AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ 2.0 ഓഫർ: രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടും

Reliance Jio announces Happy New Year 2.0 offer: റിലയൻസ് ജിയോയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഹാപ്പി ന്യൂ ഇയർ 2.0 ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായുള്ള പ്ലാനുകളിൽ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ലഭ്യമാകും. രണ്ട് ബേസ് പ്ലാനുകളും മൂന്ന് ആഡ് ഓൺ പ്ലാനുകളിലുമാണ് ജിയോ ന്യൂഇയർ ഓഫർ 2.0 ആനുകൂല്യങ്ങൾ ലഭ്യമാകുക.

റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ 2.0 ഓഫർ: രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റ കിട്ടും
Reliance Jio Announces Happy New Year OfferImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 24 Nov 2026 | 07:51 AM

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പുതിയ ഹാപ്പി ന്യൂ ഇയർ ഓഫർ 2.0 പ്രഖ്യാപിച്ചു. റിലയൻസ് ജിയോയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 4G, 5G ഡാറ്റയും ഒപ്പം വിവിധ അ‌ധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ജിയോയുടെ രണ്ട് ബേസ് പ്ലാനുകളും മൂന്ന് ആഡ് ഓൺ പ്ലാനുകളും ആണ് ഹാപ്പി ന്യൂ ഇയർ 2.0 ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ ബേസ് പ്ലാനുകൾ 399 രൂപ, 3999 രൂപ വിലകളിലെത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. ആഡ് ഓൺ പ്ലാനുകൾ 15 രൂപ, 25 രൂപ, 50 രൂപ വിലകളിലുള്ളവയും.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിരവധി അ‌ധിക ആനുകൂല്യങ്ങളും ഈ ജിയോ പ്ലാനിലുണ്ട്. അ‌തിൽ 4,000 രൂപ മൂല്യമുള്ള 12 മാസ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

Also Read: സ്നാപ്ഡ്രാഗൺ കരുത്തുകൊണ്ട് മുന്നിൽ; 200MP ക്യാമറ സഹിതം ഹോണർ 700 പ്രോ ലോഞ്ച് ചെയ്തു

ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ+ ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, ജിയോ ഗെയിംസ് സബ്‌സ്‌ക്രിപ്‌ഷൻ, ഫാൻകോഡ് സബ്സ്ക്രിപ്ഷൻ, 50GB ജിയോ എഐ ക്ലൗഡ് സ്റ്റോറേജ്, ജസ്റ്റ് ഡയൽ ലൈറ്റ്, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി, ജിയോടിവി തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു.

3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാിനന്റെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി 1,590 രൂപ മൂല്യമുള്ള ‘കാൻവ പ്രോ ലൈറ്റ്’, ജിയോ-ഹോട്ട്‌സ്റ്റാർ മൊബൈൽ + ഹോളിവുഡ്, ഫാൻകോഡ് സബ്സ്ക്രിപ്ഷനുകളും 50GB ജിയോ എഐ ക്ലൗഡ് സ്റ്റോറേജും ലഭിക്കും.

ജിയോ 15 രൂപ, 25 രൂപ, 50 രൂപ പ്ലാനുകൾ

ജിയോ 15 രൂപ, 25 രൂപ, 50 രൂപ പ്ലാനുകൾ അ‌ൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ വാഗ്ദാനം ചെയ്യും. 15 രൂപയുടെ പ്ലാൻ 1 ദിവസ വാലിഡിറ്റിയിലും 25 രൂപ പ്ലാൻ 2 ദിവസ വാലിഡിറ്റിയിലും അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 50 രൂപ പ്ലാൻ 28 ദിവസത്തേക്ക്, രാത്രി 12:00 മുതൽ പുലർച്ചെ 5:00 വരെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

English Summary

As part of its 10th-anniversary celebrations, Reliance Jio has introduced new ‘Happy New Year 2.0’ plans. These plans offer users unlimited 4G and 5G data. The ‘Happy New Year 2.0’ benefits are available across two base plans and three add-on plans specifically, the Rs 399, Rs 3,999, Rs 15, Rs 25, and Rs 50 plans.

Follow Us