥലത്തുനിന്നും മാറ്റിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജഡ്ജി തട്ടിക്കയറി എന്നും ബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിക്കുന്നു.........
കൊച്ചി: ചേരാനല്ലൂരിൽ ജഡ്ജിയുടെ 17 കാരനായ മകനോടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തട്ടുകട നടത്തുകയായിരുന്ന ചിറ്റൂർ സ്വദേശിയായ ജയപാലകൃഷ്ണനാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അതിദാരുണമായ സംഭവം നടന്നത്. സ്കൂട്ടറിൽ പോവുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ നിന്ന് എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്ന നിലയിലാണ്. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് കാർ ഓടിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ജഡ്ജിയുടെ പേരിലുള്ള കാർ ആണ് അപകടം ഉണ്ടാക്കിയത്. സംഭവത്തിൽ ചേരാനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അപകടം ഉണ്ടാക്കുന്ന വിധത്തിലും വാഹനം ഓടിച്ചതിലും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും ആണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയായ പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
ചോദിച്ചപ്പോൾ ജഡ്ജി തട്ടിക്കയറി….
അതേസമയം അപകടം ഉണ്ടാക്കിയ പിന്നാലെ ഈ കാർ സംഭവം സ്ഥലത്തുനിന്നും മാറ്റിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജഡ്ജി തട്ടിക്കയറി എന്നും ബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിക്കുന്നു . കേസുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ വ്യക്തമാക്കിയിരിക്കുന്നത്. അപകടം ഉണ്ടാകിനിടയായ സാഹചര്യങ്ങളും സ്ഥലത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
അതേസമയം സംസ്ഥാനത്ത് ആഡംബര വാഹനങ്ങൾ വരുത്തിവെക്കുന്ന അപകട പരമ്പരകൾ ഒരു തുടർക്കഥയാവുകയാണ്. ഈ സംഭവവും കൊച്ചിയിൽ ഇപ്പോൾ രണ്ടാമത്തെ തവണയാണ് വാഹനമിടിച്ച് ജീവൻ പൊലിയുന്ന അവസ്ഥയുണ്ടായത്.നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് ജീവൻ പൊലിയാൻ ഇടയായ സംഭവത്തിന് പിന്നാലെയാണ് മറ്റൊരു സംഭവം ഉണ്ടായത്. മാത്രമല്ല ഇവിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ എങ്ങനെയാണ് ഈ സമയത്ത് കാർ ലഭിച്ചത് എന്ന് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരേണ്ടതുണ്ട്.
ENGLISH SUMMARY
A scooter rider died in Cheranalloor after being struck by a car driven by the 17-year-old son of a judge. The deceased, Jayapalakrishnan—a native of Chittur—ran a roadside food stall. The incident occurred around 3:00 AM today, while he was returning home on his scooter after work.