CUET: വീണ്ടും പരിഷ്കരണവുമായി യുജിസി; സിയുഇടി യുജി, പിജി പരീക്ഷാ രീതിയിൽ മാറ്റം

CUET UG PG Exam: 2024-ലെ സിയുഇടി യുജി പരീക്ഷ മെയ് 15 നും ജൂലൈ 19 നും ഇടയിലാണ് നടത്തിയത്. അതേസമയം, സിയുഇടി പിജി പരീക്ഷകൾ മാർച്ച് 11 നും മാർച്ച് 28 നും ഇടയിൽ നടത്തി.

CUET: വീണ്ടും പരിഷ്കരണവുമായി യുജിസി; സിയുഇടി യുജി, പിജി പരീക്ഷാ രീതിയിൽ മാറ്റം

പ്രതീകാത്മക ചിത്രം (Image Courtesy : Richard Goerg/ Getty Images)

Published: 

10 Dec 2024 | 08:45 AM

ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശനത്തിനായി നടത്തുന്ന എൻട്രസ് പരീക്ഷയിൽ മാറ്റം വരുന്നു. വിവിധ സർവ്വകലാശാലകളിലേക്കുള്ള സിയുഇടി യുജി- പിജി പ്രവേശന പരീക്ഷയിലാണ് യുജിസി മാറ്റം വരുത്താൻ ഒരുങ്ങുന്നത്. പരീക്ഷാ രീതിയിലെ മാറ്റത്തെ കുറിച്ച് പഠിക്കാനായി വിദ​ഗ്ധ സമിതിയെ യുജിസി നിയോ​ഗിച്ചെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വർഷം എൻട്രൻസ് പരീക്ഷ നടക്കുകയെന്നും യുജിസിയെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരീക്ഷയുടെ നിലവിലെ ഘടന, ഓരോ വിദ്യാർത്ഥികളും പ്രവേശനത്തിനായി എഴുത്തേണ്ട പേപ്പറുകൾ, ദെെർഘ്യം, സിലബസ് എന്നിവയെല്ലാം സമിതി വിലയിരുത്തും. നിലവിൽ ഒരു വിദ്യാർത്ഥിക്ക് കേന്ദ്ര സർവ്വകലാശാലയിലെയും അനുബന്ധ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായി ആറ് പേപ്പറുകൾ വരെയാണ് എഴുത്തേണ്ടത്. ഒന്നിലേറെ വിഷയങ്ങളിൽ പ്രവേശനത്തിന് വേണ്ടി പരീക്ഷ എഴുത്തുന്നത് മാനസിക സമ്മർദ്ദവും പിരിമുറക്ക വും വർദ്ധിപ്പിക്കുന്നുണ്ടെന്ന് പലരും യുജിസിയെയും വിദ്യാഭ്യാസ വകുപ്പിനെയും അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ പരാതികൾ ഉൾപ്പെടെ പരി​ഗണിച്ചാകും യുജിസി മാറ്റങ്ങൾ നടപ്പിലാക്കുക. സയൻസ്, സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒരുമിപ്പിക്കുന്നത് ഉൾപ്പെടെ യുജിസിയുടെ പരി​ഗണനയിലുണ്ട്.

 

2022-ലാണ് സിയുഇടി – യുജി പരീക്ഷ ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ 10 പേപ്പറുകളിൽ വരെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഇത് 6 പേപ്പറുകളാക്കി ചുരുക്കി യുജിസി വിജ്ഞാപനമിറക്കിയത്. ആദ്യ രണ്ട് വർഷങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷം കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ച വിഷയങ്ങളിൽ പരീക്ഷ ഒഎംആർ രീതിയിലാണ് നടത്തിയത്.

എന്നാൽ ഇത് ഒഴിവാക്കി ഇത്തവണയും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ തന്നെ ഇക്കുറിയും തുടരുമെന്നാണ് വിവരം. പരീക്ഷയുടെ മാറ്റങ്ങളെ കുറിച്ച് യുജിസി ചെയർമാൻ എം ജ​ഗദേഷ് കുമാർ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു. സിയുഇടി യുജി 2024-ലെ പരീക്ഷയിലൂടെ വിവിധ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുമായാണ് അദ്ദേഹം സംവദിച്ചത്. പരീക്ഷ നടത്തിപ്പുമായി അവർക്ക് പറയാനുള്ളത് കേട്ടെന്നും ആ നിർദ്ദേശങ്ങൾ കൂടി പരി​ഗണിച്ചാകും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയെന്നും യുജിസി ചെയർമാൻ കൂട്ടിച്ചേർത്തു.

2024-ലെ സിയുഇടി യുജി പരീക്ഷ മെയ് 15 നും ജൂലൈ 19 നും ഇടയിലാണ് നടത്തിയത്. അതേസമയം, സിയുഇടി പിജി പരീക്ഷകൾ മാർച്ച് 11 നും മാർച്ച് 28 നും ഇടയിൽ നടത്തി.

Follow Us
Related Stories
Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?
AIIMS NORCET Recruitment 2026: എയിംസിൽ നേഴ്സിങ് ഓഫീസറാകാം! നോർസെറ്റ് വിജ്ഞാപനമെത്തി; അപേക്ഷിക്കേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻ്റിന് അപേക്ഷിക്കാം; അവസാന തീയതി
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി