CBSE Exam 2026: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷകള്‍ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട

CBSE Board Exams 2026 Key Advisory: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇന്ന് തുടങ്ങും. ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.

CBSE Exam 2026: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷകള്‍ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട

CBSE Students File Pic

Published: 

17 Feb 2026 | 06:16 AM

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഇന്ന് ആരംഭിക്കും. ഐസിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷയും ഇന്നാണ് ആരംഭിക്കുന്നത്. ഇത്തവണ ചില മാറ്റങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. ഈ വര്‍ഷം മുതലാണ് സിബിഎസ്ഇ ‘ഓണ്‍ലൈന്‍ ചെക്കിങ്’ ആരംഭിക്കുന്നത്. ഉത്തരക്കടലാസുകൾ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കേന്ദ്ര പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം എക്‌സാമിനര്‍ ഓൺലൈനായി മാർക്ക് ചെയ്യും.

ഏപ്രില്‍ ഒമ്പത് വരെയാണ് 12-ാം ക്ലാസ് പരീക്ഷകള്‍ നടത്തുന്നത്. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഒറ്റ ഷിഫ്റ്റിലായിരിക്കും പരീക്ഷ. പത്താം ക്ലാസിലേക്കുള്ള ബോർഡ് പരീക്ഷകൾ മാർച്ച് 11 വരെ നടക്കും. പരീക്ഷകൾ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ (ചില വിഷയങ്ങൾക്ക് ഉച്ചയ്ക്ക് 12:30) നടക്കും.

ഈ വർഷം, ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. 25,08,319 വിദ്യാർത്ഥികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയും, 18,59,551 പേര്‍ 12-ാം ക്ലാസ് പരീക്ഷയും എഴുതും. പരീക്ഷയ്‌ക്കെത്തുന്നവര്‍ സ്കൂൾ യൂണിഫോം നിർബന്ധമായും ധരിക്കണം. വിദ്യാർത്ഥികൾ രാവിലെ 10:00 മണിക്ക് തന്നെ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം.

Also Read: CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

കടലാസ് കഷണങ്ങൾ, കാൽക്കുലേറ്റർ, പെൻ ഡ്രൈവുകൾ, ഇലക്ട്രോണിക് പേന, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, സ്മാർട്ട് വാച്ച് തുടങ്ങിയവയുമായി പരീക്ഷാ ഹാളില്‍ പ്രവേശിക്കരുത്. പ്രാദേശിക സാഹചര്യങ്ങൾ, ഗതാഗതം, കാലാവസ്ഥ, ദൂരം എന്നിവ കണക്കിലെടുത്ത് എല്ലാ വിദ്യാർത്ഥികളും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് ബോർഡ് നിര്‍ദ്ദേശിച്ചു.

മുൻ വർഷങ്ങളിൽ ചില വ്യക്തികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പർ ചോര്‍ന്നതായി വ്യാജപ്രചാരണമടക്കം നടന്നു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ, കിംവദന്തികൾ, വ്യാജ ഉള്ളടക്കങ്ങൾ എന്നിവ വിശ്വസിക്കരുതെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ അനാവശ്യ ഉത്കണ്ഠ സൃഷ്ടിക്കും. മുൻ വർഷങ്ങളിലെ പോലെ പരീക്ഷകളുടെ സുഗമവും സുരക്ഷിതവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാൻ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനോ പരീക്ഷാ പ്രക്രിയ തടസ്സപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും കര്‍ശനമായി നേരിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ