AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Central Bank Of India Job: ഈ യോഗ്യതയുണ്ടോ? സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Central Bank of India Recruitment 2026: താല്പര്യമുള്ല ഉദ്യോ​ഗാർത്ഥികൾക്ക് ibpsreg.ibps.in/cbisofeb26/ എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 23 വരെയാണ് അപേക്ഷ നൽകേണ്ട അവസാന തീയതി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യ ഓൺലൈൻ പരീക്ഷ 2026 ഏപ്രിലിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Central Bank Of India Job: ഈ യോഗ്യതയുണ്ടോ? സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Central Bank Of IndiaImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 01 Mar 2026 | 10:29 AM

വിവിധ മേഖലകളിലായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വമ്പൻ അവസരങ്ങൾ. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഇന്നലെ മുതൽ ആരംഭിച്ചു. താല്പര്യമുള്ല ഉദ്യോ​ഗാർത്ഥികൾക്ക് ibpsreg.ibps.in/cbisofeb26/ എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 23 വരെയാണ് അപേക്ഷ നൽകേണ്ട അവസാന തീയതി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യ ഓൺലൈൻ പരീക്ഷ 2026 ഏപ്രിലിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് അതേമാസം തന്നെ അഭിമുഖങ്ങളും നടക്കും.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (ജാവ, ഡോട്ട് നെറ്റ്), മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ ചാനൽ മാനേജ്‌മെന്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ, ക്ലൗഡ് മാനേജ്‌മെന്റ്, വിൻഡോസ് ആൻഡ് ആക്ടീവ് ഡയറക്‌ടറി അഡ്മിനിസ്ട്രേഷൻ, ഡാറ്റ എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്, ഡെവ്‌സെക്കോപ്‌സ്, റിസ്‌ക് മാനേജ്‌മെന്റ്, ഐടി ഓഫീസർ റോളുകൾ, ജനറൽ എഐ തുടങ്ങിയ മേഖലകളിലായി 275 ഒഴിവുകളിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ALSO READ: ബിരുദമുണ്ടോ? ഫെഡറൽ ബാങ്കിൽ ഓഫീസറാകാൻ അവസരം; ഉടൻ അപേക്ഷിക്കൂ

ആകെ ഒഴിവുകളിൽ 41 എണ്ണം പട്ടികജാതിക്കാർക്കും, 20 എണ്ണം പട്ടികവർഗക്കാർക്കും, 74 എണ്ണം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും, 27 എണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും, 113 എണ്ണം സംവരണം ചെയ്യാത്ത വിഭാഗത്തിനുമായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ 11 ഒഴിവുകൾ വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു. ബിഇ/ബിടെക് ബിരുദമോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംസിഎയോ ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ നടപടികൾ ഇപ്രകാരം

ആദ്യമായി അപേക്ഷ സമർപ്പിക്കാൻ ibpsreg.ibps.in/cbisofeb26 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ “Click here for New Registration” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.

തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

ഫോം ഫൈനൽ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് വിവരങ്ങളെല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.

ഫീസ് അടച്ച ശേഷം അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യാം.

Follow Us