Delhi Police Constable Posts: ഫിസിക്കൽ ടെസ്റ്റില്ല, അഗ്നിവീറുകൾക്ക് ഡൽഹി പോലീസിൽ നിയമനം

Delhi Police Constable Posts For Ex-Agniveers: ഡൽഹി പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ആകെ ഒഴിവുകളുടെ 20 ശതമാനമാണ് മുൻ അഗ്നിവീറുകൾക്കായി ലഭിക്കുന്നത്. അഗ്നിവീറുകൾ സൈന്യത്തിൽ ഇതിനകം തന്നെ ശാരീരിക പരിശീലനം പൂർത്തിയാക്കിയവരായതിനാൽ, ഡൽഹി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ ഇവർക്ക് ശാരീരിക കാര്യക്ഷമതാ പരീക്ഷ ഉണ്ടായിരിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Delhi Police Constable Posts: ഫിസിക്കൽ ടെസ്റ്റില്ല, അഗ്നിവീറുകൾക്ക് ഡൽഹി പോലീസിൽ നിയമനം

Agniveer

Published: 

29 Mar 2026 | 10:51 AM

ഡൽഹി പോലീസ് റിക്രൂട്ട്‌മെന്റിൽ മുൻ അഗ്നിവീറുകൾക്ക് വൻ ആനുകൂല്യങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് മുൻ അഗ്നിവീറുകൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തികൊണ്ട് ഉത്തരവ് വന്നിരിക്കുന്നത്. നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്കാണ് ഡൽഹി പോലീസിൽ അവസരം ലഭിക്കുന്നത്.

ഡൽഹി പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ആകെ ഒഴിവുകളുടെ 20 ശതമാനമാണ് മുൻ അഗ്നിവീറുകൾക്കായി ലഭിക്കുന്നത്. അഗ്നിവീറുകൾ സൈന്യത്തിൽ ഇതിനകം തന്നെ ശാരീരിക പരിശീലനം പൂർത്തിയാക്കിയവരായതിനാൽ, ഡൽഹി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ ഇവർക്ക് ശാരീരിക കാര്യക്ഷമതാ പരീക്ഷ ഉണ്ടായിരിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ALSO READ: വീണ്ടും ബാങ്ക് ഓഫ് ബറോഡയിൽ അവസരം; ഇത്തവണ വൻ ഒഴിവുകൾ, അപേക്ഷക്കേണ്ടത്

പ്രായപരിധിയിലും അഗ്നിവീറുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ആദ്യ ബാച്ച് അഗ്നിവീറുകൾക്ക് അഞ്ച് വർഷത്തെയും, തുടർന്നുള്ള ബാച്ചുകൾക്ക് മൂന്ന് വർഷത്തെയും ഇളവാണ് ലഭിക്കുക. 1980-ലെ ഡൽഹി പോലീസ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഗ്നിവീറുകൾക്ക് ശാരീരിക അളവുകളിൽ ഇളവുണ്ടാകില്ല. എന്നാൽ ശാരീരിക ക്ഷമതാ പരീക്ഷ (ഓട്ടം, ചാട്ടം തുടങ്ങിയവ) ഒഴിവാകുന്നത് വലിയ ആശ്വാസമാണ്.

എഴുത്തുപരീക്ഷ, ശാരീരിക അളവുകൾ (Physical Measurements) പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ റിക്രൂട്ട്‌മെന്റ് നടപടികൾ ഡൽഹി പോലീസ് കമ്മീഷണർ ഉടൻ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ, 100 ശതമാനം നേരിട്ടുള്ള നിയമനത്തിലൂടെയാണ് ഡൽഹി പോലീസ് കോൺസ്റ്റബിൾമാരെ നിയമിച്ചിരുന്നത്. ഈ നിയമത്തിലാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ