AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Holiday: സ്കൂളിൽ പോകണ്ടല്ലോ… അഞ്ചിടത്ത് ഇന്ന് അവധി

Kerala Local Holiday Today: ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലാണ് അവധി നൽകിയിരുന്നത്. ഇന്നലെയാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും അവധി പ്രഖ്യാപിച്ചത്. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവല്ല, പൊടിയാടി മേഖലകളിലും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താല്‍ക്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

Kerala Holiday: സ്കൂളിൽ പോകണ്ടല്ലോ… അഞ്ചിടത്ത് ഇന്ന് അവധി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Nov 2026 | 06:32 AM

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ, തിരുവല്ല എന്നീ താലൂക്കുകൾക്കാണ് അവധി. കൂടാതെ, പൊങ്കാല പ്രമാണിച്ച് പ്രത്യേക ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഒരുക്കിയിട്ടുണ്ട്.

പരീക്ഷ മാറ്റിയോ?

അഞ്ച് താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തെ ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലാണ് അവധി നൽകിയിരുന്നത്. ഇന്നലെയാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിനും അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. അവ നിശ്ചിത സമയക്രമം അനുസരിച്ച് നടക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

ചക്കുളത്തുകാവ് പൊങ്കാല

ആലപ്പുഴ ജില്ലയിലെ തലവടിയിൽ സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക തൃക്കാർത്തികയോടനുബന്ധിച്ച് നടക്കുന്ന അതിപ്രശസ്തമായ ഉത്സവമാണ് ചക്കുളത്തുകാവ് പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാല കൂടിയാണിത്. നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ ദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി ജ്വലിപ്പിച്ച് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.

ALSO READ: ആലപ്പുഴയിലെ നാലു താലൂക്കുകളില്‍ മാത്രമല്ല; നാളെ കൂടുതല്‍ പ്രദേശങ്ങളില്‍ അവധി

ക്രമീകരണങ്ങൾ

പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവല്ല, പൊടിയാടി മേഖലകളിലും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊടിയാടി ജംഗ്ഷനിൽ താല്‍ക്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രപരിസരത്തും പൊങ്കാല കടന്നുപോകുന്ന വഴികളിലുമുള്ള മദ്യഷാപ്പുകള്‍ അടച്ചിടുന്നതിനും മത്സ്യമാര്‍ക്കറ്റ്, അറവുശാല എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ എർപ്പെടുത്തി. തിരുവല്ല ഡിപ്പോയില്‍നിന്ന് രാത്രിയിൽ ചെയിന്‍ സര്‍വീസുകള്‍ നടത്തും. തിരുവല്ല ഗവണ്‍മെന്റ് ആശുപത്രിയിലും ചാത്തന്‍കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സൗകര്യങ്ങളും ആംബുലന്‍സ് സേവനവും തയ്യാറാണ്. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ, ഗതാഗത നിയന്ത്രണം, ശുദ്ധജല വിതരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കാന്‍ തിരുവല്ല സബ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നു.

English Summary:

The District Collector has declared a local holiday today in five taluks of Alappuzha district in connection with the Chakkulathukavu Pongala festival. The holiday applies to Kuttanad, Chengannur, Mavelikkara, Ambalappuzha and Thiruvalla taluks.

Follow Us