GATE 2027 Registration: GATE 2027 പുതുക്കിയ രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ചു; ഷെഡ്യൂൾ അറിയാം

GATE 2027 Registration Revised Dates: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐഐടികൾ, ഐഐഎസ്സി, എൻഐടികൾ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഗേറ്റ് സ്കോർ നിർബന്ധമാണ്. ഇതിനുപുറമേ, കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയർ ട്രെയിനീ, എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും ഗേറ്റ് സ്‌കോറാണ് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. ഗേറ്റ് 2027 പരീക്ഷ ഐഐടി മദ്രാസ് 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ് നടത്തുന്നത്.

GATE 2027 Registration: GATE 2027 പുതുക്കിയ രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ചു; ഷെഡ്യൂൾ അറിയാം

പ്രതീകാത്മക ചിത്രം

Published: 

15 Aug 2026 | 04:11 PM

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (GATE 2027) പരീക്ഷയ്ക്കുള്ള പുതുക്കിയ അപേക്ഷാ തീയതി പ്രഖ്യാപിച്ചു. ഐഐടി മദ്രാസ് (IIT Madras) ആണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം ഓൺലൈൻ അപേക്ഷാ നടപടികൾ 2026 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കുന്നതാണ്. എൻജിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (M.Tech/Ph.D) ലക്ഷ്യമിടുന്നവർക്കും മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിൽ (PSUs) ജോലി ആഗ്രഹിക്കുന്നവർക്കും ഏറ്റവും നിർണായകമായ പരീക്ഷയാണിത്. ഫൈനോടെ അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 5 വരെയാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഐഐടികൾ, ഐഐഎസ്സി, എൻഐടികൾ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഗേറ്റ് സ്കോർ നിർബന്ധമാണ്. ഇതിനുപുറമേ, കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനീയർ ട്രെയിനീ, എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും ഗേറ്റ് സ്‌കോറാണ് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. ഗേറ്റ് 2027 പരീക്ഷ ഐഐടി മദ്രാസ് 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ് നടത്തുന്നത്.

ALSO READ: നീറ്റ് യുജി കൗൺസിലിംഗ്: രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിംഗിനും പുതിയ തീയതികൾ

സർക്കാർ അംഗീകൃത ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം വർഷത്തിലോ അതിൽ കൂടുതലോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എഞ്ചിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്‌സ്, ആർട്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക് യോഗ്യതയുണ്ട്. ഗേറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധിയില്ല. കൂടാതെ പരീക്ഷ എഴുതാവുന്ന തവണകൾക്ക് പരിധിയുമില്ല. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പുറമെ സയൻസ്, ആർട്സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ബിരുദധാരികൾക്കും ഐഐടികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പഠനത്തിനായി ഗേറ്റ് സ്കോർ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (IE), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനീയേഴ്‌സ് (ICE), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്‌സ് (IETE), എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (AeSI) തുടങ്ങിയ പ്രൊഫഷണൽ സൊസൈറ്റികളിൽ നിന്ന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ, തങ്ങളുടെ സർട്ടിഫിക്കറ്റുകൾ BE / B.Tech / B.Arch / B.Planning എന്നിവയ്ക്ക് തുല്യമായി MoE (വിദ്യാഭ്യാസ മന്ത്രാലയം) / AICTE / UGC / UPSC അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. പരീക്ഷാ സമിതിയുടെ ഔദ്യോഗിക വിവരമനുസരിച്ച്, ഗേറ്റ് 2027 പരീക്ഷയുടെ ഫലം 2027 മാർച്ച് 19-ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

  • ഐഐടി മദ്രാസിന്റെ ഔദ്യോഗിക ഗേറ്റ് പോർട്ടൽ സന്ദർശിക്കുക.
  • ലോഗിൻ ഐഡിയും പാസ്‌വേഡും ഉണ്ടാക്കി GATE Online Application Processing System പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുക്കുക.
  • ഫോട്ടോ, ഒപ്പ്, കാറ്റഗറി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കുക.

English Summary:

IIT Madras has announced a revised schedule for the Graduate Aptitude Test in Engineering (GATE) 2027 registration. As per the new dates, the GATE 2027 application form link will now be made live on August 27, 2026.

Follow Us
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു