AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Gardening: ടെറസിൽ വെള്ളരി കൃഷി എങ്ങനെ ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kitchen Gardening Tips to Grow Cucumber on Terrace: വീട്ടുമുറ്റത്ത് സ്ഥലപരിമിതിയുള്ളവർക്കും വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ടെറസിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് വെള്ളരി. കൃത്യമായ നടീൽ മിശ്രിതവും പരിചരണവും നൽകിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വിളവ് കിട്ടും.

Kitchen Gardening: ടെറസിൽ വെള്ളരി കൃഷി എങ്ങനെ ചെയ്യാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Published: 24 Nov 2026 | 07:39 AM

വിലക്കയറ്റവും രോഗങ്ങളും, വീണ്ടും മണ്ണിലേക്ക് മടങ്ങണമെന്ന യാഥാർത്ഥ്യമാണ് സൂചിപ്പിക്കുന്നത്. ഇന്ന് പലരും തങ്ങളുടെ പറമ്പിലും ബാൽക്കണിയിലുമെല്ലാം കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ടെറസിൽ കൃഷി ചെയ്യാൻ ഏതെല്ലാം വിളകളാണ് അനുയോജ്യമെന്ന് അറിയാമോ? വീട്ടുമുറ്റത്ത് സ്ഥലപരിമിതിയുള്ളവർക്കും വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ടെറസിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് വെള്ളരി. കൃത്യമായ നടീൽ മിശ്രിതവും പരിചരണവും നൽകിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച വിളവ് കിട്ടും.

അനുയോജ്യമായ സമയവും ഇനങ്ങളും

വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ടെറസിന്റെ ഭാഗം ഇതിനായി തിരഞ്ഞെടുക്കണം. സൗഭാഗ്യ, അരുണിമ, മുടിക്കോട് ലോക്കൽ തുടങ്ങിയ ഇനങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കാവുന്നതാണ്. നടുന്നതിന് മുമ്പ് വിത്തുകൾ 4-6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. സ്യൂഡോമോണാസ് ലായനിയിൽ വിത്തുകൾ മുക്കിവെച്ച് നടുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ALSO READ: മുറ്റമില്ലെന്ന് കരുതി കൃഷി വേണ്ടെന്നോ? ബാൽക്കണിയിൽ ഈ പച്ചക്കറികൾ സൂപ്പറായി വളരും!

എങ്ങനെ നടാം?

വെള്ളരിയുടെ വേരുകൾ നന്നായി വളരുന്നതിന് 14×14 ഇഞ്ച് അല്ലെങ്കിൽ 16×16 ഇഞ്ച് വലിപ്പമുള്ള ഗ്രോബാഗുകളോ വലിയ ചട്ടികളോ ഉപയോഗിക്കാം. മേൽമണ്ണ്, ചാണകപ്പൊടി (അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ്), ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ കലർത്തി നടീൽ മിശ്രിതം തയ്യാറാക്കാം.  ഒരു ഗ്രോബാഗിൽ 2 മുതൽ 3 വിത്തുകൾ വരെ നടാം.

ചെടി വളരുന്നതനുസരിച്ച് രണ്ടാഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളി, ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് എന്നിവ വളമായി നൽകാം. പൂവിടുന്ന സമയത്ത് ചാരം നൽകുന്നത് കായ്കൾ നന്നായി പിടിക്കാൻ സഹായിക്കും. ടെറസിൽ ചൂട് കൂടുതലായതിനാൽ ദിവസവും രണ്ടുനേരം മിതമായി നനയ്ക്കണം. എന്നാൽ ഗ്രോബാഗിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

പന്തലിടൽ, വിളവെടുപ്പ്

വള്ളി പടരാൻ ടെറസിൽ ചെറിയ പന്തൽ ഇട്ടുകൊടുക്കുകയോ കയർ കെട്ടിക്കൊടുക്കുകയോ ചെയ്യേണ്ടതാണ്. വെള്ളരിയെ പ്രധാനമായും ആക്രമിക്കുന്നത് കായീച്ചകളും ഇലതീനിപ്പുഴുക്കളുമാണ്. കായീച്ചകളെ അകറ്റാൻ ഫിറമോൺ കെണി അല്ലെങ്കിൽ തുളസിക്കെണി ടെറസിൽ തൂക്കിയിടാം. കായ്കൾ ഉണ്ടായി തുടങ്ങുമ്പോൾ തന്നെ പഴയ പത്രക്കടലാസോ തുണിസഞ്ചിയോ ഉപയോഗിച്ച് കായ്കൾ പൊതിഞ്ഞു സൂക്ഷിക്കുന്നത് കായീച്ചയുടെ ആക്രമണം പൂർണ്ണമായും തടയും. വിത്ത് നട്ട് ഏകദേശം 45 മുതൽ 55 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം.

English Summary:

Cucumber is an ideal crop for terrace gardening as it is easy to grow and requires relatively little effort. With the right planting mixture and proper care, it can produce a good yield within a short period.

Follow Us