CUET PG 2026: സിയുഇടി പിജി പരീക്ഷ എവിടെയാണെന്ന് അറിയാം; അഡ്മിറ്റ് കാര്‍ഡ് ഉടന്‍; പ്രധാന അറിയിപ്പ്‌

CUET PG 2026 City Intimation Slip: സിയുഇടി പിജി 2026 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എന്‍ടിഎ പുറത്തുവിട്ടു. മാര്‍ച്ച് 10 വരെയുള്ള തീയതികളില്‍ പരീക്ഷയുള്ളവര്‍ക്ക് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

CUET PG 2026: സിയുഇടി പിജി പരീക്ഷ എവിടെയാണെന്ന് അറിയാം; അഡ്മിറ്റ് കാര്‍ഡ് ഉടന്‍; പ്രധാന അറിയിപ്പ്‌

CUET PG 2026

Published: 

03 Mar 2026 | 11:15 AM

സിയുഇടി പിജി 2026 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് (പരീക്ഷ നഗരത്തെക്കുറിച്ചുള്ള അറിയിപ്പ്) എന്‍ടിഎ പുറത്തുവിട്ടു. മാര്‍ച്ച് 10 വരെയുള്ള തീയതികളില്‍ പരീക്ഷയുള്ളവര്‍ക്ക് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മാർച്ച് 06, 07, 08, 09, 10, 11, 12, 13, 16, 17, 18, 19, 24, 25, 27 തീയതികളിലാണ് പരീക്ഷ നടത്തുന്നത്. മറ്റ് തീയതികളിലെ സിറ്റി സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പിന്നീട് ലഭ്യമാകും. മാര്‍ച്ച് 10 വരെയുള്ള തീയതികളിലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഉടന്‍ ലഭ്യമാകും.

157 വിഷയങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. https://exams.nta.nic.in/cuet-pg/ എന്ന ലിങ്ക് വഴി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഈ സ്ലിപ്പ് ഒരിക്കലും അഡ്മിറ്റ് കാര്‍ഡിന് പകരമല്ല. പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരത്തെക്കുറിച്ചുള്ള മുന്‍കൂര്‍ അറിയിപ്പാണിത്. അഡ്മിറ്റ് കാര്‍ഡില്ലാത്തവരെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Also Read: Kerala PSC Exam Confirmation: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകള്‍; കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയമായി

പരീക്ഷാ കേന്ദ്രത്തിന്റെ പേര്, ഷിഫ്റ്റ് സമയം, റിപ്പോർട്ടിംഗ് സമയം തുടങ്ങിയ വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിൽ ഉണ്ടായിരിക്കും. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ helpdesk-cuetpg@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ വിവരം അറിയിക്കാം. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു. സിറ്റി സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലഭിക്കാനുള്ള ലിങ്കില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ