AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: ബെംഗളൂരുവിന്റെ മെട്രോ സ്വപ്നത്തിന് തിരിച്ചടി; സർജാപുരം-ഹെബ്ബാൾ പാത വൈകും

Bengaluru Metro Red Line Faces Delay Over Pending Centre Approval: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിലെ 3 എ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് റെഡ് ലൈന്‍. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിയാണ് നിലവില്‍ കാത്തിരിക്കുന്നത്. അനുമതി ലഭിക്കുന്നതിലെ കാലതാമസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് നിര്‍മാണം തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Namma Metro: ബെംഗളൂരുവിന്റെ മെട്രോ സ്വപ്നത്തിന് തിരിച്ചടി; സർജാപുരം-ഹെബ്ബാൾ പാത വൈകും
മെട്രോ Image Credit source: Puneet Vikram Singh, Nature and Concept photographer,/Moment/Getty Images
Shiji M K
Shiji M K | Published: 24 Nov 2026 | 06:25 AM

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ റെഡ് ലൈന്‍ പദ്ധതി നിര്‍മാണം ഇനിയും വൈകാന്‍ സാധ്യത. സര്‍ജാപുരം മുതല്‍ ഹെബ്ബാള്‍ വരെയുള്ള 37.8 കിലോമീറ്റര്‍ പാത 2031ല്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെയുള്ള ലക്ഷ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ 2033 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിലെ 3 എ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് റെഡ് ലൈന്‍. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിയാണ് നിലവില്‍ കാത്തിരിക്കുന്നത്. അനുമതി ലഭിക്കുന്നതിലെ കാലതാമസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് നിര്‍മാണം തുടങ്ങാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

37.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത

സര്‍ജാപുരം, കോറമംഗല, നഗരമധ്യഭാഗം വഴി ഹെബ്ബാളിലേക്ക് എത്തുന്നതാണ് നിര്‍ദിഷ്ട റെഡ് ലൈന്‍. ആകെ 37.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 20.52 കിലോമീറ്റര്‍ ഉയര്‍ന്ന പാതയായിരിക്കും. കോറമംഗലയില്‍നിന്നുള്ള 14.28 കിലോമീറ്റര്‍ ഭാഗം ഭൂഗര്‍ഭ പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബല്ലാരി റോഡിലെ ഗംഗാനഗര്‍ വഴി ഹെബ്ബാളിലേക്കുള്ള ഏകദേശം മൂന്ന് കിലോമീറ്റര്‍ ഭാഗവും ഉയര്‍ന്ന പാതയായിരിക്കും.

കാര്‍മെലാരം, ബെല്ലന്ദൂര്‍, ഇബ്ലൂര്‍, അഗര, കോറമംഗല എന്നിവയാണ് ഉയര്‍ന്ന പാതയിലെ പ്രധാന സ്റ്റേഷനുകള്‍. ഡയറി സര്‍ക്കിള്‍, നിംഹാന്‍സ്, ശാന്തിനഗര്‍, ടൗണ്‍ ഹാള്‍, കെആര്‍ സര്‍ക്കിള്‍, ബെംഗളൂരു ഗോള്‍ഫ് കോഴ്‌സ്, പാലസ് ഗുട്ടഹള്ളി, മെഖ്രി സര്‍ക്കിള്‍ എന്നിവയാണ് ഭൂഗര്‍ഭ പാതയിലെ സ്റ്റേഷനുകള്‍.

Also Read: Bengaluru Expressway: 10 കിലോമീറ്റർ കടക്കാൻ ഒന്നര മണിക്കൂർ; ചെന്നൈ-ബെംഗളൂരു യാത്രാദുരിതം തുടരും

പുതുക്കിയ പദ്ധതിച്ചെലവ്

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണക്കാക്കിയ ചെലവ് 28,405 കോടി രൂപയായിരുന്നു. എന്നാല്‍ 2026 ജനുവരിയില്‍ സമര്‍പ്പിച്ച പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ ചെലവ് 25,999 കോടി രൂപയായി കുറച്ചിട്ടുണ്ട്. ഭൂഗര്‍ഭ പാതയുടെ ദൈര്‍ഘ്യം കുറയ്ക്കുകയും നിര്‍ദേശിച്ചിരുന്ന ഒരു സ്റ്റേഷന്‍ ഒഴിവാക്കുകയും ചെയ്തതാണ് പ്രധാന മാറ്റങ്ങള്‍.

2024 ഡിസംബറില്‍ കര്‍ണാടക മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഭൂഗര്‍ഭ പാതയുടെ നിര്‍മാണച്ചെലവ് കിലോമീറ്ററിന് ഏകദേശം 695 കോടി രൂപയാകുമെന്നതും പദ്ധതിയുടെ പരിശോധനയില്‍ പ്രധാന വിഷയമാണ്.

വൈകുന്നത് പദ്ധതിച്ചെലവ് വര്‍ധിപ്പിക്കുമെന്ന് ആശങ്ക

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് നിര്‍മാണച്ചെലവ് ഉയരാന്‍ കാരണമാകുമെന്ന് കര്‍ണാടക വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷവും വൈകുന്തോറും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary

Bengaluru’s 37.8 km Namma Metro Red Line connecting Sarjapur and Hebbal may face delays, with completion potentially pushed to 2033 due to pending central government approval. The revised project is estimated to cost Rs 25,999 crore and is expected to improve connectivity across key residential and IT hubs in the city.

Follow Us