PSC: ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത, PSC പ്രായപരിധി കൂട്ടി സർക്കാർ
Kerala PSC Age Limit Increased: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 45 വയസ് വരെ അപേക്ഷിക്കാം.
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ 36 വയസായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 45 വയസ് വരെ അപേക്ഷിക്കാം. മുമ്പ് നാല്പത് വയസായിരുന്നു. ഒബിസി വിഭാഗത്തിന് 43 വയസാണ് ഉയർത്തിയ പ്രായപരിധി. പി.എസ്.സി പ്രായപരിധി ഉയർത്തണമെന്ന ഉദ്യോഗാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇന്ന് തീരുമാനമായത്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി നാല്പത് വയസായി ഉയർത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെ പ്രായപരിധിയും ഉയർത്തി. കൂടാതെ, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സി പ്രായപരിധിയും ഉയർത്തിയത്.
ALSO READ: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കണോ? സമയം കുറവാണ്; രജിസ്‌ട്രേഷൻ എന്ന് മുതൽ?
എന്‍ടിഎ ഒരു അവസരം കൂടി നല്‍കുന്നു; സിയുഇടി യുജിക്ക് ഇനിയും അപേക്ഷിക്കാം
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി യുജി) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ നഗരങ്ങളിലായി മെയ് 11 മുതൽ മെയ് 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.
ആദ്യം ജനുവരി മൂന്ന് മുതല്‍ 30 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഫെബ്രുവരി നാല് വരെ നീട്ടി. എന്നാല്‍ സമയപരിധി ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയെ സമീപിച്ചു. തുടര്‍ന്നാണ് സമയപരിധി ഫെബ്രുവരി 26 വരെ നീട്ടാന്‍ തീരുമാനിച്ചത്. ഫീസ് അടയ്ക്കാനുള്ള സാവകാശവും 26-ന് അവസാനിക്കുന്നതാണ്.