AIIMS NORCET 2026: ഇനി വൈകരുത്! എയിംസില്‍ നഴ്‌സിങ് ഓഫീസറാകാം; നോര്‍സെറ്റ്‌ പരീക്ഷയ്ക്ക് ഇന്നുംകൂടി അപേക്ഷിക്കാം

AIIMS NORCET-11 Exam 2026 : എയിംസില്‍ നേഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള ‘നേഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്’ പരീക്ഷയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. ഇന്ന് (ഓഗസ്ത് 13) വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷിക്കാന്‍ അവസരം.

AIIMS NORCET 2026: ഇനി വൈകരുത്! എയിംസില്‍ നഴ്‌സിങ് ഓഫീസറാകാം; നോര്‍സെറ്റ്‌ പരീക്ഷയ്ക്ക് ഇന്നുംകൂടി അപേക്ഷിക്കാം

Nursing Officer

Published: 

13 Aug 2026 | 02:41 PM

യിംസില്‍ നേഴ്സിങ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള ‘നേഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്’ (NORCET-11) പരീക്ഷയ്ക്ക് ഇന്നും കൂടി അപേക്ഷിക്കാം. ഇന്ന് (ഓഗസ്ത് 13) വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷിക്കാന്‍ അവസരം. ബിഎസ്‌സി (ഓണേഴ്സ്) നേഴ്സിങ്, ബിഎസ്‌സി നേഴ്സിങ് അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിലോ ഏതെങ്കിലും സംസ്ഥാന നേഴ്സിങ് കൗൺസിലോ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നോ സർവകലാശാലകളിൽ നിന്നോ പൂർത്തിയാക്കിയ ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബിഎസ്‌സി നേഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന നേഴ്സിങ് കൗൺസിലിലോ ഇന്ത്യൻ നേഴ്സിങ് കൗൺസിലിലോ നേഴ്സ് ആയും മിഡ്‌വൈഫ് ആയും നിർബന്ധമായും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം.

ജനറൽ നേഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം. ഇത്തരക്കാരും സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര നേഴ്സിങ് കൗൺസിലിൽ നേഴ്സ് ആൻഡ് മിഡ്‌വൈഫ് ആയി രജിസ്ട്രേഷൻ നേടിയിരിക്കേണ്ടതുണ്ട്. ഇതിനൊപ്പം കുറഞ്ഞത് 50 ബെഡ്ഡുകളെങ്കിലും ശേഷിയുള്ള അംഗീകൃത ആശുപത്രിയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം.

18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഔദ്യോഗിക റിക്രൂട്ട്മെന്റ് നിയമങ്ങൾക്ക് വിധേയമായി അർഹരായ ഉദ്യോഗാർത്ഥികൾക്ക് വയസിളവുകള്‍ ലഭിക്കും. ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾ 3,000 രൂപ അപേക്ഷാ ഫീസായി ഒടുക്കണം. എസ്‌സി, എസ്ടി തത്തുല്യ വിഭാഗങ്ങൾക്കും ഇഡബ്ല്യുഎസ്. വിഭാഗക്കാർക്കും അപേക്ഷാ ഫീസ് 2,400 രൂപയാണ്. ഭിന്നശേഷിക്കാക്കാര്‍ക്ക് ഫീസ് വേണ്ട. എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾ അടച്ച അപേക്ഷാ ഫീസ്, പരീക്ഷാ ഫലപ്രഖ്യാപനത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും ശേഷം റീഫണ്ട് ചെയ്യും.

പ്രധാന തീയതികൾ:

  • അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാവുന്നത്: 24 ഓഗസ്റ്റ് 2026 മുതൽ
  • എക്‌സാം സിറ്റി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത്: 03 സെപ്റ്റംബർ 2026
  • അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി: 09 സെപ്റ്റംബർ 2026 മുതൽ
  • പ്രിലിമിനറി പരീക്ഷാ തീയതി: 12 സെപ്റ്റംബർ 2026
  • മെയിൻസ് പരീക്ഷാ തീയതി: 30 സെപ്റ്റംബർ 2026

താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9300-34800 രൂപ പേ ബാൻഡും 4600 രൂപ ഗ്രേഡ് പേയും ലഭിക്കും.

Also Read: ISRO Career Opportunities: ഐഎസ്ആർഒയിൽ അവസരം; തിരുവനന്തപുരത്ത് ഉൾപ്പെടെ ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം:

www.aiimsexams.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്‌. പരീക്ഷാ നോട്ടിഫിക്കേഷൻ മുഴുവനായും ശ്രദ്ധാപൂർവ്വം വായിച്ചു മനസിലാക്കിയതിന് ശേഷം വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫോമിന്റെയോ മറ്റ് അനുബന്ധ രേഖകളുടെയോ പ്രിന്റ് ഔട്ടുകൾ പോസ്റ്റ് വഴിയോ തപാലിലോ അയച്ചു കൊടുക്കേണ്ടതില്ല. അത്തരത്തിൽ തപാൽ മാർഗ്ഗം ലഭിക്കുന്ന യാതൊരു രേഖകളും പരിഗണിക്കുന്നതല്ല.

ഭാവിയിലെ ആവശ്യങ്ങൾക്കായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പകർപ്പും ഫീസ് അടച്ചതിന്റെ റെസീപ്തും പ്രിന്റ് എടുത്ത് സൂക്ഷിക്കണം. ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനായുള്ള ഇ-മെയിലുകളോ കത്തുകളോ സ്വീകരിക്കില്ല.

English Summary

AIIMS has opened online applications for the Nursing Officer (NORCET-11) exam. Candidates with B.Sc. Nursing or a GNM diploma with experience can apply. The upper age limit is 30 years with relaxations for reserved categories. Eligible candidates can apply online at aiimsexams.ac.in before August 13, 2026.

Follow Us
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
ഓണത്തിന് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണോ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു