AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bank of Baroda Recruitment: വീണ്ടും ബാങ്ക് ഓഫ് ബറോഡയിൽ അവസരം; ഇത്തവണ വൻ ഒഴിവുകൾ, അപേക്ഷക്കേണ്ടത്

Bank of Baroda Recruitment 2026: ഗ്രൂപ്പ് ഹെഡ്, ടെറിട്ടറി ഹെഡ്, ഡെപ്യൂട്ടി മാനേജർ - സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഡെപ്യൂട്ടി മാനേജർ - വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് & ഇൻഷുറൻസ്) തുടങ്ങിയ മേഖലകളിലാണ് ഒഴിവുള്ളത്. അഞ്ച് വർഷത്തെ കരാറിലാകും ജോലി. പിന്നീട് നിങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം അഞ്ച് വർഷം വരെ ജോലി നീട്ടുന്നതാണ്.

Bank of Baroda Recruitment: വീണ്ടും ബാങ്ക് ഓഫ് ബറോഡയിൽ അവസരം; ഇത്തവണ വൻ ഒഴിവുകൾ, അപേക്ഷക്കേണ്ടത്
Bank Of BarodaImage Credit source: Niharika Kulkarni/NurPhoto via Getty Images)
Neethu Vijayan
Neethu Vijayan | Published: 28 Mar 2026 | 10:54 AM

ബാങ്ക് ജോലി ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഇതാ ബാങ്ക് ഓഫ് ബറോഡയിൽ വൻ അവസരം. വിവിധ പ്രൊഫഷണൽ തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളിലായി ആകെ 104 ഒഴിവുകളാണുള്ളത്.

താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ bankofbaroda.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബാങ്ക് ഓഫ് ബറോഡയിലെ വെൽത്ത് മാനേജ്‌മെന്റ് സർവീസസിലെ വിവിധ പ്രൊഫഷണൽ തസ്തികകളിലേക്ക് കീഴിലാണ് അവസരം. ഏപ്രിൽ 16 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ALSO READ: ഇനി ജോലി തേടി നാടു വിടേണ്ട…. കേരളത്തിൽ പുതിയ തൊഴിൽ വിപ്ലവം വരുന്നു

ഗ്രൂപ്പ് ഹെഡ്, ടെറിട്ടറി ഹെഡ്, ഡെപ്യൂട്ടി മാനേജർ – സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഡെപ്യൂട്ടി മാനേജർ – വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് & ഇൻഷുറൻസ്) തുടങ്ങിയ മേഖലകളിലാണ് ഒഴിവുള്ളത്. അഞ്ച് വർഷത്തെ കരാറിലാകും ജോലി. പിന്നീട് നിങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം അഞ്ച് വർഷം വരെ ജോലി നീട്ടുന്നതാണ്.

ഓരോ മേഖലയ്ക്കും വ്യത്യസ്ത പ്രായപരിധിയാണ് ചോദിക്കുന്നത്. ഓൺലൈൻ വഴി മാത്രമെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് വിഭാ​ഗത്തിലുള്ളവർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി / എസ്ടി / പിഡബ്ല്യുഡി വിഭാ​ഗത്തിലുള്ളവർക്ക് 175 രൂപയാണ് നൽകേണ്ടത്. മുംബൈ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, പൂനെ, അഹമ്മദാബാദ്, സൂററ്റ്, വഡോദര, ജയ്പൂർ, ചണ്ഡീഗഡ് തുടങ്ങി നിരവധി നഗരങ്ങളിലാണ് ഒഴിവുള്ളത്.

 

Follow Us