CTET Exam 2026: സിടെറ്റ് പരീക്ഷ; എക്സാം സിറ്റി സ്ലിപ്പ് എപ്പോൾ ഡൗൺലോഡ് ചെയ്യാം, വിവരങ്ങൾ ഇതാ
CTET 2026 Test Latest Update: ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരം, പരീക്ഷാ തീയതി എന്നിവ ഇതിലൂടെ അറിയാൻ സാധിക്കും. പരീക്ഷാ നടത്തിപ്പ് അതോറിറ്റിയായ സിബിഎസ്ഇ നേരത്തെ പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പിൽ, ഓരോ ഉദ്യോഗാർത്ഥിക്കും അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരവും തീയതിയും സംബന്ധിച്ച വിവരങ്ങൾ പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് സിടെറ്റ് പോർട്ടലിൽ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2026 ഡിസംബർ 12, 13 തീയതികളിലാണ് പരീക്ഷ നടക്കുന്നത്.

പ്രതീകാത്മക ചിത്രം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) 2026-ന്റെ പരീക്ഷാ നഗരം സംബന്ധിച്ച വിവരങ്ങൾ (Exam City Intimation Slip) ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരം, പരീക്ഷാ തീയതി എന്നിവ ഇതിലൂടെ അറിയാൻ സാധിക്കും. പരീക്ഷാ നടത്തിപ്പ് അതോറിറ്റിയായ സിബിഎസ്ഇ നേരത്തെ പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പിൽ, ഓരോ ഉദ്യോഗാർത്ഥിക്കും അനുവദിച്ചിട്ടുള്ള പരീക്ഷാ നഗരവും തീയതിയും സംബന്ധിച്ച വിവരങ്ങൾ പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് സിടെറ്റ് പോർട്ടലിൽ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
2026 ഡിസംബർ 12, 13 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അതിനാൽ, നവംബർ അവസാന വാരത്തോടെ തന്നെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് വെബ്സൈറ്റിൽ ലഭ്യമാകുമെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും.
ALSO READ: വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; വിവിധ തസ്തികകളിലേക്ക് അപേക്ഷ
പരീക്ഷാ ഘടനയും മാർക്കിംഗ് രീതിയും
ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, സിടെറ്റ് പരീക്ഷയിലെ എല്ലാ ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ടായിരിക്കും, അതിൽ ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കണം. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് പേപ്പർ 1. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് പേപ്പർ 2.
പരീക്ഷയുടെ ഔദ്യോഗിക മാർക്കിംഗ് രീതി പ്രകാരം, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് മാർക്ക് കുറയ്ക്കുന്ന രീതി ഉണ്ടായിരിക്കില്ല. KVS, NVS, സെൻട്രൽ ടിബറ്റൻ സ്കൂളുകൾ തുടങ്ങിയ കേന്ദ്ര സർക്കാർ സ്കൂളുകളിലും, ചണ്ഡീഗഡ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡൽഹി (NCT)യുടെയും ഭരണനിയന്ത്രണത്തിലുള്ള സ്കൂളുകളിലും സിടെറ്റ് സർട്ടിഫിക്കറ്റ് സാധുതയുള്ളതാണ്.
എക്സാം സിറ്റി സ്ലിപ്പ് എങ്ങനെ പരിശോധിക്കാം?
- ആദ്യം തന്നെ ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in സന്ദർശിക്കുക.
- ഹോം പേജിലുള്ള ‘View Date & City for CTET Dec 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക.
- സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ പരീക്ഷാ നഗരവും തീയതിയും സ്ക്രീനിൽ തെളിയും.
- ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഇത് പരീക്ഷാ നഗരം അറിയാനുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് മാത്രമാണ്. പരീക്ഷാ കേന്ദ്രത്തിന്റെ പൂർണ്ണ വിലാസമടങ്ങിയ അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമേ ലഭ്യമാകും.
English Summary:
CBSE is expected to issue the Central Teacher Eligibility Test (CTET) 2026 city slip soon on its official website. Central Teacher Eligibility Test on December 12 and 13, 2026.