AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Current Affairs 2026: അവയവ മാറ്റിവെക്കലിനുള്ള പുതിയ പോര്‍ട്ടല്‍ ഏത്? കറന്റ് അഫയേഴ്‌സ് 2026

e-Pratyaropan Portal Current Affairs: Know About India’s New Organ Transplant System: ഇന്ത്യയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അവയവദാനവും അവയവ മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ സുതാര്യമായി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന ഇ പ്രത്യാരോപണ്‍ പോര്‍ട്ടലിനെ കുറിച്ച് വിശദമായി അറിയാം.

Current Affairs 2026: അവയവ മാറ്റിവെക്കലിനുള്ള പുതിയ പോര്‍ട്ടല്‍ ഏത്? കറന്റ് അഫയേഴ്‌സ് 2026
പ്രതീകാത്മക ചിത്രം Image Credit source: Design/Moment/Getty Images
Shiji M K
Shiji M K | Updated On: 05 Aug 2026 | 01:46 PM

മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് കറന്റ് അഫയേഴ്‌സ് വളരെ പ്രധാനപ്പെട്ടതാണ്. വിവിധ പരീക്ഷകളില്‍ സമീപകാല ദേശീയ, അന്തര്‍ദേശീയ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ പതിവായി ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ പ്രധാനപ്പെട്ട സംഭവങ്ങളെ പശ്ചാത്തലം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പദ്ധതികള്‍, കണക്കുകള്‍, തീയതികള്‍ എന്നിവ മനസിലാക്കുന്നത് പരീക്ഷാ തയാറെടുപ്പുകള്‍ക്ക് സഹായകമാകും.

രാജ്യത്തും ലോകത്തും അടുത്തിടെ നടന്ന പ്രധാന സംഭവങ്ങളും പുതിയ പദ്ധതികളും നയമാറ്റങ്ങളും പുരോഗതിയുമെല്ലാം ഉള്‍പ്പെടുന്ന വിവരങ്ങളെയാണ് കറന്റ് അഫയേഴ്‌സ് എന്ന് പറയുന്നത്. രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, ശാസ്ത്രസാങ്കേതികവിദ്യ, ആരോഗ്യം, പരിസ്ഥിതി, കായികം, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അവയവദാനവും അവയവ മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ സുതാര്യമായി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന ഇ പ്രത്യാരോപണ്‍ പോര്‍ട്ടലിനെ കുറിച്ച് വിശദമായി അറിയാം.

എന്താണ് ഇ പ്രത്യാരോപണ്‍ പോര്‍ട്ടല്‍ (e-Pratyaropan Portal)?

രാജ്യത്തെ ആശുപത്രികള്‍, സംസ്ഥാന ഭരണകൂടം, NOTTO എന്നിവയെ ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് e-Pratyaropan. നേരത്തെ ആശുപത്രികള്‍ പ്രധാനമായും സ്വന്തം രീതിയില്‍ ട്രാന്‍സ്പ്ലാന്റ് ഡാറ്റ കൈകാര്യം ചെയ്തിരുന്ന സാഹചര്യത്തില്‍, പുതിയ പോര്‍ട്ടല്‍ ഈ വിവരങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ട്രാന്‍സ്പ്ലാന്റിനായി രോഗികള്‍ക്ക് ഇഷ്ടമുള്ള ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ആശുപത്രികള്‍ രോഗികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. പോര്‍ട്ടലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശുപത്രി, സംസ്ഥാനം, മേഖല, ദേശീയതലം എന്നിവയില്‍ വെയിറ്റിങ് ലിസ്റ്റുകള്‍ സ്വമേധയാ തയാറാക്കാന്‍ കഴിയും.

ലഭ്യമായ അവയവങ്ങള്‍ക്ക് അനുയോജ്യരായ രോഗികളെ കണ്ടെത്താനും അവയവങ്ങള്‍ വേഗത്തില്‍ അനുവദിക്കാനും ഈ സംവിധാനം സഹായിക്കും. അവയവ വിന്യാസത്തിന്റെ ഓരോ ഘട്ടവും പോര്‍ട്ടലില്‍ രേഖപ്പെടുത്താനും സാധിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അടിയന്തരമായി അവയവമാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ Super Urgent അഭ്യര്‍ഥനകള്‍ നല്‍കാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്. ആശുപത്രികള്‍ക്കും സംസ്ഥാന അധികാരികള്‍ക്കും ഇത്തരം അപേക്ഷകള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നല്‍കാന്‍ സാധിക്കും. ഇത് അടിയന്തര കേസുകളില്‍ ഏകോപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Also Read: Kerala PSC: പത്താംതരം പ്രാഥമിക പരീക്ഷ ആര്‍ക്കൊക്കെ എഴുതാം? എങ്ങനെ അപേക്ഷിക്കണം?

എന്താണ് നോട്ടോ (NOTTO) ?

രാജ്യത്തെ അവയവദാന, അവയവമാറ്റ പ്രവര്‍ത്തനങ്ങളുടെ ദേശീയതല ഏകോപന സ്ഥാപനമാണ് National Organ and Tissue Transplant Organisation (NOTTO). കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലാണ് NOTTO പ്രവര്‍ത്തിക്കുന്നത്. നയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കുക, ട്രാന്‍സ്പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, ദേശീയ ഡാറ്റാബേസ് പരിപാലിക്കുക, വിവിധ മേഖലകള്‍ക്കിടയിലെ അവയവ വിന്യാസം ഏകോപിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.

പരീക്ഷയ്ക്ക് ഓര്‍ക്കേണ്ടത്

  • പോര്‍ട്ടല്‍- e-Pratyaropan
  • സംഘടന- NOTTO
  • വിഭാഗം- Health / Governance
  • ലക്ഷ്യം- Organ donation and transplantation ഏകോപനം
  • പ്രധാന സവിശേഷത- Real-time waiting list and organ allocation
  • അടിയന്തര സൗകര്യം- Super Urgent request
  • 2025ലെ ഇന്ത്യയിലെ ആകെ organ transplants – 20,138
  • ആഗോള റാങ്ക്- മൂന്നാം സ്ഥാനം

English Summary

The e-Pratyaropan Portal is a new digital initiative aimed at improving India’s organ donation and transplantation system. Developed under NOTTO, the platform is designed to streamline waiting lists, organ allocation and transplant-related data. The initiative is an important Health Current Affairs topic for 2026.

Follow Us