ISRO Career Opportunities: ഐഎസ്ആർഒയിൽ അവസരം; തിരുവനന്തപുരത്ത് ഉൾപ്പെടെ ഒഴിവുകൾ
ISRO Recruitment 2026 : ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങള്‍, ഡിഒഎസ് ബ്രാഞ്ച് സെക്രട്ടേറിയറ്റ്, ഡിഒഎസ്സിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം.
ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങള്‍, ഡിഒഎസ് ബ്രാഞ്ച് സെക്രട്ടേറിയറ്റ്, ഡിഒഎസ്സിന്റെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം. തിരുവനന്തപുരം, ശ്രീഹരിക്കോട്ട, അഹമ്മദാബാദ്, ബെംഗളൂരു, ഹസന്‍, ഹൈദരാബാദ്, മഹേന്ദ്രഗിരി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം പാസായവര്‍ക്ക് അസിസ്റ്റന്റ്, യുഡി ക്ലര്‍ക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.
ബിരുദധാരികള്‍ക്ക് ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം. അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യത ഉണ്ടായിരിക്കണം. ഇതിനൊപ്പം സ്റ്റെനോ-ടൈപ്പിസ്റ്റ് അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ കുറഞ്ഞത് 60 വാക്കുകളുടെ സ്പീഡ്, കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം എന്നിവ നിർബന്ധമാണ്.
പ്രായപരിധി
ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 28 വയസ്സാണ്. സംവരണം ബാധകമായ തസ്തികകളിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സും എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 33 വയസ്സും വരെ ഇളവ് ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർ, വിമുക്തസൈനികര്‍, ഭിന്നശേഷിക്കാർ, കായികതാരങ്ങൾ, വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, നിയമപരമായി വേർപിരിഞ്ഞ് കഴിയുന്ന പുനർവിവാഹം കഴിക്കാത്ത സ്ത്രീകൾ എന്നിവർക്ക് കേന്ദ്ര സർക്കാർ ഉത്തരവുകൾക്ക് വിധേയമായി പ്രായളവ് അനുവദിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
www.isro.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. ഒരേ സോണിലോ അല്ലെങ്കിൽ വെവ്വേറെ സോണുകളിലോ ഉള്ള വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കാമെങ്കിലും, ഒരേ തസ്തികയിലേക്ക് ഒന്നിലധികം സോണുകളിൽ അപേക്ഷിക്കാൻ സാധിക്കില്ല.
ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം ഓഗസ്ത് 16-ന് രാത്രി 11.55 മണി വരെ ഐഎസ്ആർഒ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
Also Read: SBI Job Vacacny: എസ്ബിഐയിൽ വൻ തൊഴിലവസരം! മിസ്സാക്കരുതേ, ഉടൻ അപേക്ഷിച്ചോളൂ!
അപേക്ഷാ ഫീസ്
എല്ലാ തസ്തികകൾക്കുമുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്. എല്ലാ ഉദ്യോഗാർത്ഥികളും പ്രോസസിങ് ഫീസായി ഓരോ അപേക്ഷയ്ക്കും 500 രൂപ വീതം അടയ്ക്കേണ്ടതുണ്ട്.
- അസിസ്റ്റന്റ് / അപ്പർ ഡിവിഷൻ ക്ലർക്ക്- 500
- ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ- 500
- അസിസ്റ്റന്റ് / യു.ഡി.സി & ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ എന്നിങ്ങനെ രണ്ട് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർക്ക് – 1000
ഓൺലൈനായി സമർപ്പിക്കുന്നതിന് മുൻപ് രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം കൃത്യമാണോ എന്ന് പരിശോധിക്കണം. ഒരേ തസ്തികയിലേക്ക് ഒന്നിലധികം അപേക്ഷകൾ അയക്കുന്നത് ഒഴിവാക്കുക. ആവശ്യമായ രേഖകളുടെ വ്യക്തമായ ഇമേജുകൾ/സ്കാൻ ചെയ്ത പകർപ്പുകൾ ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ അപേക്ഷകൾ നിരസിക്കപ്പെടും.
ശമ്പളവും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ പേ മാട്രിക്സിലെ ലെവൽ 4 തസ്തികയിൽ പ്രതിമാസം കുറഞ്ഞത് 25,500 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ബത്ത, ട്രാൻസ്പോർട്ട് ബത്ത എന്നിവ ലഭിക്കും. ന്യൂ പെൻഷൻ സ്കീം ബാധകമായിരിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.
English Summary
ISRO is inviting online applications for Level 4 Pay Matrix vacancies across its centers and branch secretariats. Candidates with a bachelor’s degree or diploma with 60% marks and relevant skills can apply. The upper age limit is 28 years as of August 16, 2026, with age relaxations for reserved categories. Selected candidates will receive a minimum starting basic pay of ₹25,500 per month plus standard allowances.