AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET UG Counselling: നീറ്റ് യുജി കൗൺസിലിംഗ്: രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിംഗിനും പുതിയ തീയതികൾ

NEET UG Counselling 2026 Registration: എംസിസി പുറത്തുവിട്ട ഏറ്റവും പുതിയ വിജ്ഞാപന പ്രകാരമുള്ള തീയതികൾ അനുസരിച്ച്, രജിസ്ട്രേഷന് ഓഗസ്റ്റ് 15, 2026 ഉച്ചയ്ക്ക് രണ്ട് മണി വരെ സമയമുണ്ട്. വൈകുന്നേരം 5 മണി വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും. ചോയ്സ് ഫില്ലിംഗിന് ഓഗസ്റ്റ് 17 2026 വൈകുന്നേരം ആറ് മണി വരെ സമയമുണ്ട്. ചോയ്സ് ലോക്കിംഗ് ഓഗസ്റ്റ് 17 രാവിലെ പത്ത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ സമയമുണ്ടായിരിക്കുന്നതാണ്.

NEET UG Counselling: നീറ്റ് യുജി കൗൺസിലിംഗ്: രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിംഗിനും പുതിയ തീയതികൾ
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Aug 2026 | 03:18 PM

2026-ലെ നീറ്റ് യുജി കൗൺസിലിങ്ങിന്റെ ഒന്നാം റൗണ്ട് സമയക്രമം പുതുക്കി നിശ്ചയിച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി. വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ചോയ്‌സ് ഫില്ലിങ്ങിനുമുള്ള സമയപരിധി നീട്ടി നൽകിയിട്ടുണ്ട്. പുതുക്കിയ സമയക്രമമനുസരിച്ച് ഒന്നാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ഫലം ഓഗസ്റ്റ് 19-ന് പ്രഖ്യാപിക്കും. ഡിഗ്രി അഡ്മിഷനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം നൽകുന്നതാണ് കൗൺസിലിംഗ് സമയപരിധി നീട്ടിയ ഈ തീരുമാനം.

എംസിസി പുറത്തുവിട്ട ഏറ്റവും പുതിയ വിജ്ഞാപന പ്രകാരമുള്ള തീയതികൾ അനുസരിച്ച്, രജിസ്ട്രേഷന് ഓഗസ്റ്റ് 15, 2026 ഉച്ചയ്ക്ക് രണ്ട് മണി വരെ സമയമുണ്ട്. വൈകുന്നേരം 5 മണി വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും. ചോയ്സ് ഫില്ലിംഗിന് ഓഗസ്റ്റ് 17 2026 വൈകുന്നേരം ആറ് മണി വരെ സമയമുണ്ട്. ചോയ്സ് ലോക്കിംഗ് ഓഗസ്റ്റ് 17 രാവിലെ പത്ത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ സമയമുണ്ടായിരിക്കുന്നതാണ്.

ALSO READ: എൻ‌ടി‌പി‌സിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!; എങ്ങനെ അപേക്ഷിക്കാം?

അലോട്ട്‌മെന്റ് പ്രോസസ്സിംഗ് ഓഗസ്റ്റ് 18ന് ആരംഭിക്കുന്നതാണ്. അലോട്ട്‌മെന്റിൻ്റെ ഒന്നാം റൗണ്ട് ഫലപ്രഖ്യാപനം ഓ​ഗസ്റ്റ് 19നാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം റൗണ്ടിൽ സീറ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 25 കോളേജുകളിൽ റിപ്പോർട്ട് ചെയ്യാൻ സമയമുണ്ടായിരിക്കുന്നതാണ്. 2026-27 അക്കാദമിക് വർഷത്തേക്കുള്ള MBBS, BDS, B.Sc Nursing കോഴ്‌സുകളിലേക്കുള്ള പ്രവേശനമാണ് ഈ ഓൺലൈൻ കൗൺസിലിംഗിലൂടെ നടത്തുന്നത്.

അഖിലേന്ത്യാ ക്വോട്ടയ്ക്കും മറ്റ് പങ്കാളിത്ത വിഭാഗങ്ങൾക്കും കീഴിലുള്ള എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെയുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗൺസിലിങ്ങാണ് എംസിസി നടത്തുന്നത്. പുതുക്കിയ സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, ചോയ്‌സ് ഫില്ലിങ് പ്രക്രിയകൾ പൂർത്തിയാക്കാൻ ഉദ്യോഗാർത്ഥികളോട് നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്കായി കൗൺസിലിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് കൃത്യമായി പരിശോധിക്കേണ്ടതാണ്.

കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കണമെന്ന് എംസിസി നിർദ്ദേശിച്ചു. എംസിസി യുജി കൗൺസിലിംഗ് 2026-ന്റെ ഒന്നാം റൗണ്ടിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ, പേയ്‌മെന്റ്, ചോയ്‌സ് ഫില്ലിംഗ്, ചോയ്‌സ് ലോക്കിംഗ് എന്നിവ നിശ്ചിത സമയപരിധിക്കുള്ളിലും ഷെഡ്യൂളിൽ സൂചിപ്പിച്ചിരിക്കുന്ന സെർവർ സമയം അനുസരിച്ചും പൂർത്തിയാക്കേണ്ടതാണ്.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

സർവർ തിരക്ക് ഒഴിവാക്കാൻ അന്തിമ സമയപരിധിക്ക് തൊട്ടുമുമ്പ് വരെ കാത്തുനിൽക്കാതെ രജിസ്ട്രേഷനും ഫീസ് അടയ്ക്കലും പൂർത്തിയാക്കുക.

ഓഗസ്റ്റ് 17 വൈകുന്നേരം 6:00 മണിക്ക് മുമ്പായി ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ നൽകി ചോയ്സ് ലോക്കിംഗ് പൂർത്തിയാക്കേണ്ടതാണ്.

തുടർന്നുള്ള വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in പതിവായി സന്ദർശിക്കുക.

English Summary:

Medical Counselling Committee (MCC) today released the revised schedule for Round 1 of Undergraduate (UG) Counselling 2026, advising candidates to follow the revised timeline for registration and choice filling.

Follow Us