CBSE LOC 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷ; എല്‍ഒസി ഷെഡ്യൂള്‍ പുറത്ത്‌

CBSE 10th Second Board Exam 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷയ്ക്കുള്ള എല്‍ഒസി സമര്‍പ്പിക്കുന്നതിനുള്ള ഷെഡ്യൂള്‍ പുറത്ത്. മാര്‍ഗനിര്‍ദ്ദേശങ്ങളും സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. മെയ് മാസത്തിലാണ് രണ്ടാം ബോര്‍ഡ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. എൽഒസി സമർപ്പിക്കുന്നതിനും പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുമുള്ള സിബിഎസ്ഇ ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്.

CBSE LOC 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷ; എല്‍ഒസി ഷെഡ്യൂള്‍ പുറത്ത്‌

CBSE

Published: 

19 Mar 2026 | 01:49 PM

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോര്‍ഡ് പരീക്ഷയ്ക്കുള്ള ‘ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്‌സ്’ (എല്‍ഒസി) സമര്‍പ്പിക്കുന്നതിനുള്ള ഷെഡ്യൂള്‍ പുറത്ത്. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. മെയ് മാസത്തിലാണ് രണ്ടാം ബോര്‍ഡ് പരീക്ഷ നടക്കുന്നത്. ഈ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. എൽഒസി സമർപ്പിക്കുന്നതിനും പരീക്ഷാ ഫീസ് അടയ്ക്കുന്നതിനും ഘട്ടം ഘട്ടമായുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകൾ എൽ‌ഒ‌സി സമർപ്പിക്കും. ഇതാദ്യമായാണ് രണ്ടാം ബോര്‍ഡ് പരീക്ഷ നടത്തുന്നത്. അതുകൊണ്ട് തന്നെ, കൃത്യവും സമയബന്ധിതവുമായി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ബോര്‍ഡ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥിളുടെയും എല്‍ഒസി സമര്‍പ്പിക്കേണ്ടത് ബോര്‍ഡാണ്. വ്യക്തിഗതമായി ഇത് സമര്‍പ്പിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിശദഗാംശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ പരിശോധിക്കണം.

Also Read: CBSE Exam 2026: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

ഷെഡ്യൂള്‍ ഇങ്ങനെ:

  • ആദ്യ ഘട്ട എല്‍ഒസി സബ്മിഷന്‍: മാര്‍ച്ച് 18 മുതല്‍ 31 വരെ
  • ഫീസ് അടയ്ക്കൽ: ഫലം പ്രഖ്യാപിച്ചതിന് ശേഷം 5 ദിവസത്തിനുള്ളിൽ
  • രണ്ടാം ഘട്ട എല്‍ഒസി സബ്മിഷന്‍: ഫലം പ്രഖ്യാപിച്ച് 5 ദിവസത്തിനുള്ളിൽ
  • രണ്ടാം ഘട്ടം ഫീസ് അടയ്ക്കൽ: ഫലം പ്രഖ്യാപിച്ച് 5 ദിവസത്തിനുള്ളിൽ
  • മൂന്നാം ഘട്ട എല്‍ഒസി സബ്മിഷന്‍ (ലേറ്റ് ഫീ ഉള്‍പ്പെടെ): ഫലം പ്രഖ്യാപിച്ച് ഏഴാം ദിവസം മുതൽ 2 ദിവസത്തേക്ക്

ഓരോ ഘട്ടത്തിന്റെയും അവസാന ദിവസം രാത്രി 11:59:59 വരെ സബ്മിഷൻ പോർട്ടൽ ലഭ്യമാകും. വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും അറിയിക്കാന്‍ ബോര്‍ഡ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാർത്ഥികളെ ആദ്യ ഘട്ടത്തിൽ തന്നെ അവരുടെ എല്‍ഒസി സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

റിസള്‍ട്ടിന്‌ ശേഷം വിദ്യാർത്ഥികൾക്ക് അന്തിമ തീരുമാനം എടുക്കാനും രണ്ടാം ഘട്ടത്തിൽ വിശദാംശങ്ങൾ സമർപ്പിക്കാനും സാധിക്കും. കമ്പാർട്ടുമെന്റ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പുതിയ എല്‍ഒസി സമര്‍പ്പിക്കണം. ആദ്യ ബോർഡ് പരീക്ഷ എഴുതിയവര്‍ക്കാണ് രണ്ടാം പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളത്. കുറഞ്ഞത് മൂന്ന് വിഷയങ്ങളെങ്കിലും എഴുതിയിരിക്കണം. വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ